'തിയറ്റർ വിസിറ്റിൽ ‍ഒന്ന് സംസാരിക്കാൻ പോലും സമ്മതിച്ചില്ല'; പ്രേമലു തെലുങ്കിൽ ഇത്ര സ്വീകരിക്കപ്പെടുമെന്ന് കരുതിയിരുന്നില്ലെന്ന് നസ്ലെൻ

'തിയറ്റർ വിസിറ്റിൽ ‍ഒന്ന് സംസാരിക്കാൻ പോലും സമ്മതിച്ചില്ല'; പ്രേമലു തെലുങ്കിൽ ഇത്ര സ്വീകരിക്കപ്പെടുമെന്ന് കരുതിയിരുന്നില്ലെന്ന് നസ്ലെൻ
Published on

പ്രേമലുവിന് തെലുങ്കിൽ ഇത്ര സ്വീകാര്യത ലഭിക്കുമെന്ന് കരുതിയിരുന്നില്ല എന്ന് നടൻ നസ്ലെൻ. തെലുങ്കിലേക്ക് ഡബ്ബ് ചെയ്ത് ഇറക്കുന്നുണ്ടെങ്കിലും ഇത്രത്തോളം തെലുങ്ക് പ്രേക്ഷകർക്ക് കണക്ടാവുമെന്ന് കരുതിയിരുന്നില്ല എന്നും ചിത്രത്തിലെ ആക്ഷനുകളും ഒരോ കൗണ്ടറുകളും മികച്ച രീതിയിൽ തെലുങ്കിൽ സ്ക്രിപ്റ്റ് ചെയ്തതാണ് അതിന് കാരണമെന്നും നസ്ലെൻ പറയുന്നു. സ്റ്റേജിൽ സംവിധായകൻ രാജമൗലി അഭിനന്ദിക്കുമ്പോൾ പരിഭ്രമമുണ്ടായിരുന്നുവെന്നും തെലുങ്കിലെ തിയറ്റർ വിസിറ്റ് ​ഗംഭീര എക്സ്പീരിയൻസായിരുന്നു എന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ നസ്ലെൻ പറഞ്ഞു.

നസ്ലെൻ പറഞ്ഞത്:

പ്രേമലു ഡബ്ബ് ചെയ്ത് അവിടെ ഇറക്കുന്നുണ്ടെങ്കിലും അവിടുത്തെ ഓഡീയൻസിനും ഇത് കണക്ടാവണമല്ലോ? ഇത്രയും സ്വീകരിക്കപ്പെടുമെന്ന് വിചാരിച്ചിരുന്നില്ല. ഹെെദ്രാബാദ് കാര്യങ്ങളൊക്കെ അവർക്ക് റിലേറ്റ് ചെയ്യാൻ പറ്റും എന്ന് തോന്നിയിരുന്നു. പക്ഷേ ഒരോ ഡയലോ​ഗിനും ഇതേ പോലെ ഈ കെെ പൊക്കി കാണിക്കുന്നതും അല്ലാതെയുള്ള കൗണ്ടറുകളും അവർ അതിനനുസരിച്ച് സ്ക്രിപ്റ്റിൽ മാറ്റം വരുത്തിയിട്ടുണ്ട്. അവിടുത്തെ ഫേമസായ ഒരു ലേഡിയുടെ റെഫറൻസ് ഒക്കെ വച്ചിട്ടാണ് അത് ചെയ്തിരിക്കുന്നത്. സമയമെടുത്ത് സ്ക്രിപ്റ്റ് എഴുതിയിട്ടുണ്ട്. തെലുങ്ക് ഓഡീയൻസിന് കണക്ടാവുന്ന തരത്തിൽ നല്ല വൃത്തിക്കാണ് സ്ക്രിപ്റ്റ് എഴുതിയിരിക്കുന്നത്.

ആ വീഡിയോ കണ്ട് കഴിഞ്ഞാൽ അറിയാം ആ സ്റ്റേജിൽ ഞാൻ നല്ല നെർവസായിട്ടാണ് നിൽക്കുന്നത് എന്ന്. അദ്ദേഹം അഭിനന്ദിക്കുന്നതാണ് എന്ന് മനസ്സിലായിരുന്നു. പക്ഷേ അദ്ദേഹം അത്രയും ചെറിയ കാര്യങ്ങളൊക്കെ സിനിമയിൽ ശ്രദ്ധിച്ചിരിക്കും എന്ന് ഞാൻ കരുതിയിരുന്നില്ല. നന്നായിട്ട് ചെയ്തിട്ടുണ്ട് നല്ല ഭാവിയുണ്ട് ഇപ്പോ ചെയ്തു കൊണ്ടിരിക്കുന്ന കാര്യങ്ങളുമായി മുന്നോട്ട് പോവുക എന്നാണ് അദ്ദേഹം എന്നോട് പറ‍ഞ്ഞത്.

തെലുങ്കിൽ തിയറ്റർ വിസിറ്റ് നടത്തുമ്പോൾ ‍ഞങ്ങളെക്കൊണ്ടൊന്ന് സംസാരിക്കനേ സമ്മതിച്ചില്ല അവിടുത്തെ ഓഡീയൻസ്. അവിടെയുള്ള മല്ലികാർജുന എന്ന തിയറ്ററിൽ പോയിട്ട് ഞങ്ങൾക്ക് അത് ഭീകര എക്സ്പീരിയൻസായിരുന്നു. 800 സീറ്റോളം ഒക്യുപെൻസിയുള്ള തിയറ്ററായിരുന്നു അത്. അത് ഹൗസ് ഫുള്ളായിരുന്നു. അവിടെ ഇന്റർവെല്ലിന് ചെന്ന് കയറിയപ്പോൾ‌ തന്നെ അവർ മിണ്ടാൻ സമ്മതിച്ചിട്ടില്ല. ഏയ് സച്ചിൻ റീനു എവിടെ എന്നൊക്കെ വിളിച്ചു ചോദിക്കുന്നുണ്ടായിരുന്നു. കൂടെയുള്ള ആൾക്കാരാണ് അത് മനസ്സിലാക്കി തന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in