പത്രോസില്‍ കള്ളനാണോ?
ട്രെയിലര്‍ പുറത്തിറങ്ങിയ ശേഷം ഒരുപാടുപേര്‍ മെസേജ് ചെയ്തിരുന്നു, കള്ളനാണോ എന്ന് ചോദിച്ച്. കള്ളത്തരമുണ്ട്, എങ്കിലും അവന് ആവശ്യമുള്ളത് മാത്രം കക്കുന്ന ഒരു കള്ളനാണ്. വാഴക്കുല, പോത്ത്, ഗ്യാസ് സിലിന്‍റര്‍ അങ്ങനെ വളരെ ചെറിയ സാധനങ്ങള്‍ മാത്രമേ കക്കുന്നുള്ളൂ.
കരിയറിലെ വ്യത്യസ്തമായ കഥാപാത്രം കുരുതിയിലെ റസൂലാണ്. കുരുതിയിലെ അനുഭവം...
സീനിയര്‍ താരങ്ങളുടെ കൂടെ അഭിനയിക്കാന്‍ പറ്റിയെന്നത് വലിയ കാര്യമാണ്. കുറേ കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചു. പൃഥ്വിരാജൊക്കെ രാവിലെ ഏഴ് മണിക്ക് തന്നെ സെറ്റിലെത്തും. കൂടെ അഭിനയിച്ചിട്ടുള്ള ആരാണെങ്കിലും അവര്‍ സിനിമയെ നോക്കിക്കാണുന്ന രീതി വളരെ സഹായകമായിട്ടുണ്ട്.
തണ്ണീര്‍ മത്തന്‍ ടീമിനൊത്ത് മൂന്ന് സിനിമകള്‍ ചെയ്തു. ഈ ടീമിലേക്ക് തിരിച്ചുവരുമ്പോള്‍ ഒരു ഹോം കമിങ് ഫീലാണോ?
അതെ. കാരണം, ഏറ്റവും കൂടുതല്‍ റിലാക്സ് ചെയ്ത് വര്‍ക്ക് ചെയ്യാന്‍ പറ്റുന്ന സെറ്റുകളാണ് ഇവരുടേത്. ശരണ്യയായാലും പത്രോസായാലും തണ്ണീര്‍മത്തനാണെങ്കിലും ഒരു ടെന്‍ഷനും ഇല്ലാതെ അഭിനയിക്കാന്‍ പറ്റും. നമ്മളെ കൃത്യമായി ഗൈഡ് ചെയ്യും. അത് വലിയൊരു കാര്യമാണ്.
തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ ഉഴപ്പനില്‍ നിന്നും സൂപ്പര്‍ ശരണ്യയിലെ സംഗീതിലേക്കുള്ള ദൂരം..
പഠിപ്പിസ്റ്റാണെങ്കിലും സംഗീത് കുറച്ച് കണ്ണിങ്ങാണ്. പക്ഷെ, തണ്ണീര്‍മത്തന്‍ ദിനങ്ങളില്‍ നിന്നും വലിയ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല. ഗീരീഷേട്ടന്‍ നല്ല ഒരു ആക്ടര്‍ കൂടിയാണ്. പുള്ളിക്ക് വേണ്ടത് എന്താണെന്ന് കൃത്യമായി അഭിനയിച്ച് കാണിച്ചുതരും. എന്തെങ്കിലും തെറ്റായി ചെയ്താല്‍, എടാ ഇത്രേം ഓവറാക്കണ്ട എന്ന് പറഞ്ഞ് തരും. അതുകൊണ്ടുതന്നെ, ചെയ്യുന്ന കഥാപാത്രങ്ങള്‍ ക്ലിക്കാവുന്നത് സംവിധായകര്‍ക്ക് അവകാശപ്പെട്ടതാണ്.
തണ്ണീര്‍മത്തനിലെ മെല്‍വിനായി അറിയപ്പെട്ടു, പിന്നീട് ഹോമിലെ ചാള്‍സായി അറിയപ്പെട്ടു. ചെയ്യുന്ന കഥാപാത്രങ്ങളുടെ പേരുകളില്‍ അറിയപ്പെടാന്‍ ഇഷ്ടമാണോ?
ഇഷ്ടമാണ്. പ്രേക്ഷകര്‍ക്ക് ആ കഥാപാത്രം അത്രക്ക് ഇഷ്ടമാവുന്നുണ്ട് എന്നതിന്‍റെ തെളിവല്ലേ അത്. തണ്ണീര്‍മത്തന്‍ റിലീസായ ശേഷം മെല്‍വിനേ എന്നാണ് എല്ലാരും വിളിക്കുക. ഹോം വന്നപ്പോള്‍ അത് ചാള്‍സായി. അമ്മമാര്‍ക്കൊന്നും എന്‍റെ പേര് അറിയാത്തതുകൊണ്ട് ചാള്‍സല്ലേ.. എന്ന് ചോദിച്ചാണ് അടുത്ത് വരാറ്? അത് എന്‍റെ ഭാഗ്യമായാണ് കാണുന്നത്.