'മമ്മൂക്കക്ക് സ്റ്റൈലിനെക്കുറിച്ച് നല്ല അറിവാണ്' ; നൻപകൽ നേരത്ത് മയക്കത്തിൽ വർക്ക് ചെയ്തത് ഒരു ചലഞ്ച് ആയിരുന്നെന്ന് മെൽവി ജെ

'മമ്മൂക്കക്ക് സ്റ്റൈലിനെക്കുറിച്ച് നല്ല അറിവാണ്' ;  നൻപകൽ നേരത്ത് മയക്കത്തിൽ വർക്ക് ചെയ്തത് ഒരു ചലഞ്ച് ആയിരുന്നെന്ന് മെൽവി ജെ
Published on

മമ്മൂക്കയോടൊപ്പം ആദ്യം വർക്ക് ചെയ്യുന്നത് നൻപകൽ നേരത്ത് മയക്കത്തിൽ ആണ്. ചിത്രത്തിൽ സുന്ദരത്തിന്റെ പോർഷൻ ലിജോ ചേട്ടന്റെ പ്രെഷറിൽ എനിക്ക് ചെയ്യേണ്ടി വന്നു. അത് ഒരു ചാലഞ്ച് ആയിരുന്നെന്നും കോസ്റ്യൂം ഡിസൈനർ മെൽവി ജെ. മമ്മൂക്കയെ സംബന്ധിച്ച് ക്ലോതിങ്ങിനെക്കുറിച്ചും സ്റ്റൈലിനെക്കുറിച്ചും നല്ല അറിവാണ്. മമ്മൂക്ക കുറെ ചോദ്യങ്ങൾ ചോദിക്കും അതിനെല്ലാം നമ്മളുത്തരം പറയണം. ആ കഥാപാത്രത്തിന്റെ ഡെപ്ത് മനസ്സിലാക്കി വേണം നമ്മൾ ചെയ്യാൻ. പത്ത് ഇരുനൂറു മീറ്ററുള്ള തുണിയെടുത്ത് ഞാൻ ഷർട്ട് തയ്ച്ച് അതുമായി എങ്ങനെ മമ്മൂക്കയെ അപ്പ്രോച്ച് ചെയ്യുമെന്നും പോളിസ്റ്റർ മിക്സ് ഉള്ള തുണി പൊള്ളാച്ചിയിൽ അദ്ദേഹത്തെ ധരിപ്പിക്കണമെന്നത് ഒരു വലിയ ചലഞ്ച് ആയിരുന്നെന്നും മെൽവി ക്യു സ്റ്റുഡിയോ സംഘടിപ്പിച്ച ഡിസൈനേഴ്സ് റൗണ്ട്ടേബിളിൽ പറഞ്ഞു.

മെൽവി പറഞ്ഞത് :

ഞാൻ മമ്മൂക്കയോടൊപ്പം ആദ്യം വർക്ക് ചെയ്യുന്നത് നൻപകൽ നേരത്ത് മയക്കം ആണ്. സാധാരണ മമ്മൂക്കയോടൊപ്പം അഭിജിത് എന്ന കോസ്റ്യൂം ഡിസൈനർ ഉണ്ടാകും. മമ്മൂക്കയുടെ ഇഷ്ടപെട്ട ഫാബ്രിക്സ് കുറിച്ചൊക്കെയാണ് അഭിജിത് കോർഡിനേറ്റ് ചെയ്തു പോകുന്നത്. നൻപകൽ നേരത്ത് മയക്കത്തിൽ സുന്ദരത്തിന്റെ പോർഷൻ ലിജോ ചേട്ടന്റെ പ്രെഷറിൽ എനിക്ക് ചെയ്യേണ്ടി വന്നു. അത് എനിക്കൊരു ചാലഞ്ച് ആയിരുന്നു. മമ്മൂക്കയെ സംബന്ധിച്ച് ക്ലോതിങ്ങിനെക്കുറിച്ചും സ്റ്റൈലിനെക്കുറിച്ചും നല്ല അറിവാണ്. സുന്ദരത്തിനെ ഒരിക്കലും പ്രീമിയം ക്ലോത്ത് ഇട്ട് അവതരിപ്പിക്കാൻ കഴിയില്ല. മമ്മൂക്കയ്ക്ക് ഇങ്ങനെയൊരു കോസ്റ്യൂം ഞാൻ എങ്ങനെ ഇടും, പത്ത് ഇരുനൂറു മീറ്ററുള്ള തുണിയെടുത്ത് ഞാൻ ഷർട്ട് തയ്ച്ച് അതുമായി എങ്ങനെ മമ്മൂക്കയെ അപ്പ്രോച്ച് ചെയ്യുമെന്നും പോളിസ്റ്റർ മിക്സ് ഉള്ള തുണി പൊള്ളാച്ചിയിൽ അദ്ദേഹത്തെ ധരിപ്പിക്കണമെന്നത് ഒരു വലിയ ചലഞ്ച് ആയിരുന്നു. ഭ്രമയുഗത്തിലും ടർബോയിലും എത്തുമ്പോൾ അഭിജിത്തിനെ തന്നെ ഡിപെൻഡ് ചെയ്തു പോകുകയായിരുന്നു. മമ്മൂക്ക കുറെ ചോദ്യങ്ങൾ ചോദിക്കും അതിനെല്ലാം നമ്മളുത്തരം പറയണം. ആ കഥാപാത്രത്തിന്റെ ഡെപ്ത് മനസ്സിലാക്കി വേണം നമ്മൾ ചെയ്യാൻ. അഭിയുടെ കൂടെ സപ്പോർട്ടിലാണ് ഇതുവരെയുള്ള എല്ലാ ലൂക്കും ചെയ്‌തത്‌. നൻപകലിൽ മാത്രമാണ് മമ്മൂക്കക്ക് ഒരു കോസ്റ്യൂം ചെയ്യാൻ പറ്റിയത് ബാക്കിയെല്ലാം ഡിസൈനിങ് ഇമ്പ്ലിമെന്റേഷനിൽ മാത്രമേ ഉണ്ടായിട്ടുള്ളൂ.

Related Stories

No stories found.
logo
The Cue
www.thecue.in