'ബുദ്ധിജീവികളുടേത് മാത്രമല്ല ഫെസ്റ്റിവലുകള്‍'; പ്രേക്ഷകര്‍ക്കിടയിലെ തരംതിരിവ് തിരുത്തപ്പെടണമെന്ന് നന്ദിത ദാസ്

'ബുദ്ധിജീവികളുടേത് മാത്രമല്ല ഫെസ്റ്റിവലുകള്‍'; പ്രേക്ഷകര്‍ക്കിടയിലെ തരംതിരിവ് തിരുത്തപ്പെടണമെന്ന് നന്ദിത ദാസ്
Published on

ചലച്ചിത്രമേളകള്‍ ഒരു പ്രത്യേക വിഭാഗത്തിന്റെ താവളമാണെന്ന പ്രചാരണം തിരുത്തപ്പെടേണ്ടതുണ്ടെന്ന് സംവിധായകയും നടിയുമായ നന്ദിത ദാസ്. ഫെസ്റ്റിവലുകള്‍ ബുദ്ധിപരതയുടെ ഉന്നതിയില്‍ നില്‍ക്കുന്ന ഏതെങ്കിലും പ്രത്യേക വിഭാഗത്തിനുവേണ്ടി തയ്യാറാക്കപ്പെട്ടതല്ല. പ്രേക്ഷകര്‍ക്കിടയിലെ അത്തരം ചേരിതിരിക്കലുകള്‍ തിരുത്തപ്പെടേണ്ടതുണ്ടെന്നും നന്ദിത ദാസ് പറയുന്നു. ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു പ്രതികരണം.

'ബുദ്ധിജീവികളുടേത് മാത്രമല്ല ഫെസ്റ്റിവലുകള്‍'; പ്രേക്ഷകര്‍ക്കിടയിലെ തരംതിരിവ് തിരുത്തപ്പെടണമെന്ന് നന്ദിത ദാസ്
'നന്‍പകല്‍ നേരത്ത് മയക്കം ഒരു ഉറക്കം ഉണരലാണെന്നാണ് തോന്നുന്നത്'; റിലീസ് എപ്പോഴാണെന്ന് മമ്മൂട്ടിയോട് ചോദിക്കണമെന്ന് ലിജോ

ഇത്തവണ ഐഫ്എഫ്കെയ്ക്ക് വിദ്യാര്‍ഥികളായും ഡെലിഗേറ്റുകളായും എത്തിയ, സിനിമാ പ്രേമികളായ അനേകം യുവതി യുവാക്കളെയാണ് അതിന് തെളിവായി നന്ദിത ദാസ് ചൂണ്ടിക്കാട്ടിയത്. 'ഇതിന് മുന്‍പ് ഒരു ഫെസ്റ്റിവലിലും പങ്കെടുക്കാത്ത വലിയൊരു വിഭാഗവും അവരിലുണ്ടായിരുന്നു. പാവപ്പെട്ടവനുവേണ്ടിയുണ്ടാക്കുന്ന സിനിമകളുണ്ടെന്നും അതാണ് സാധാരണക്കാര്‍ കാണേണ്ടത് എന്നുമുള്ള ധാര്‍ഷ്ട്യത്തില്‍ നിന്നാണ് അത്തരം തരംതിരിവുകളുണ്ടാകുന്നത്' എന്നും നന്ദിത ദാസ് പറഞ്ഞു.

ഫെസ്റ്റിവലുകളില്‍ ആഘോഷിക്കപ്പെടുന്ന ചിത്രങ്ങള്‍ പൊതു പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്താതെ പോകുന്ന സാഹചര്യവും ഇതുമായി ബന്ധപ്പെട്ട് നന്ദിത ദാസ് ചൂണ്ടിക്കാട്ടി. അത്തരം സിനിമകളില്‍ പ്രേക്ഷകര്‍ വിശ്വാസമര്‍പ്പിക്കേണ്ടതുണ്ടെന്നും അവര്‍ ആവശ്യപ്പെട്ടു. അതേസമയം, രാജ്യത്തെ മറ്റ് ഫെസ്റ്റിവലുകളെ അപേക്ഷിച്ച് വിവിധ വിഭാഗങ്ങളുടെ ഉള്‍ച്ചേരലിലും അവരുടെ ശബ്ദത്തിന് ഇടം നല്‍കുന്നതിലും ഐഎഫ്എഫ്കെ ഒരു പടി മുന്നിട്ടുനില്‍ക്കുന്നതായും നന്ദിത ദാസ് ചൂണ്ടിക്കാട്ടി.

ഡെലിവറി ബോയ്സിന്റെ ജീവനവും അതിജീവനവും പശ്ചാത്തലമാക്കിയ നന്ദിത ദാസിന്റെ 'സ്വിഗാറ്റോ' എന്ന ചിത്രം 27-ാമത് ഐഎഫ്എഫ്കെയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in