‘വിക്കീപീഡിയ എന്നെപ്പറ്റി പറയുന്നതൊക്കെ പൊട്ടത്തെറ്റ്’;‘അല്‍ മല്ലു’ പറയുന്നത് ഒരുപാട് പെണ്‍കുട്ടികള്‍ നേരിട്ട പ്രശ്‌നമെന്ന് നമിത
വിക്കീപീഡിയയില്‍ തന്നെക്കുറിച്ച് എഴുതിയിരിക്കുന്നതില്‍ പലതും പൊട്ടത്തെറ്റാണെന്ന് നടി നമിത പ്രമോദ്്. ഇടയ്ക്ക് അക്കൗണ്ടുണ്ടാക്കി താന്‍ തിരുത്താന്‍ ശ്രമിച്ചു, പക്ഷേ അത് കഴിഞ്ഞ് വേറെ ആരൊക്കെയോ വന്ന് വീണ്ടും തിരുത്തി. അതില്‍ പറയുന്നത് പോലെ താന്‍ കുമരകം കാരിയല്ല, തനിക്ക് ഡാന്‍സുറുമല്ലെന്ന് നമിത ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ആലപ്പുഴയിലാണ് എന്റെ ഏറ്റവും കൂടുതല്‍ ചിത്രങ്ങളുടെ ഷൂട്ടിങ്ങ് നടന്നിരിക്കുന്നത്. ഇടയ്ക്ക് ചിലര്‍ വന്ന് പറയും നമ്മള്‍ ഒരു നാട്ടുകാരാണെന്നൊക്കെ, ്അവര്‍ സ്‌നേഹം കൊണ്ട് പറയുന്നതല്ലേ എന്ന് കരുതി ഞാന്‍ തിരുത്താറുമില്ല, വിക്കീപീഡിയയില്‍ പറയുന്ന പോലെ ഞാന്‍ ഡാന്‍സറുമല്ല.
നമിത പ്രമോദ്.
ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന അല്‍ മല്ലു എന്ന ചിത്രമാണ് നമിതയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്. പ്രവാസിയായ ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലുണ്ടാകുന്ന ചില പ്രശ്‌നങ്ങളെക്കുറിച്ചാണ് ചിത്രം പറയുന്നത്. നമ്മുടെ സമൂഹത്തില്‍ ഒരുപാട് പെണ്‍കുട്ടികള്‍ നേരിട്ടിട്ടുള്ള ഒരു പ്രശ്‌നം തന്നെയാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നതെന്നം നമിത പറഞ്ഞു.
ഇതുപോലെ നമ്മുടെ സമൂഹത്തില്‍ ഒരുപാട് റിയല്‍ ലൈഫ് സംഭവങ്ങളുണ്ട്, അങ്ങനെ സംഭവിച്ചിട്ടുള്ളവരോട് നേരിട്ട് സംസാരിച്ചിട്ടുണ്ട്,ശരിക്കും നടക്കുന്ന സംഭവമാണ്, അങ്ങനെയൊരു പ്രമേയം പറയുന്നതിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ട്.
നമിത പ്രമോദ്
പുതുമുഖം ഫാരിസ് മജീദാണ് അല്‍ മല്ലുവില്‍ നായകന്‍. മിയ, സിദ്ദിഖ്, മിഥുന്‍ രമേശ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, മാധുരി, ഷീലു ഏബ്രഹാം, സിനില്‍ സൈനുദ്ദീന്‍, വരദ, ജെന്നിഫര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ജോസഫ് എന്ന ചിത്രത്തിലെ ഹിറ്റ് പാട്ടുകളൊരുക്കിയ രഞ്ജിന്‍ രാജാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ദുബായ്, അബുദാബി എന്നിവിടങ്ങളിലാണ് ചിത്രം ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കിയത്. ചിത്രം ഈ മാസം 17ന് തിയ്യേറ്ററുകളിലെത്തും.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം