ഈശോ എന്ന പേരിലെന്താണ് കുഴപ്പം, നാദിര്‍ഷയെ പിന്തുണച്ച് തൃശ്ശൂര്‍ ഓര്‍ത്തഡോക്സ് മെത്രാപ്പൊലീത്ത

ഈശോ എന്ന പേരിലെന്താണ് കുഴപ്പം, നാദിര്‍ഷയെ പിന്തുണച്ച് തൃശ്ശൂര്‍ ഓര്‍ത്തഡോക്സ് മെത്രാപ്പൊലീത്ത
Published on
Summary

ഈശോ എന്ന പേര് ഒരു സിനിമയ്ക്ക് ഇട്ടാല്‍ എന്താണ് കുഴപ്പം?- യുഹാനോന്‍ മാര്‍ മിലിത്തിയോസ്

നാദിര്‍ഷ സംവിധാനം ചെയ്യുന്ന 'ഈശോ' എന്ന സിനിമയുടെ പേര് മാറ്റണമെന്ന ക്രൈസ്തവ സംഘടനകളുടെ ആവശ്യത്തിനെതിരെ തൃശ്ശൂര്‍ ഓര്‍ത്തഡോക്സ് മെത്രാപ്പൊലീത്ത യുഹാനോന്‍ മാര്‍ മിലിത്തിയോസ്. എന്താണു ഈശോ എന്ന പേരു ഒരു സിനിമക്ക് ഇട്ടാല്‍ കുഴപ്പം? മധ്യതിരുവിതാംകൂറില്‍ ധാരാളം പേര്‍ക്ക്, എന്റെ ഒരു ബന്ധുവിനുള്‍പ്പടെ, ഇങ്ങനെ പേരുണ്ടല്ലോ! ഇവരിലാരെയും നിരോധിക്കണം എന്ന് ഇതുവരെ ആരും പറഞ്ഞു കേട്ടില്ലെന്നും മാര്‍ മിലിത്തിയോസ്.

ഈശോ എന്ന പേര് മാറ്റണമെന്ന ആവശ്യത്തെ പിന്തുണച്ച് തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തും ബിഷപ്പ് അലക്‌സ് വടക്കുംതലയും തലശേരി രൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനിയും രംഗത്ത് വന്നിരുന്നു. സിനിമയുടെ പേര് മാറ്റിയാല്‍ തെറ്റായ കീഴ് വഴക്കമാകുമെന്നും സിനിമ ക്രൈസ്തവ വിശ്വാസത്തെ ഹനിക്കുന്നതല്ലെന്നുമാണ് നാദിര്‍ഷയുടെ നിലപാട്.

യുഹാനോന്‍ മാര്‍ മിലിത്തിയോസിന്റെ വാക്കുകള്‍

ഞാന്‍, സിനിമാ ഡയറക്ടര്‍ നാദിര്‍ഷായുടെ, ഈശോ എന്ന സിനിമയുടെ കാര്യത്തില്‍ നല്‍കിയ കമന്റ്. എന്താണു ഈശോ എന്ന പേരു ഒരു സിനിമക്ക് ഇട്ടാല്‍ കുഴപ്പം? മധ്യതിരുവിതാംകൂറില്‍ ധാരാളം പേര്‍ക്ക്, എന്റെ ഒരു ബന്ധുവിനുള്‍പ്പടെ, ഇങ്ങനെ പേരുണ്ടല്ലോ! ഇവരിലാരെയും നിരോധിക്കണം എന്ന് ഇതുവരെ ആരും പറഞ്ഞു കേട്ടില്ല. ക്രിത്യാനികളില്‍ ചിലര്‍ മശിഹായെ ഈശോ എന്ന് വിളിക്കുമ്പോള്‍ മറ്റു ചിലര്‍ യേശു എന്നാണു വിളിക്കുന്നത്. ഈ പേരും മറ്റെങ്ങും വന്നുകൂടാ എന്നും വരുമോ?

ഈശോ എന്ന പേരിലെന്താണ് കുഴപ്പം, നാദിര്‍ഷയെ പിന്തുണച്ച് തൃശ്ശൂര്‍ ഓര്‍ത്തഡോക്സ് മെത്രാപ്പൊലീത്ത
'ക്രൈസ്തവരെ ആക്രമിച്ചാല്‍ തിരിച്ചടിക്കില്ലെന്ന ചിന്ത', 'ഈശോ' സിനിമക്കും നാദിര്‍ഷക്കുമെതിരെ തൃശൂര്‍ അതിരൂപത
ഈശോ എന്ന പേരിലെന്താണ് കുഴപ്പം, നാദിര്‍ഷയെ പിന്തുണച്ച് തൃശ്ശൂര്‍ ഓര്‍ത്തഡോക്സ് മെത്രാപ്പൊലീത്ത
'പി.സി ജോര്‍ജ്ജ് തല വെട്ടുമെന്ന് വരെ പറഞ്ഞു', ഈശോ സിനിമ കണ്ട മതവിശ്വാസികള്‍ കെട്ടിപ്പിടിച്ചു: നാദിര്‍ഷ

മതത്തിന്റെയും സന്മാര്‍ഗ്ഗത്തിന്റെയും ചിഹ്നങ്ങളെ വക്രീകരിച്ച് ചിത്രീകരിക്കുന്ന പ്രവണത അടുത്ത കാലത്തായി വര്‍ധിച്ചുവരികയാണ്. കമ്പോള താല്‍പര്യങ്ങളും അധികാര മോഹവുമാണ് ഇതിന് പിന്നില്‍. അവര്‍ക്ക് വര്‍ഗ്ഗീയ താല്‍പര്യങ്ങളുമുണ്ട്. ഇത്തരം പ്രവൃത്തികള്‍ക്കെതിരെ പൊതുസമൂഹം രംഗത്തെത്തണം

ഈശോ എന്ന സിനിമയുടെ പേര് മാറ്റില്ലെന്ന് സംവിധായകന്‍ നാദിര്‍ഷ. പേര് മാറ്റിയാല്‍ അതൊരു പുതിയ കീഴ്‌വഴക്കമാകുമെന്നും നാദിര്‍ഷ. ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയനുമായി ചര്‍ച്ച ചെയ്തതിന് പിന്നാലെയാണ് പേര് മാറ്റേണ്ടെന്ന നാദിര്‍ഷയുടെ തീരുമാനം.

മലയാള സിനിമ ക്രൈസ്തവ വിരുദ്ധമായി തീരുന്നോ എന്ന ആശങ്ക വിശ്വാസികള്‍ക്കിടയിലുണ്ടെന്ന് തലശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനിയും പ്രതികരിച്ചിട്ടുണ്ട്. സിനിമക്കെതിരെ ബിഷപ്പുമാരും സഭയും നേരിട്ട് പ്രതികരണവുമായി എത്തുന്നത് ഇതാദ്യമാണ്.

ഫെഫ്കയുടെ വാര്‍ത്താക്കുറിപ്പ്

ശ്രീ. നാദിര്‍ഷ സംവിധാനം ചെയ്യുന്ന ഈശോ എന്ന സിനിമയുമായി ബന്ധപ്പെട്ട് സമീപ ദിവസങ്ങളില്‍ ചില തല്‍പ്പര കക്ഷികള്‍ ബോധപൂര്‍വ്വം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന വിവാദത്തില്‍ ഫെഫ്ക ഉത്കണ്ഠ രേഖപ്പെടുത്തുകയും ഈ വിഷയത്തില്‍ പ്രബുദ്ധമായ കേരളീയ പൊതുസമൂഹത്തിന്റെ സത്വര ശ്രദ്ധയും പിന്തുണയും അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.

സമൂഹത്തില്‍ ഭിന്നിപ്പ് ഉണ്ടാക്കുന്ന ഇത്തരം കുത്സിത നീക്കങ്ങളെ ചെറുക്കണമെന്ന് വിവേകമതികളായ കേരളീയരോട് അഭ്യര്‍ത്ഥിക്കുന്നു . വിശ്വാസി സമൂഹത്തില്‍ നിന്നു തന്നെ ഈ നീക്കത്തിനെതിരെ സിനിമക്ക് അനുകൂലമായി ശബ്ദങ്ങള്‍ ഉയരുന്നുണ്ട് എന്നത് ഏറെ പ്രതീക്ഷ നല്‍കുന്ന കാര്യമാണ് .

സിനിമയുടെ ടൈറ്റില്‍ ആയി കേന്ദ്ര കഥാപാത്രത്തിന്റെ പേര് വരുന്നത് ആദ്യ സംഭവമല്ല. അന്തര്‍ദേശീയ പുരസ്‌കാരങ്ങളും മുഖ്യധാരാ വിജയങ്ങളും നേടിയ ഒട്ടേറെ ചിത്രങ്ങള്‍ പ്രേക്ഷക സ്വീകാര്യതയോടെ നമ്മുടെ മുമ്പിലുണ്ട് . ഈ. മ യൗ ( ഈശോ മറിയം യൗസേപ്പ് ) , ജോസഫ് , നരസിംഹം തുടങ്ങിയ പേരുകളോടെ വന്ന ധാരാളം ചിത്രങ്ങള്‍ ഉദാഹരണങ്ങളാണ് . സിനിമ കാണുക പോലും ചെയ്യാതെ പ്രത്യേക അജണ്ടകള്‍ വെച്ച് മനുഷ്യരെ വിവിധ ചേരികളായി വിഭജിച്ചു നിര്‍ത്താനുള്ള ഗൂഢനീക്കങ്ങള്‍ അന്നൊന്നും ഉണ്ടായിട്ടില്ല .

ജാതി , മത , രാഷ്രീയ , പ്രാദേശിക വിഭജനങ്ങളില്ലാതെ , പൂര്‍ണ്ണമായും സാമുദായിക സൗഹാര്‍ദ്ദത്തോടെ പ്രവര്‍ത്തിക്കുന്ന തൊഴില്‍ ഇടമാണ് ചലച്ചിത്ര മേഖല .

ഈശോ എന്ന പേരിലെന്താണ് കുഴപ്പം, നാദിര്‍ഷയെ പിന്തുണച്ച് തൃശ്ശൂര്‍ ഓര്‍ത്തഡോക്സ് മെത്രാപ്പൊലീത്ത
പുണ്യാളന്‍ ചെയ്തപ്പോള്‍ ആര്‍ക്കും പ്രശ്‌നമുണ്ടായില്ല, ഈശോ കണ്ടുകഴിഞ്ഞാല്‍ തെറ്റിദ്ധാരണ മാറും: ജയസൂര്യ
ഈശോ എന്ന പേരിലെന്താണ് കുഴപ്പം, നാദിര്‍ഷയെ പിന്തുണച്ച് തൃശ്ശൂര്‍ ഓര്‍ത്തഡോക്സ് മെത്രാപ്പൊലീത്ത
'ക്രൈസ്തവരെ ആക്രമിച്ചാല്‍ തിരിച്ചടിക്കില്ലെന്ന ചിന്ത', 'ഈശോ' സിനിമക്കും നാദിര്‍ഷക്കുമെതിരെ തൃശൂര്‍ അതിരൂപത

Related Stories

No stories found.
logo
The Cue
www.thecue.in