ഒരു സിനിമ ചെയ്യാന്‍ കൊതിച്ച എനിക്ക് അങ്ങനെ മൂന്ന് സിനിമ കിട്ടി : രഞ്ജിന്‍ രാജ്

ഒരു സിനിമ ചെയ്യാന്‍ കൊതിച്ച എനിക്ക് അങ്ങനെ മൂന്ന് സിനിമ കിട്ടി : രഞ്ജിന്‍ രാജ്

Published on

ജോസഫ് എന്ന ചിത്രത്തിലെ പാട്ടുകളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ സംഗീത സംവിധായകനാണ് രഞ്ജിന്‍ രാജ്. ചിത്രത്തിലെ പൂമുത്തോളെ എന്ന ഗാനം കഴിഞ്ഞ വര്‍ഷം മലയാളി ഏറ്റവും കൂടുതല്‍ പാടിയ പാട്ടുകളിലൊന്നായി. ജോസഫിന് ശേഷം രഞ്ജിന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രമാണ് ‘ഓര്‍മ്മയില്‍ ഒരു ശിശിരം’.

ഒരു സിനിമ ചെയ്യാന്‍ കൊതിച്ച എനിക്ക് അങ്ങനെ മൂന്ന് സിനിമ കിട്ടി : രഞ്ജിന്‍ രാജ്
‘ചിത്രം കണ്ട പലരും സ്വന്തം അച്ഛനെ ഓര്‍മ്മ വന്നുവെന്ന് വിളിച്ചു പറഞ്ഞു’ ; ഫസ്റ്റ് ലവ് മാത്രമല്ല ‘ഓര്‍മയില്‍ ഒരു ശിശിര’മെന്ന് അനശ്വര

ജോസഫിനൊപ്പം അതേസമയം തന്നെ താന്‍ സംഗീതം നിര്‍വഹിച്ച ചിത്രമാണ് ഓര്‍മ്മയില്‍ ഒരു ശിശിരവുമെന്ന് രഞ്ജിന്‍ രാജ് പറഞ്ഞു. ജോസഫ്, നിത്യഹരിത നായകന്‍ എന്നീ ചിത്രങ്ങളായിരുന്നു ആദ്യം സംഗീതം ചെയ്തത്. നിത്യഹരിത നായകന്റെ പാട്ടുകളുടെ റൈറ്റ്‌സ്് എടുക്കാനായി വന്നതായിരുന്നു മാക്ട്രോ ഫിലിംസിന്റെ ഓഡിയോ വിങ്ങായ ജോയ് മ്യൂസിക്. അന്ന് ആ പാട്ടുകള്‍ കേട്ട് ഇഷ്ടപ്പെട്ടാണ് ഓര്‍മയില്‍ ഒരു ശിശിരം ഏല്‍പ്പിക്കുന്നതെന്നും ഒരു സിനിമ ചെയ്യാന്‍ ആഗ്രഹിച്ച തനിക്ക് മൂന്ന് ചിത്രങ്ങള്‍ ലഭിച്ചുവെന്നും രഞ്ജിന്‍ പറഞ്ഞു.

ജോസഫില്‍ നിന്ന് വളരെ വ്യത്യസ്തമായ പാട്ടുകളാണ് ഓര്‍മയില്‍ ഒരു ശിശിരത്തിലേത്. പേഴ്‌സണലി വലിയ സംതൃപ്തി ലഭിച്ച ചിത്രമാണ് ഓര്‍മയില്‍ ഒരു ശിശിരം. പാട്ടുകളാണെങ്കിലും പശ്ചാത്തല സംഗീതമാണെങ്കിലും കുറച്ചു പരീക്ഷണങ്ങള്‍ ചെയ്തിട്ടുണ്ട്. അത് ശ്രദ്ധിക്കുന്നവര്‍ അതിനെക്കുറിച്ച് സംസാരിക്കുമെന്നും ഉറപ്പുണ്ട്.

രഞ്ജിന്‍ രാജ്

ഒരു സിനിമ ചെയ്യാന്‍ കൊതിച്ച എനിക്ക് അങ്ങനെ മൂന്ന് സിനിമ കിട്ടി : രഞ്ജിന്‍ രാജ്
ശിഷ്യന്റെ സിനിമയില്‍ ക്യാമറയ്ക്ക് മുന്നിലെത്തി ജീത്തു ജോസഫ്

ദീപക് പറമ്പോലാണ് ചിത്രത്തിലെ നായകന്‍, ജീത്തു ജോസഫിന്റെ സഹസംവിധായകനായ വിവേക് ആര്യനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കെയര്‍ ഓഫ് സൈറാ ബാനു, സണ്‍ഡേ ഹോളിഡേ, ബി ടെക് എന്നീ വിജയചിത്രങ്ങളൊരുക്കിയ മാക്ട്രോ പിക്‌ചേഴ്‌സാണ് ഓര്‍മ്മയില്‍ ഒരു ശിശിരം നിര്‍മ്മിച്ചിരിക്കുന്നത്. എല്‍ദോ മാത്യു, ജെയിംസ് സാം എന്നീ പുതുമുഖങ്ങളും പ്രധാന റോളിലുണ്ട്. ഇര്‍ഷാദ്,അശോകന്‍,അലന്‍സിയര്‍,മാലാ പാര്‍വതി,സുധീര്‍ കരമന എന്നിവരും ചിത്രത്തിലുണ്ട്. വിഷ്ണുരാജിന്റേതാണ് കഥ. ബികെ ഹരിനാരായണനാണ് ഗാനരചന. അരുണ്‍ ജെയിംസാണ് ക്യാമറ.

logo
The Cue
www.thecue.in