‘ബറോസ്’ എന്ന് തുടങ്ങുമെന്നറിയിച്ച് മോഹന്‍ലാല്‍, ഒരു കുട്ടിക്കും ഭൂതത്തിനും ഇടയിലെ നിഗൂഢത

‘ബറോസ്’ എന്ന് തുടങ്ങുമെന്നറിയിച്ച് മോഹന്‍ലാല്‍, ഒരു കുട്ടിക്കും ഭൂതത്തിനും ഇടയിലെ നിഗൂഢത
Published on
Summary

ചെയ്യുന്ന സിനിമയെക്കുറിച്ച് വ്യക്തത ഉണ്ടാവുകയെന്നതാണ് വലിയ കാര്യമെന്നും മോഹന്‍ലാല്‍

പ്രഖ്യാപിച്ചപ്പോള്‍ തന്നെ വന്‍ പ്രതീക്ഷകളിലേക്ക് ഉയര്‍ന്ന ചിത്രമാണ് ബറോസ്. മോഹന്‍ലാല്‍ ആദ്യമായി ക്യാമറക്ക് പിന്നിലേക്ക് സംവിധായകനായി എത്തുന്നുവെന്നത് തന്നെയായിരുന്നു ബറോസ് എന്ന ത്രീഡി പ്രൊജക്ടിന്റെ ഹൈപ്പിന് പിന്നില്‍. തിരക്കഥാകൃത്തായി ഇന്ത്യന്‍ സിനിമയെ വിസ്മയിപ്പിച്ച ജിജോ നവോദയ. 2019 ഒക്ടോബറില്‍ ചിത്രീകരണം തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്ന ബറോസ്, മോഹന്‍ലാലിന്റെ അഭിനയിക്കാനുള്ള കമ്മിറ്റ്‌മെന്റുകളെ തുടര്‍ന്ന് വൈകുകയായിരുന്നു. ഇപ്പോഴിതാ 2020 ജൂണില്‍ ബറോസ് ആദ്യ ഷെഡ്യൂള്‍ തുടങ്ങുമെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കുന്നു.

ജൂണ്‍ അവസാനത്തോടെ ബറോസ് തുടങ്ങും. ഗോവയിലും കേരളവുമാണ് പ്രധാന ലൊക്കേഷന്‍. ത്രീ ഡി ചിത്രമായതിനാല്‍ കുറേ ഭാഗങ്ങള്‍ സ്റ്റുഡിയോയില്‍ സെറ്റ് ഇട്ട് ചിത്രീകരിക്കാനുണ്ട്.

മോഹന്‍ലാല്‍

'ബറോസ്' സംവിധാനം ചെയ്യുമ്പോള്‍ പ്രിയദര്‍ശന്റെ ഫിലിം മേക്കിംഗ് ശൈലി എത്രത്തോളം പ്രചോദനമാകുന്നുണ്ട് എന്ന ചോദ്യത്തിന് അത്തരമൊരു താരതമ്യത്തിന്റെ കാര്യമില്ലെന്ന് മോഹന്‍ലാല്‍. ടൈംസ് ഓഫ് ഇന്ത്യയുടെ പ്രത്യേക അഭിമുഖത്തിലാണ് മോഹന്‍ലാല്‍ ഇക്കാര്യം പറയുന്നത്. ബറോസ് തിരക്കഥാ ചര്‍ച്ചയില്‍ പ്രിയദര്‍ശനും ഭാഗമായിരുന്നു. പ്രിയദര്‍ശന്‍ സിനിമകളുടെ അതേ മാജിക് അല്ല എന്റെ സംവിധാനത്തില്‍ പ്രതീക്ഷിക്കേണ്ടതെന്നും മോഹന്‍ലാല്‍. ഒരു കുട്ടിക്കും ഭൂതത്തിനും ഇടയിലുള്ള നിഗൂഢതയാണ് ബറോസ്. പ്രിയദര്‍ശന്‍ ബോധപൂര്‍വമല്ലാതെ പ്രചോദനമായേക്കാമെന്നും മോഹന്‍ലാല്‍. സിനിമക്ക് ആവശ്യമില്ലാത്ത ഒരു ഷോട്ട് പോലും എടുത്ത് സമയം കളയാത്ത ആളാണ് പ്രിയദര്‍ശന്‍. ആ രീതി പിന്തുടരണമെന്നുണ്ട്. ചെയ്യുന്ന സിനിമയെക്കുറിച്ച് വ്യക്തത ഉണ്ടാവുകയെന്നതാണ് വലിയ കാര്യമെന്നും മോഹന്‍ലാല്‍.

ജീത്തു ജോസഫ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന റാം എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് മോഹന്‍ലാല്‍. കൊച്ചിക്ക് പിന്നാലെ സിനിമയുടെ ധനുഷ്‌കോടി ഷെഡ്യൂള്‍ പുരോഗമിക്കുകയാണ്. ദൃശ്യത്തിന് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രവുമാണിത്. 2020ല്‍ മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന എമ്പുരാന്‍ തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നു. ലൂസിഫര്‍ രണ്ടാം ഭാഗമാണ് എമ്പുരാന്‍.

പ്രീ പ്രൊഡക്ഷന്‍ കൃത്യതയോടെ പൂര്‍ത്തിയാക്കിയും നേരത്തെ നിശ്ചയിച്ച കമ്മിറ്റ്‌മെന്റുകള്‍ തീര്‍ത്തും ബറോസിലേക്ക് കടക്കാമെന്ന് വച്ചതിനാലാണ് ഷൂട്ടിംഗ് 2020 ജൂണ്‍ അവസാനത്തോടെ മതിയെന്ന് ലാല്‍ തീരുമാനിച്ചതെന്നറിയുന്നു. ബറോസ് പ്രീ പ്രൊഡക്ഷന്‍ ഒരു വര്‍ഷമായി നടക്കുന്നുണ്ട്. ജിജോയുടെ നേതൃത്വത്തില്‍ സിനിമയുടെ തിരക്കഥയിലെ മിനുക്കുപണികളും പുരോഗമിക്കുന്നുണ്ട്. കെ യു മോഹനനാണ് ക്യാമറ.

സ്പാനിഷ് അഭിനേത്രി പാസ് വേഗ, സ്പാനിഷ് നടന്‍ റാഫേല്‍ അമര്‍ഗോ എന്നിവര്‍ പ്രധാന കഥാപാത്രമായി സിനിമയിലുണ്ടാകും. ബറോസ് എന്ന ഭൂതമായി നായക കഥാപാത്രമാകുന്നത് മോഹന്‍ലാല്‍ ആണ്. വാസ്‌കോ ഡ ഗാമയുടെ റോളിലാണ് റഫേല്‍ അമര്‍ഗോ അഭിനയിക്കുന്നത്. വാസ്‌കോ ഡ ഗാമയുടെ ഭാര്യയുടെ റോളിലാണ് പാസ് വേഗ. ദ ഹ്യൂമന്‍ കോണ്‍്ട്രാക്ട്, റാംബോ, സെക്‌സ് ആന്‍ഡ് ലൂസിയ എന്നീ സിനിമകളിലൂടെ ശ്രദ്ധേയയാണ് പാസ് വേഗ. ഗോവയിലാണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍. ഗാര്‍ഡിയന്‍ ഓഫ് ഡി ഗാമാസ് ട്രഷര്‍ എന്നാണ് സിനിമയുടെ ടാഗ് ലൈന്‍. ജിജോ പുന്നൂസാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത്. മൈഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന വിസ്മയ സിനിമയ്ക്ക് ശേഷം ജിജോയുടെ രചനയില്‍ പുറത്തുവരുന്ന സിനിമ കൂടിയാണ് ബറോസ്. ത്രീഡി ചിത്രമായാണ് ബറോസ് എത്തുക. ഇന്ത്യയ്ക്കും ആഫ്രിക്കയ്ക്കും പോര്‍ച്ചുഗീസിനും ഇടയില്‍ നിലനിന്നിരുന്ന കടല്‍ മാര്‍ഗമുള്ള വ്യാപാരവും ബന്ധവും സിനിമയുടെ ഇതിവൃത്തമാകും. മോഹന്‍ലാലിന്റെ സ്വപ്നപദ്ധതിയായാണ് സിനിമ വരുന്നത്.

‘ബറോസ്’ എന്ന് തുടങ്ങുമെന്നറിയിച്ച് മോഹന്‍ലാല്‍, ഒരു കുട്ടിക്കും ഭൂതത്തിനും ഇടയിലെ നിഗൂഢത
ബറോസില്‍ മോഹന്‍ലാല്‍ ഭൂതം, ജിജോയുടെ മനോഹരമായ കഥയെന്ന് രഘുനാഥ് പലേരി
‘ബറോസ്’ എന്ന് തുടങ്ങുമെന്നറിയിച്ച് മോഹന്‍ലാല്‍, ഒരു കുട്ടിക്കും ഭൂതത്തിനും ഇടയിലെ നിഗൂഢത
ബറോസില്‍ എന്തുകൊണ്ട് വിദേശ താരങ്ങള്‍; വ്യക്തമാക്കി മോഹന്‍ലാല്‍

മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ ബറോസ് പ്രീ പ്രൊഡക്ഷന് ചെന്നൈയില്‍ ലാല്‍ തുടക്കമിട്ടിരുന്നു. ബറോസ് ടീമിനൊപ്പമായിരുന്നു മോഹന്‍ലാലിന്റെ അമ്പത്തിയൊമ്പതാം പിറന്നാള്‍ ആഘോഷം. വിദേശ സാങ്കേതിക വിദഗ്ധര്‍ ചിത്രത്തിലുണ്ടാകും. മോഹന്‍ലാല്‍ സിനിമ സംവിധാനം ചെയ്യാന്‍ പോകുന്നുവെന്ന് പ്രഖ്യാപിച്ചത് മലയാള സിനിമാ മേഖലയ്ക്കും ആരാധകര്‍ക്കും സര്‍പ്രൈസ് ആയിരുന്നു. അമേരിക്കന്‍ യാത്രക്കിടെ വിദേശ ചലച്ചിത്ര പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തിയതായി മോഹന്‍ലാല്‍ വെളിപ്പെടുത്തിയിരുന്നു. ഗോവയില്‍ ചിത്രീകരിക്കേണ്ട ലൊക്കേഷനുകള്‍ മാര്‍ക്ക് ചെയ്തു കഴിഞ്ഞു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം

ഒരു ഫെയറി ടെയ്ല്‍ ആണ് ബറോസ്. ഒരു ഫാന്റസി മൂവിയിലേക്ക് നമുക്ക് പരിചയമുള്ള ഒരാള്‍ പെട്ടെന്ന് കടന്നു വരുമ്പോള്‍ നമുക്ക് ഒരു ഡിസ്ട്രാക്ഷന്‍ ഫീല്‍ ചെയ്യും.

മോഹന്‍ലാല്‍

Related Stories

No stories found.
logo
The Cue
www.thecue.in