പാട്ടിനെയും പാട്ടുകാരെയും ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന സഹൃദയനായിരുന്നു ഡെന്നിച്ചായൻ; മനോജ് കെ ജയൻ

പാട്ടിനെയും പാട്ടുകാരെയും ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന  സഹൃദയനായിരുന്നു ഡെന്നിച്ചായൻ; മനോജ് കെ ജയൻ
Published on

അന്തരിച്ച തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫിന്റെ ഓർമ്മയിൽ നടൻ മനോജ് കെ ജയൻ

പ്രിയപ്പെട്ട ഡെന്നിച്ചായാ....

വളരെ അപ്രതീക്ഷിതമായിപ്പോയല്ലോ ഈ വേർപാട്. ഒരുപാട് വിഷമമുണ്ട്....എനിക്ക് ആദ്യമായി ആക്ഷൻ പരിവേഷം ഉണ്ടാക്കി തന്ന ‘പാളയത്തിലെ നോബിളും തുടർന്ന് ‘ശിബിരം’ സിനിമയിലെ നായകനും , ‘ഫാൻറ്റം പൈലിയിലെ’കൊടുംവില്ലനുമൊക്കെ സംസാരിച്ചത് ഡെന്നിച്ചായന്റെ വാക്കുകളാണ്. ''ഏതൊരു നടനും കൊതിക്കുന്ന കെട്ടുറപ്പുള്ള തിരക്കഥ കൂട്ടിനും .80 കളിൽ തിരക്കഥാകൃത്തിന് ഒരു സൂപ്പർസ്റ്റാർ പദവിയുണ്ടെങ്കിൽ അത് ഡെന്നിച്ചായനായിരുന്നു .എന്നോടെന്നും സഹോദര തുല്യമായ സ്നേഹം കാണിച്ചിട്ടുള്ള ഡെന്നിച്ചായന്റെ ഒരു സംവിധാന ചിത്രത്തിൽ ഞാൻ നായകനുമായിട്ടുണ്ട് ,’അഗ്രജൻ’. കുറെ നാളായി സിനിമയിൽ നിന്നും വിട്ടു നിന്നുവെങ്കിലും .. രണ്ടു സിനിമകൾ മാത്രം മതി അദ്ദേഹത്തെ മലയാള സിനിമയുള്ളടത്തോളം കാലം ഓർക്കാൻ. ഒരു പക്ഷെ നമ്മുടെ മമ്മൂക്കയുടെയും, ലാലേട്ടന്റെയും അഭിനയ ജീവിതത്തിലെ വലിയ വഴിത്തിരിവായ സിനിമകൾ. ‘ന്യൂ ഡെൽഹിയും’.. ‘രാജാവിൻ്റെ മകനും’....പാട്ടിനെയും പാട്ടുകാരെയും ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന ഒരു സഹൃദയനും കൂടിയായിരുന്നു ഡെന്നിച്ചായൻ ഇനിയെന്താ എഴുതുക..,,അദ്ദേഹത്തെ സ്മരിക്കുക,,എന്നറിയില്ല ഒരുപാട് സ്നേഹത്തോടെ സ്മരണയോടെ ആദരാഞ്ജലികൾ നേരുന്നു. പ്രണാമം

Related Stories

No stories found.
logo
The Cue
www.thecue.in