നവാഗതയായ രതീന സംവിധാനം ചെയ്യുന്ന പുഴു എന്ന സിനിമയിലേത് ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു വിഷയവും കഥാപാത്രവുമാണെന്ന് മമ്മൂട്ടി.പാര്‍വതിക്കും അങ്ങനെത്തന്നെയാകും അത് അനുഭവപ്പെടുന്നത്. കഥയുടെ സസ്‌പെന്‍സ് ഉള്ളതുകൊണ്ട് ഇതില്‍ കൂടുതല്‍ ഈ ചിത്രത്തെപ്പറ്റി വെളിപ്പെടുത്താനാകില്ലെന്നും മമ്മൂട്ടി. മാതൃഭൂമി പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.
ഉണ്ടയുടെ തിരക്കഥാകൃത്ത് ഹര്‍ഷദ്, വൈറസിന് ശേഷം ഷറഫു-സുഹാസ് എന്നിവര്‍ തിരക്കഥയെഴുതുന്ന ചിത്രവുമാണ് പുഴു. ഏപ്രിലിലാണ് ചിത്രീകരണം. മമ്മൂട്ടിയും പാര്‍വതി തിരുവോത്തും ഒന്നിച്ചെത്തുന്ന ആദ്യ സിനിമയുമാണ് പുഴു.
പുഴു'വിനെക്കുറിച്ച് പാര്‍വതി 'ദ ക്യു' അഭിമുഖത്തില്‍
മറ്റൊരു പ്രൊജക്ടില്‍ അസിസ്റ്റ് ചെയ്യുന്നതിന്റെ ഭാഗമായി ഹര്‍ഷദിക്കയെയും ഷറഫു-സുഹാസിനെയും കണ്ടിരുന്നു. ആ സമയത്താണ് പുഴുവിന്റെ തീം കേള്‍ക്കുന്നത്. ആ തീം കേട്ടപ്പോള്‍ ഭാഗമാകണമെന്ന് ചിന്തിച്ചിരുന്നു. മമ്മൂക്ക അത് പോലൊരു കഥാപാത്രം ചെയ്യുന്നുവെന്ന് കേട്ടപ്പോള്‍ തന്നെ ഷോക്ക്ഡ് ആകും. ഉറപ്പായും പുഴു കാണുമ്പേള്‍ നിങ്ങള്‍ക്കത് മനസിലാകും. മമ്മുക്ക ഇതിന് മുമ്പ് ചെയ്യാത്ത ഒരു കഥാപാത്രമാണ്. ഞാന്‍ ചേര്‍ന്നുനീങ്ങുന്ന എല്ലാ തരം രാഷ്ട്രീയത്തെയും ജെന്‍ഡര്‍ പൊളിറ്റിക്‌സിനെയും പിന്തുണക്കുന്ന സിനിമയുമാണ് പുഴു. വളരെ ആകര്‍ഷകമായ കാസ്റ്റിംഗ് കൂടിയാണ്.
മമ്മൂട്ടിയും പാര്‍വതി തിരുവോത്തും 'പുഴു', റത്തീന സംവിധാനം
സിന്‍ സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ മമ്മൂട്ടിയുടെ സന്തതസഹചാരി കൂടിയായ എസ്. ജോര്‍ജ്ജ് 'പുഴു' നിര്‍മ്മിക്കുന്നു. ദുല്‍ഖര്‍ സല്‍മാന്റെ വേ ഫെറര്‍ വിതരണം. അന്താരാഷ്ട്ര വനിതാ ദിനത്തിലാണ് സിനിമ പ്രഖ്യാപിച്ചത്.