തൃപ്പൂണ്ണിത്തുറയിൽ മത്സരിക്കാമോ എന്ന് കുമ്മനം രാജശേഖരന്‍ ചോദിച്ചിരുന്നു; മേജർ രവിയുടെ വെളിപ്പെടുത്തൽ
ബി.ജെ.പി പ്രസിഡന്റായിരുന്ന കാലത്ത് തൃപ്പൂണ്ണിത്തുറയിൽ മത്സരിക്കാമോ എന്ന് കുമ്മനം രാജശേഖരന്‍ തന്നോട് ചോദിച്ചിരുന്നതായി സംവിധായകന്‍ മേജര്‍ രവി. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്‍മെന്റിലെ ‘ചോയ്ച്ച് ചോയ്ച്ച് പോവാം’ എന്ന പരിപാടിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.
മേജർ രവി അഭിമുഖത്തിൽ പറഞ്ഞത്
രാഷ്ട്രീയം എന്നത് ചില നേതാക്കൾ ഒരു ജോലി പോലെയാണ് കാണുന്നത് . ഒരു സീറ്റ് കിട്ടുക. എന്നിട്ട് കേന്ദ്രത്തില്‍ നിന്ന് കിട്ടുന്ന പണം വീട്ടില്‍ കൊണ്ടുപോയി പുട്ടടിക്കുക. പിന്നീട് തിരഞ്ഞെടുപ്പ് അവസാനിക്കുന്നത് വരെ കാത്തു നില്‍ക്കുക. അടുത്ത അഞ്ചുവര്‍ഷത്തേക്ക് പുട്ടടിക്കാനുള്ള കാശിനായി മാത്രം നില്‍ക്കുന്ന കുറെ സ്ഥാനാര്‍ത്ഥികളെ ഞാന്‍ കണ്ടിട്ടുണ്ട്. ഇവരൊക്കെ വരുന്നത് അവരുടെ കുലത്തൊഴിലിന്റെ ഭാഗമായിട്ടാണ്. എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് സ്ഥാനാര്‍ത്ഥി സ്ഥാനം വേണ്ട. അധികാരം വേണ്ട. കഴിഞ്ഞ തവണ, കുമ്മനം രാജശേഖരന്‍ ബി.ജെ.പിയുടെ പ്രസിഡന്റായിരുന്ന സമയത്ത് എന്നോട് തൃപ്പൂണ്ണിത്തുറയില്‍ മത്സരിക്കുമോ എന്ന് ചോദിച്ചിരുന്നു. എന്നാല്‍ താന്‍ നില്‍ക്കില്ലെന്ന് അദ്ദേഹത്തോട് പറഞ്ഞു.