'ഡേവിഡ് ആന്റ് ഗോലിയാത്ത് പോലെ, സ്വപ്‌നതുല്യം'; ജല്ലിക്കട്ട് ഇന്ത്യയുടെ ഓസ്‌കര്‍ എന്‍ട്രിയായി തെരഞ്ഞെടുത്തതിനെ കുറിച്ച് ലിജോ

'ഡേവിഡ് ആന്റ് ഗോലിയാത്ത് പോലെ, സ്വപ്‌നതുല്യം'; ജല്ലിക്കട്ട് ഇന്ത്യയുടെ ഓസ്‌കര്‍ എന്‍ട്രിയായി തെരഞ്ഞെടുത്തതിനെ കുറിച്ച് ലിജോ
Published on

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി ജല്ലിക്കട്ട് തെരഞ്ഞെടുത്തത് സ്വപ്‌നതുല്യമെന്ന് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. ഡേവിഡ് ആന്റ് ഗോലിയാത്ത് കഥ പോലെയാണ് തോന്നിയതെന്നും, ഏതൊരു സംവിധായകനെയും പോലെ താനും സന്തുഷ്ടനാണെന്നും ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ്‌സിന് വേണ്ടി നോയല്‍ ഡേ സോസ നടത്തിയ അഭിമുഖത്തില്‍ ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞു.

ഓസ്‌കറിനായുള്ള മത്സരത്തില്‍ രാജ്യത്തെ പ്രതിനിധീകരിക്കുക എന്നത് സിനിമയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ച മുഴുവന്‍ ടീമിനും ലഭിക്കുന്ന ബഹുമതിയാണെന്നും സംവിധായകന്‍ പറഞ്ഞു. ഓസ്‌കര്‍ മത്സരത്തിന് ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി ജല്ലിക്കട്ട് തെരഞ്ഞെടുത്തെന്ന വാര്‍ത്ത കേട്ടപ്പോള്‍ എന്തുതോന്നി എന്ന ചോദ്യത്തിനായിരുന്നു മറുപടി.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ വാക്കുകള്‍:

'ഈ അവസരം തന്നതിന് ഞാന്‍ ദൈവത്തോട് നന്ദി പറഞ്ഞു. ഏതൊരു സിനിമാസംവിധായകനെയും പോലെ ഞാനും സന്തുഷ്ടനായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഇത് ഡേവിഡ് ആന്റ് ഗോലിയാത്ത് കഥ പോലെയാണ് തോന്നിയത്. കാരണം രാജ്യത്തിന്റെ തെക്കേ അറ്റത്തുള്ള കേരളത്തില്‍ നിന്ന് ഒരു സിനിമ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ തെരഞ്ഞെടുത്തു എന്നത് സ്വപ്‌നതുല്യമായാണ് തോന്നിയത്.

ജൂറി അംഗങ്ങള്‍ ജല്ലിക്കെട്ട് തെരഞ്ഞെടുത്തതില്‍ സന്തോഷമുണ്ട്. ജല്ലിക്കെട്ടിനായി ഓടിനടന്ന് പരിശ്രമിച്ച എല്ലാവരെയുമോര്‍ത്ത് ഞാന്‍ സന്തോഷിക്കുന്നു. ഞങ്ങള്‍ ഇപ്പോഴും ഓട്ടത്തിലാണ്, പക്ഷേ ഇത്തവണ ഓസ്‌കര്‍ മത്സരത്തിനായാണ് എന്ന് മാത്രം.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഓസ്‌കറിനായുള്ള മത്സരത്തില്‍ രാജ്യത്തെ പ്രതിനിധീകരിക്കുക എന്നത് സിനിമയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ച മുഴുവന്‍ ടീമിനും ലഭിക്കുന്ന ബഹുമതിയാണ്. ഞങ്ങളുടെ നിര്‍മ്മാതാക്കള്‍ ശരിയായ സ്പിരിറ്റോടെ മുന്നോട്ട് പോകുന്നു എന്നതിലും സന്തോഷമുണ്ട്.'

Lijo Jospe Pellissery About Jallikattu Movie's Oscar Entry

Related Stories

No stories found.
logo
The Cue
www.thecue.in