ചാന്ത്‌പൊട്ട് ട്രാന്‍സ്‌ജെന്‍ഡറിന്റെ കഥയായിരുന്നില്ലെന്ന് ലാല്‍ജോസ്, പാര്‍വതി ക്ഷമ ചോദിച്ചത് എന്തിനാണെന്ന് മനസിലായില്ല
ചാന്തുപൊട്ട് സിനിമയിലെ നായകന്‍ രാധാകൃഷ്ണന്‍ ട്രാന്‍സ് ജെന്‍ഡര്‍ അല്ലെന്ന് സംവിധായകന്‍ ലാല്‍ ജോസ്. ചാന്ത് പൊട്ട് ട്രാന്‍സ് ജെന്‍ഡര്‍ സമൂഹത്തെ അവഹേളിക്കുന്ന സിനിമയെന്ന വിമര്‍ശനത്തോടാണ് ലാല്‍ ജോസിന്റെ പ്രതികരണം.
ചാന്ത് പൊട്ടിന്റെ പേരില്‍ എന്നെ കടിച്ചുകീറാന്‍ വന്നവരൊന്നും അറിയാത്ത കാര്യം ചാന്ത് പൊട്ടിലെ രാധ എന്ന രാധാകൃഷ്ന്‍ പുരുഷനാണ്. അവന്റെ ജെന്‍ഡറിനെക്കുറിച്ച് യാതൊരു സംശയവുമില്ല. അവന്‍ ആ സിനിമയില്‍ ഒരു പെണ്‍കുട്ടിയെ ആണ് പ്രണയിക്കുന്നത്, അവനൊരു കുട്ടി പിറക്കുന്നുണ്ട്. രാധാകൃഷ്ണന് ആകെയുണ്ടായിരുന്നത് പെരുമാറ്റത്തിലെ സ്‌ത്രൈണതയാണ്, അത് വളര്‍ന്ന സാഹചര്യത്തെ മുന്‍നിര്‍ത്തിയാണ്. ലാല്‍ജോസ് ദ ക്യു ഷോ ടൈമില്‍ മനീഷ് നാരായണന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
ചാന്ത് പൊട്ട് എന്നത് സിനിമയ്ക്ക് ശേഷം ട്രാന്‍സ് സമൂഹത്തിന് നേരെയുള്ള അധിക്ഷേപമായിരുന്നുവെന്ന വിമര്‍ശനത്തോടും ലാല്‍ ജോസ് പ്രതികരിക്കുന്നുണ്ട്.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
പാര്‍വതി ഒരാളോട് ചാന്ത് പൊട്ടിന്റെ പേരില്‍ തനിക്ക് വേണ്ടി മാപ്പ് പറഞ്ഞത് എന്തിനാണെന്ന് മനസിലായില്ല, അത് ശുദ്ധ ഭോഷ്‌ക് ആണെന്നും ലാല്‍ ജോസ്. ട്രാന്‍സ് സമൂഹം ചാനത്് പൊട്ട് സിനിമയ്ക്ക് ശേഷം അടുത്ത സൗഹൃദമാണ് പുലര്‍ത്തിയതെന്നും ലാല്‍ ജോസ്.