എന്റെ ആദ്യ സിനിമയിലെയും ആദ്യ തിരക്കഥയിലെയും ആദ്യ നായകൻ; ജ്യേഷ്ഠ തുല്യനായ മമ്മൂട്ടിയെക്കുറിച്ച് ലാൽ ജോസ്

എന്റെ ആദ്യ സിനിമയിലെയും ആദ്യ തിരക്കഥയിലെയും ആദ്യ നായകൻ; ജ്യേഷ്ഠ തുല്യനായ മമ്മൂട്ടിയെക്കുറിച്ച് ലാൽ ജോസ്
Published on

തന്റെ കരിയറിൽ‌ പല തരത്തിൽ സ്വാധീനിച്ചിട്ടുള്ള വ്യക്തിയാണ് നടൻ മമ്മൂട്ടി എന്ന് ലാൽ ജോസ്. വളരെക്കുറച്ച് പേരോട് മാത്രമേ താൻ കരിയറിൽ കടപ്പെട്ടിട്ടുള്ളത് എന്നും അതിൽ പ്രധാനിയാണ് മമ്മൂക്ക എന്നും ലാൽ ജോസ് പറയുന്നു. ആദ്യ സിനിമയിലും പിന്നീട് ആദ്യമായി തിരക്കഥ എഴുതിയ തന്റെ ചിത്രത്തിലും മമ്മൂട്ടിയായിരുന്നു നായകൻ എന്ന് ലാൽ ജോസ് ഓർത്തെടുക്കുന്നു. ജീവിതത്തിൽ ഒരു ജ്യേഷ്ഠസഹോദരന്റെ സ്ഥാനമാണ് താൻ മമ്മൂക്കയ്ക്ക് നൽകുന്നത് എന്നും ക്യു സ്റ്റുഡിയോയോട് മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിൽ സംസാരിക്കവേ ലാൽ ജോസ് പറഞ്ഞു.

ലാൽ ജോസ് പറഞ്ഞത്:

സിനിമയിൽ എന്റെ കരിയറിൽ ഞാൻ വളരെക്കുറച്ച് ആൾക്കാരോട് കടപ്പെട്ടിട്ടുണ്ട് അതിൽ ഒരു പ്രധാനപ്പെട്ട ആൾ മമ്മൂക്കയാണ്. മമ്മൂക്ക എന്റെ ആദ്യ സിനിമയിൽ നായകനാവാം എന്ന് സമ്മതിച്ചു. അതുകൊണ്ടാണ് ആ സിനിമ ആ സമയത്ത് അത്രയും ​വേ​ഗത്തിൽ നടന്നത്. അത് വലിയ ഒരു വിജയ ചിത്രമായി. അതിന് ശേഷം ഞാൻ ചെറിയൊരു സിനിമയ്ക്ക് വേണ്ടി മാത്രമേ തിരക്കഥ എഴുതിയിട്ടുള്ളൂ. ആ തിരക്കഥയിലെ നായകനും മമ്മൂക്ക തന്നെയായിരുന്നു. പുറം കാഴ്ചകൾ എന്ന് തന്നെയായിരുന്നു ആ ഷോർട്ട് ഫിലിമിന്റെ പേര്. കേരള കഫേ എന്ന ആന്തോളജി ചിത്രത്തിലെ ഒരു ഭാ​ഗമായിരുന്നു അത്. എന്റെ രണ്ട് തുടക്കങ്ങളിലും മമ്മൂക്കയുണ്ടായിരുന്നു. എൽജെ ഫിലിംസ് എന്ന ഒരു കമ്പനി തുടങ്ങിയപ്പോൾ അതിന്റെ ആദ്യത്തെ കംപ്ലീറ്റ് പ്രൊഡക്ഷൻ ഫിലിം വിക്രമാദിത്യൻ ആയിരുന്നു. അതിലെ നായകൻ അദ്ദേഹത്തിന്റെ മകൻ ദുൽഖർ ആയിരുന്നു, അങ്ങനെ പല രീതിയിൽ ഞാൻ അദ്ദേഹവുമായി ബന്ധപ്പെട്ടിരിക്കുന്നു കടപ്പെട്ടിരിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം ജ്യേഷ്ഠസഹോദരനെ പോലെയാണ് കാണുന്നത്. ജീവിതത്തിലോ കരിയറിലെ എന്തെങ്കിലും തരത്തിലുള്ള ഒരു പ്രതിസന്ധിയുണ്ടായാൽ ഓടിച്ചെല്ലാവുന്ന നമുക്ക് ആശ്രയിക്കാവുന്ന ഒരാൾ, അതാണ് അദ്ദേഹത്തിന് ഞാൻ മനസ്സിൽ കൊടുത്തിട്ടുള്ള സ്ഥാനം. അദ്ദേഹത്തിന് തിരച്ചും എന്ത് വേണമെങ്കിൽ എപ്പോൾ വേണമെങ്കിലും ആവശ്യപ്പെടാം. എനിക്ക് അത് നിഷേധിക്കാൻ ആവില്ല. ആ ഒരു ബന്ധം എനിക്ക് അദ്ദേഹത്തോട് ഉണ്ട്. അദ്ദേഹത്തിനെകൊണ്ട് ഉപയോ​ഗമുള്ള ആളുകളും അദ്ദേത്തിന്റെ സഹായം കിട്ടിയിട്ടുള്ള ആളുകളുമായി ഈ ഇൻഡസ്ട്രി നിറഞ്ഞിരിക്കുകയാണ്. അവർക്ക് എല്ലാവർക്കും വേണ്ടി പുതുതായി വരുന്ന ആളുകൾക്ക് വേണ്ടി അദ്ദേഹത്തിന് ജ​ഗതീശ്വരൻ ​ദീർഘായുസ്സ് കൊടുക്കട്ടെ, ഈ പിറന്നാൾ ദിനം ഏറ്റവും മനോഹരമായി തീരാൻ ജ​ഗതീശ്വരൻ അദ്ദേഹത്തെ അനു​ഗ്രഹിക്കട്ടെ

Related Stories

No stories found.
logo
The Cue
www.thecue.in