നോ എന്ന് പറഞ്ഞാൽ നോ ; അത് അംഗീകരിക്കുന്നതിൽ നാണക്കേടിന്റെ ആവശ്യമില്ലെന്ന് സിതാര കൃഷ്ണകുമാർ

നോ എന്ന് പറഞ്ഞാൽ നോ ; അത് അംഗീകരിക്കുന്നതിൽ നാണക്കേടിന്റെ ആവശ്യമില്ലെന്ന് സിതാര കൃഷ്ണകുമാർ
Published on

നോ പറയുമ്പോൾ അത് അംഗീകരിക്കുന്നതിൽ നാണക്കേടിന്റെ ആവശ്യമില്ലെന്ന് ഗായിക സിതാര കൃഷ്ണകുമാർ. നോ എന്ന് പറഞ്ഞാൽ നോ തന്നെയാണെന്നും അത് ആരോടാണ് പറയുന്നത് എന്നതിൽ പ്രസക്തിയില്ലെന്നും സിതാര സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെ അഭിപ്രായപ്പെട്ടു. കോതമംഗലത്ത് ഡെന്റല്‍ കോളേജ് വിദ്യാര്‍ഥിയെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു സിതാര.

സിതാരയുടെ കുറിപ്പ് വായിക്കാം

'നോ എന്ന് പറഞ്ഞാല്‍ നോ തന്നെയാണ്. അത് ആരോട് പറയുന്നു എന്നത് പ്രസക്തമല്ല. ഒരു മകള്‍ അമ്മയോടോ, ഒരു അച്ഛന്‍ മകനോടോ, ഒരു ഭാര്യ ഭര്‍ത്താവിനോടോ, ഒരു സഹോദരന്‍ സഹോദരിയോടോ, ഒരു കമിതാവ് മറ്റൊരു കമിതാവിനോടോ, ഒരു സുഹൃത്ത് മറ്റൊരു സുഹൃത്തിനോടോ പറഞ്ഞോട്ടേ. നോ എന്നാല്‍ നോ തന്നെയാണ്. ആയിരം യെസ് പറഞ്ഞതിന് ശേഷവും നോ പറയുന്നതിലും കുഴപ്പമില്ല. നോ അംഗീകരിക്കുന്നതിൽ നാണക്കേടിന്റെ ആവശ്യമില്ല. അതിന്റെ കാരണമോ, സാഹചര്യമോ ഒന്നും അവിടെ വിഷയമല്ല. നോ പറഞ്ഞതിന് ശേഷം വിശദീകരണത്തിന്റെയോ, മനസ്സിലാക്കലിന്റെയോ, നിര്‍ബന്ധത്തിന്റെയോ, തെറ്റിദ്ധരിപ്പിക്കലിന്റേയോ ആവശ്യമില്ല. അങ്ങനെ ചെയ്താല്‍ അത് വിഷലിപ്തമാണ്. പിന്നീട് ആരെയെങ്കിലും മാനസികമായോ ശാരീരികമായോ വേദനിപ്പിക്കുന്നത് തെറ്റല്ലെന്ന് തോന്നാം. അങ്ങനെ ഒരു ദിവസം ആരെയെങ്കിലും കൊല്ലുന്നതും നിങ്ങള്‍ക്ക് ശരിയായി തോന്നും.

Related Stories

No stories found.
logo
The Cue
www.thecue.in