‘സിനിമയില്‍ ഒത്തിരി പേരുടെ കണ്ണൂനീരുണ്ടെന്നോര്‍ക്കണം’; ജോബി ജോര്‍ജ് സാമ്പത്തിക തട്ടിപ്പുകാരനെന്ന് ഖുര്‍ബാനി നിര്‍മാതാവ്
നടന്‍ ഷെയ്ന്‍ നിഗമും നിര്‍മാതാവ് ജോബി ജോര്‍ജും തമ്മിലുള്ള വിവാദത്തില്‍ ജോബി ജോര്‍ജിനെതിരെ പ്രതികരണവുമായി ഖുര്‍ബാനി എന്ന ചിത്രത്തിന്റെ നിര്‍മാതാവായ മഹാസുബൈര്‍. സാമ്പത്തിക തട്ടിപ്പ് നടത്തിയാണ് ജോബി ജോര്‍ജ് പണം സമ്പാദിച്ചതെന്നും വാര്‍ത്താ സമ്മേളനം നടത്തി മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചെന്നും മഹാസുബൈര്‍ ആരോപിച്ചു.
എന്റെ ജീവിത മാര്‍ഗം സിനിമ തന്നെയാണ് ഒരുപാട് കഷ്ടപെട്ടും ബുദ്ധിമുട്ടിയും തന്നെയാണ് ഞാന്‍ ഒരു സിനിമ എടുക്കുന്നത് എന്റെ സഹപ്രവര്‍ത്തകനായ ജോബി ജോര്‍ജ് സാമ്പത്തിക തട്ടിപ്പിലൂടെ നേടിയ നൂറുകോടിയുടെ ബാങ്ക് ബാലന്‍സ് ഒന്നുമില്ലാത്ത ഒരു സാധാരണ നിര്‍മാതാവാണ് ഞാന്‍. സിനിമയില്‍ സ്വാഭാവികമായി അങ്ങോട്ടുമിങ്ങോട്ടും പല രീതിയിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാവുമ്പോള്‍ അതിനെ അതിന്റെ രീതിക്ക് സംസാരിച്ചു പ്രശ്‌നങ്ങള്‍ തീര്‍ത്ത് സന്തോഷത്തോടെ പോകണം എന്നാണ് എന്റെ രീതി. ഈ കുറിപ്പ് എഴുതാന്‍ കാരണമായത് എന്നെ സ്‌നേഹിക്കുന്ന സിനിമയെ സ്‌നേഹിക്കുന്ന എല്ലാവരും ഒന്ന് അറിയണമെന്ന് മാത്രമേ എനിക്കുള്ളൂ.... തട്ടിപ്പും വെട്ടിപ്പും നടത്തി പണം സമ്പാദിച്ച് സിനിമ നിര്‍മിക്കുമ്പോള്‍ ഒരുകാര്യം ഓര്‍ക്കണം അതില്‍ ഒത്തിരി പേരുടെ കണ്ണുനീര്‍ ഉണ്ടെന്ന് അത് മറച്ചുവെക്കാന്‍ വാര്‍ത്താസമ്മേളനം നടത്തി മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ച ജോബി ജോര്‍ജിന്റെ പഴയ തട്ടിപ്പിന്റെ കഥ ഈ കുറിപ്പിനോടൊപ്പം ഞാന്‍ ചേര്‍ക്കുന്നു
മഹാസുബൈര്‍
ജോബിജോര്‍ജിന്റെ സാമ്പത്തിക തട്ടിപ്പുകളെ സംബന്ധിച്ച് മുന്‍പ് പത്രങ്ങളില്‍ വന്ന വാര്‍ത്തകളും മഹാസുബൈര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.
വെയില്‍ എന്ന ചിത്രത്തിന്റെ നിര്‍മാതാവായ ജോബി ജോര്‍ജ് മുടി മുറിച്ചതിന്റെ പേരില്‍ തന്നെ ഭീഷണിപ്പെടുത്തിയെന്ന ഷെയ്‌ന്റെ പരാതിയോടെയായിരുന്നു വിവാദങ്ങളുടെ തുടക്കം. എന്നാല്‍ തന്റെ സിനിമയുടെ ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കാതെ മുടി മുറിക്കരുതെന്ന് ഷെയ്‌നുമായി കരാറുണ്ടായിരുന്നുവെന്നും അത് ഷെയ്ന്‍ തെറ്റിച്ചപ്പോള്‍ പ്രതികരിച്ചത് മാത്രമാണെന്നുമായിരുന്നു ജോബിയുടെ വിശദീകരണം. ഖുര്‍ബാനി എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു ഷെയ്ന്‍ മുടി മുറിച്ചത്. പ്രശ്‌ന പരിഹാരത്തിന് തിങ്കളാഴ്ചയോ ചൊവ്വാഴചയോ യോഗം വിളിക്കുമെന്ന് താരസംഘടനയായ അമ്മ അറിയിച്ചിട്ടുണ്ട്.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം