മണിചേട്ടന്റെ കൈയ്യിൽ ഇരിക്കുന്ന ആ മുതലാണ് തുള്ളിക്കളിക്കണ കുഞ്ഞിപ്പുഴുവിന്റെ ഉപജ്ഞാതാവ്; ജൂഡ് ആന്റണി

മണിചേട്ടന്റെ കൈയ്യിൽ  ഇരിക്കുന്ന ആ മുതലാണ് തുള്ളിക്കളിക്കണ കുഞ്ഞിപ്പുഴുവിന്റെ ഉപജ്ഞാതാവ്; ജൂഡ് ആന്റണി
Published on

സമൂഹ മാധ്യമങ്ങളിലൊക്കെ ചർച്ചയായിരുന്നു ജൂഡ് ആന്റണി സംവിധാനം ചെയ്ത സാറാസ് എന്ന ചിത്രം. സിനിമയിൽ സണ്ണി വെയ്ൻ അവതരിപ്പിച്ച ജീവൻ എന്ന കഥാപാത്രം പാടിയ ‘തുള്ളിക്കളിക്കുന്ന കുഞ്ഞിപ്പുഴു’ എന്ന പാട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആ പാട്ട് ഉണ്ടായതിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ ജൂഡ് ആന്റണി.

സിനിമയുടെ കലാസംവിധായകനായ മോഹന്‍ ദാസിന്റെ മകനാണ് കുഞ്ഞിപ്പുഴുവിന്റെ ഉപജ്ഞ്ജാതാവെന്നും ലൊക്കേഷൻ ഹണ്ടിനിടെ മകൻ ഫോണിൽ വിളിച്ച് കുഞ്ഞിപ്പുഴു പാടിച്ച കാര്യം പറഞ്ഞുകേട്ടപ്പോൾ അതും തിരക്കഥയില്‍ ഉൾപ്പെടുത്തുകയായിരുന്നുവെന്നും ജൂഡ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.

ജൂഡിന്റെ വാക്കുകള്‍:

‘ഇത് മണിചേട്ടന്‍( പേര് മോഹന്‍ ദാസ്). ശരിക്കും എന്റെ ചേട്ടനെ പോലെ തന്നെ. അയ്യപ്പനും കോശിയിലെയും പോലീസ് സ്റ്റേഷന്‍ അടക്കം സെറ്റ് ആയിരുന്നു. അതിന് പുറകിലെ തല ലൂസിഫര്‍, മാമാങ്കം മുതലായ വമ്പന്‍ സിനിമകള്‍ ചെയ്ത മണിചേട്ടന്‍ തന്നെയാണ് സാറസ് ചെയ്തതും. നിമിഷും മണിചേട്ടനും കൂടെ കട്ടക്ക് നിന്നതിന്റെയാണ് സാറാസില്‍ നമ്മള്‍ കണ്ട ഓരോ ലൊക്കേഷനും സുന്ദരമായി തോന്നിയത്. The Great Art director of Sara’S.

സിംഗിള്‍ ഫോട്ടോ കിട്ടാത്തത് കൊണ്ടല്ല ഫാമിലി ഫോട്ടോ ഇട്ടത്. മണിചേട്ടന്റെ കൈയ്യിൽ ഇരിക്കുന്ന ആ മുതലാണ് തുള്ളിക്കളിക്കണ കുഞ്ഞിപ്പുഴുവിന്റെ ഉപജ്ഞാതാവ്. ലൊക്കേഷൻ ഹണ്ടിനിടെ മണിചേട്ടനെ ഫോണില്‍ വിളിച്ച് മകന്‍ കുഞ്ഞിപ്പുഴു പാടിച്ച കാര്യം പറഞ്ഞു കേട്ടു ചിരിച്ചു മറിഞ്ഞ ഞാന്‍ അതും തിരക്കഥയില്‍ കയറ്റുകയായിരുന്നു.’

Related Stories

No stories found.
logo
The Cue
www.thecue.in