ജിഗർത്തണ്ട ആദ്യ ഭാഗത്തിന് നമ്മളെല്ലാവരും ഫാൻ ആണ് അതിന്റെ രണ്ടാം ഭാഗത്തിൽ അഭിനയിക്കുന്നു എന്നത് ഒരു എക്സൈറ്റ്മെൻറ്റ് ആയിരുന്നെന്നും സിനിമയിൽ 50 ശതമാനവും തന്റെ കഥാപാത്രം ഒരു സൈലന്റ് മോഡിൽ ആണ് പോകുന്നതെന്നും നടൻ എസ് ജെ സൂര്യ. സത്യജിത് റേ പോലെ ഒരു ഫിലിം മേക്കർ ആയി ആണ് താൻ ഇതിൽ അഭിനയിക്കുന്നത്. ജെൽ ചെയ്ത തലമുടി, നേർത്ത മീശ, കണ്ണാടി, ഒപ്പം കയ്യിൽ ക്ലിന്റ് ഈസ്റ്റ്വുഡിന്റെ കാലത്തെ ക്യാമറ ഒക്കെയുണ്ട്. ആ ക്യാമറ ഒരു ഗൺ പോലെ തോന്നിപ്പിക്കും, അത് വച്ച് ഷൂട്ട് ചെയ്യുമ്പോൾ ഒരു ഗ്യാങ്സ്റ്റർ ഫീൽ നമുക്ക് അനുഭവപ്പെടും. മാർക്ക് ആന്റണിയിലും, മാനാടിലുമൊക്കെ ലൗഡ് ആക്ടിങ് ആയിരുന്നു തന്റേത് എന്നാൽ ഇതിൽ വളരെ സട്ടിൾ ആയ അഭിനയമാണ്. പക്ഷെ രണ്ട് മൂന്ന് സീനുകളിൽ സംവിധായകൻ എന്നെ കുറച്ച് ലൗഡ് ആകാൻ അനുവദിച്ചിട്ടുണ്ടെന്നും എസ് ജെ സൂര്യ ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
എസ് ജെ സൂര്യ പറഞ്ഞത് :
ജിഗർത്തണ്ട ഒന്നാം ഭാഗത്തിന് ഒരു ഫ്രഷ് സ്റ്റൈൽ ഉണ്ടായിരുന്നു തമിഴ് സിനിമയിൽ മുൻപ് സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന സിനിമ എടുത്താൽ അത് ഫ്ലോപ്പ് ആകുമെന്ന് ഒരു മിത്ത് ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ ആരും സിനിമയെക്കുറിച്ചുള്ള സിനിമ എടുത്തിരുന്നില്ല. പക്ഷെ അതിൽ ജിഗർത്തണ്ട മാറ്റം കൊണ്ടുവന്നു. ജിഗർത്തണ്ട എന്നത് ഒരു ഗാംഗ്സ്റ്ററിനും ഒരു ഫിലിം മേക്കറിനും ഉണ്ടായ കണക്ഷൻ പറ്റിയാണ് സംസാരിച്ചത്. സിനിമ എന്ന ആർട്ട് അവരെ രണ്ടു പേരെയും എങ്ങനെയാണ് മാറ്റിയത് . ഒരാളെ കൊല്ലുന്നത് എളുപ്പമാണ്, പക്ഷെ ഒരാളെ സന്തോഷത്തിൽ ചിരിപ്പിക്കുന്നതിൽ അതിലും പ്രയാസമാണെന്ന് ഒരു ഗ്യാങ്സ്റ്റർ എങ്ങനെ അറിഞ്ഞു എന്നതായിരുന്നു ജിഗർത്തണ്ട ഒന്നാം ഭാഗം. ആദ്യ സിനിമക്ക് നമ്മളെല്ലാവരും ഫാൻ ആണ് അതിന്റെ രണ്ടാം ഭാഗത്തിൽ അഭിനയിക്കുന്നു എന്നത് ഒരു എക്സൈറ്റ്മെൻറ്റ് ആയിരുന്നു. സത്യജിത് റേ പോലെ ഒരു ഫിലിം മേക്കർ ആയി ആണ് ഞാൻ ഇതിൽ അഭിനയിക്കുന്നത്. അതേ ജെൽ ചെയ്ത തലമുടി, നേർത്ത മീശ, കണ്ണാടി, ഒപ്പം കയ്യിൽ ക്ലിന്റ് ഈസ്റ്റ്വുഡിന്റെ കാലത്തെ ക്യാമറ. ആ ക്യാമറ ഒരു ഗൺ പോലെ തോന്നിപ്പിക്കും, അത് വച്ച് ഷൂട്ട് ചെയ്യുമ്പോൾ ഒരു ഗ്യാങ്സ്റ്റർ ഫീൽ നമുക്ക് അനുഭവപ്പെടും. സിനിമയിൽ 50 ശതമാനവും എന്റെ കഥാപാത്രം ഒരു സൈലന്റ് മോഡിൽ ആണ് പോകുന്നത്. മാർക്ക് ആന്റണിയിലും, മാനാടിലുമൊക്കെ ലൗഡ് ആക്ടിങ് ആയിരുന്നു ഇതിൽ വളരെ സട്ടിൾ ആയ അഭിനയമാണ്. പക്ഷെ രണ്ട് മൂന്ന് സീനുകളിൽ സംവിധായകൻ എന്നെ കുറച്ച് ലൗഡ് ആകാൻ അനുവദിച്ചിട്ടുണ്ട്.
2014ൽ സിദ്ധാർഥ്, ബോബി സിംഹ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ജിഗർത്തണ്ടയുടെ രണ്ടാം ഭാഗമാണ് ജിഗർത്തണ്ട ഡബിൾ എക്സ്. രാഘവ ലോറൻസ്, എസ് ജെ സൂര്യ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഷൈൻ ടോം ചാക്കോ, നിമിഷ സജയൻ, നവീൻ ചന്ദ്ര എന്നിവരും ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ ആണ്. സന്തോഷ് നാരായണൻ ആണ് ചിത്രത്തിന്റെ സംഗീതം. വെയ്‌ഫറെർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരത്തിന് എത്തിക്കുന്നത്.