‘കഴിഞ്ഞ കുറച്ചുസിനിമകള്‍ കാര്യമായി ഓടാത്ത കൊണ്ടാണ്,’ ആമസോണ്‍ മേധാവിയെ ചിരിപ്പിച്ച ഷാരൂഖിന്റെ വൈറല്‍ മറുപടി

‘കഴിഞ്ഞ കുറച്ചുസിനിമകള്‍ കാര്യമായി ഓടാത്ത കൊണ്ടാണ്,’ ആമസോണ്‍ മേധാവിയെ ചിരിപ്പിച്ച ഷാരൂഖിന്റെ വൈറല്‍ മറുപടി

Published on

ഇന്ത്യയില്‍ സന്ദര്‍ശനം തുടരുന്ന ആമസോണ്‍ മേധാവി ജഫ് ബസോസുമായുള്ള പരിപാടിക്കിടെ ഷാരൂഖ് ഖാന്‍ തമാശയായി പറഞ്ഞ മറുപടി സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുകയാണ്. ബാക്ക് സ്റ്റേജില്‍ വച്ച് ഷാരൂഖ് ഖാനോട് സംസാരിച്ചു, ഞാന്‍ ഇതുവരെ കണ്ടവരില്‍ ഏറ്റവും എളിമയുള്ള ആളുകളില്‍ ഒരാള്‍ എന്ന് വേദിയില്‍ ഒപ്പമിരുന്ന ഷാരൂഖിനെ വാഴ്ത്തി ജഫ് ബസോസ്. തൊട്ടുപിന്നാലെയെത്തി ഷാരൂഖ് ഖാന്റെ മറുപടി.

''എന്റെ അവസാനം ഇറങ്ങിയ കുറച്ച് സിനിമകള്‍ കാര്യമായി ഓടിയില്ല, അതുകൊണ്ടാണ്'. ജഫ് ബസോസും വേദിയില്‍ സംവാദത്തില്‍ പങ്കാളിയായ സംവിധായിക സോയാ അക്തറും സദസും ചിരിയോടെ ഷാരൂഖിന്റെ മറുപടി ഏറ്റെടുത്തു.

ആമസോണ്‍ മേധാവി ജഫ് ബസോസ് സംവാദത്തിലെ ഈ ഭാഗം ട്വിറ്ററില്‍ പങ്കുവച്ചു. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ ബസോസ് ബോളിവുഡിലെ പ്രമുഖരുമായും ചര്‍ച്ച നടത്തി. സബര്‍ബന്‍ ഹോട്ടലില്‍ നടന്ന ഷാരൂഖുമായുള്ള സംവാദത്തില്‍ കമല്‍ ഹാസന്‍, ഫര്‍ഹന്‍ അക്തര്‍, മനോജ് വാജ് പേയി, റിതേഷ് ദേശ്മുഖ്, ജനിലിയ ഡിസൂസ, സിദ്ധാര്‍ത്ഥ് റോയ് കപൂര്‍, അര്‍ഷദ് വര്‍സി, രാജ്കുമാര്‍ റാവു എന്നിവരും പങ്കെടുത്തിരുന്നു.

‘കഴിഞ്ഞ കുറച്ചുസിനിമകള്‍ കാര്യമായി ഓടാത്ത കൊണ്ടാണ്,’ ആമസോണ്‍ മേധാവിയെ ചിരിപ്പിച്ച ഷാരൂഖിന്റെ വൈറല്‍ മറുപടി
സീറോ പരാജയപ്പെട്ടത് ഷാരൂഖില്‍ ഉണ്ടാക്കിയത് വലിയ ആഘാതം, മനസ് തുറന്ന് കിംഗ് ഖാന്‍  

കരിയറില്‍ നേരിട്ട തുടര്‍ച്ചയായ പരാജയങ്ങളാല്‍ ഇടവേളയിലാണ് ഷാരൂഖ് ഖാന്‍. മികച്ചൊരു പ്രൊജക്ടുമായി 2020ല്‍ തിരിച്ചെത്താനാണ് കിംഗ് ഖാന്റെ പ്ലാന്‍. ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ ആഷിക് അബു സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ഷാരൂഖിന്റെ 2020ലെ പ്രൊജക്ട് ആണ്. ഷാരൂഖ് ഇടവേളയ്ക്ക് ശേഷമെത്തുന്നത് ഈ സിനിമയിലൂടെ ആണോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. ആഷിക് അബുവിന്റെ സംവിധാനത്തില്‍ 2019ല്‍ പുറത്തിറങ്ങിയ വൈറസ് എന്ന സിനിമ കണ്ടാണ് ഷാരൂഖ് ഖാന്‍ ആഷിക് അബുവിനെ മുംബൈയിലെ വീട്ടിലേക്ക് ക്ഷണിച്ചത്.

‘കഴിഞ്ഞ കുറച്ചുസിനിമകള്‍ കാര്യമായി ഓടാത്ത കൊണ്ടാണ്,’ ആമസോണ്‍ മേധാവിയെ ചിരിപ്പിച്ച ഷാരൂഖിന്റെ വൈറല്‍ മറുപടി
ഷാരൂഖ് ഖാനൊപ്പം ബോളിവുഡ് ചിത്രവുമായി ആഷിക് അബു, ശ്യാം പുഷ്‌കരന്റെ തിരക്കഥ 

മലയാളത്തിലെ ചെയ്ത സിനിമകളുടെ റീമേക്ക് ആയിരിക്കില്ല ബോളിവുഡ് ചിത്രമെന്നും ആഷിക് അബു ദ ക്യുവിനോട് പ്രതികരിച്ചിരുന്നു. വളരെ എക്സൈറ്റിംഗ് ആയ കൂടിക്കാഴ്ചയായിരുന്നു ഷാരൂഖുമായുള്ളത്. മലയാള സിനിമയെക്കുറിച്ച് വളരെ കാര്യമായാണ് ഷാരൂഖ് സംസാരിക്കുന്നത്. അദ്ദേഹം നമ്മുടെ സിനിമകള്‍ ഫോളോ ചെയ്യുന്നുണ്ട്. മലയാള സിനിമയെക്കുറിച്ച് നല്ല അഭിപ്രായമാണ് അദ്ദേഹത്തിന്.

View this post on Instagram

Lots of fun on stage with @iamsrk and @zoieakhtar.

A post shared by Jeff Bezos (@jeffbezos) on

വിമര്‍ശകരാലും പ്രേക്ഷകരാലും ഒരുപോലെ വിമര്‍ശിക്കപ്പെട്ട ബോളിവുഡ് ചിത്രം സീറോ തന്നിലുണ്ടാക്കിയ ആഘാതം വലുതെന്ന് ഷാരൂഖ് ഖാന്‍ വെളിപ്പെടുത്തിയിരുന്നു. സീറോക്ക് ശേഷം ഒരു വര്‍ഷത്തോളമായി ഷാരൂഖ് ചിത്രങ്ങള്‍ പുറത്തുവന്നിട്ടില്ല. ചിത്രത്തിന്റെ പരാജയം തന്നെ സാരമായി ബാധിച്ചു എന്നും അതിനാല്‍ പുതിയ സിനിമകളോട് താല്പര്യം തോന്നുന്നുമില്ലെന്നാണ് ഷാരൂഖ് കഴിഞ്ഞ വര്‍ഷം വ്യക്തമാക്കിയത്. സീറോയുടെ പരാജയത്തിന് ശേഷം താന്‍ സിനിമയില്‍ നിന്ന് അകന്നു നില്ക്കുകയാണ്. പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഇനി വേറൊന്നും ചെയ്യാനില്ലെന്നായിരുന്നു ഷാരൂഖ് അന്ന് പറഞ്ഞത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

200 കോടി ബജറ്റില്‍ ആനന്ദ് എല്‍ റായ് സംവിധാനം ചെയ്ത ചിത്രം ബോക്സാഫീസില്‍ ദയനീയ പരാജയം ആണ് ഏറ്റുവാങ്ങിയത്. കത്രീന കൈഫും അനുഷ്‌ക ശര്‍മയും അടങ്ങുന്ന വന്‍താരനിര ചിത്രത്തില്‍ ഉണ്ടായിരുന്നു. ഡോണ്‍ സീരീസിലെ മൂന്നാം ഭാഗം ഷാരൂഖിനെ നായകനാക്കി ഫര്‍ഹാന്‍ അക്തര്‍ ഒരുക്കുന്നുവെന്ന് വാര്‍ത്തകള്‍ വന്നെങ്കിലും പിന്നീട് നിഷേധിക്കപ്പെട്ടിരുന്നു. രാകേഷ് ഷര്‍മ്മ ബയോപിക് സാരേ ജഹാംസേ അച്ഛാ ഷാരൂഖ് ചെയ്യുമെന്ന് വാര്‍ത്തകള്‍ വന്നെങ്കിലും സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഷാരൂഖിന് പകരം വിക്കി കൗശാല്‍ ഉള്‍പ്പെടെയുള്ളവരെ പരിഗണിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സഞ്ജയ് ലീലാ ബന്‍സാലി, ഫറാ ഖാന്‍ എന്നിവരുടെ സംവിധാനത്തില്‍ സിനിമകള്‍ ഉണ്ടെന്ന് വാര്‍ത്തയുണ്ടായിരുന്നുവെങ്കിലും ഇവര്‍ മറ്റ് പ്രൊജക്ടുകളിലേക്ക് കടന്നുവെന്നാണ് അറിയുന്നത്.

logo
The Cue
www.thecue.in