മമ്മൂക്കയുടെ വിധേയന്‍ പോലൊരു പ്രകടനം പ്രതീക്ഷിക്കാം, പുഴു അതിഗംഭീര തിരക്കഥ: ജേക്‌സ് ബിജോയ്

Jakes Bejoy
Jakes Bejoy
Published on

അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മപര്‍വം പൂര്‍ത്തിയാക്കി മമ്മൂട്ടി അഭിനയിക്കുന്നത് രത്തീന സംവിധാനം ചെയ്യുന്ന 'പുഴു' എന്ന ചിത്രത്തിലാണ്. പാര്‍വതി തിരുവോത്താണ് ചിത്രത്തില്‍ മറ്റൊരു കേന്ദ്രകഥാപാത്രം. ഉണ്ടക്ക് ശേഷം ഹര്‍ഷദ് തിരക്കഥയെഴുതുന്ന ചിത്രവുമാണ് പുഴു.

അതിശയിപ്പിച്ച തിരക്കഥയാണ് പുഴുവിന്റേതെന്ന് സംഗീത സംവിധായകന്‍ ജേക്‌സ് ബിജോയ്. ഒരു പാട് കാലത്തിന് ശേഷമാണ് മമ്മൂക്ക ഇങ്ങനെയൊരു കഥാപാത്രമായി എത്തുന്നത്. മാസ് മമ്മൂക്കയില്‍ നിന്ന് മാറി മമ്മൂക്കയുടെ വിധേയന്‍ സിനിമയിലേത് പോലൊരു പ്രകടനം പുഴുവില്‍ കാണാനാകും. പുഴുവിന്റെ ഭാഗമാകുന്നതിന്റെ ആഹ്ലാദത്തിലാണെന്നും ജേക്‌സ് ബിജോയ്.

ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസുമായി സഹകരിച്ച് എസ് ജോര്‍ജ്ജാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒടിടി പ്ലേ അഭിമുഖത്തിലാണ് ജേക്‌സ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്‌

പുഴു'വിനെക്കുറിച്ച് പാര്‍വതി 'ദ ക്യു' അഭിമുഖത്തില്‍

മറ്റൊരു പ്രൊജക്ടില്‍ അസിസ്റ്റ് ചെയ്യുന്നതിന്റെ ഭാഗമായി ഹര്‍ഷദിക്കയെയും ഷറഫു-സുഹാസിനെയും കണ്ടിരുന്നു. ആ സമയത്താണ് പുഴുവിന്റെ തീം കേള്‍ക്കുന്നത്. ആ തീം കേട്ടപ്പോള്‍ ഭാഗമാകണമെന്ന് ചിന്തിച്ചിരുന്നു. മമ്മൂക്ക അത് പോലൊരു കഥാപാത്രം ചെയ്യുന്നുവെന്ന് കേട്ടപ്പോള്‍ തന്നെ ഷോക്ക്ഡ് ആകും. ഉറപ്പായും പുഴു കാണുമ്പേള്‍ നിങ്ങള്‍ക്കത് മനസിലാകും. മമ്മുക്ക ഇതിന് മുമ്പ് ചെയ്യാത്ത ഒരു കഥാപാത്രമാണ്. ഞാന്‍ ചേര്‍ന്നുനീങ്ങുന്ന എല്ലാ തരം രാഷ്ട്രീയത്തെയും ജെന്‍ഡര്‍ പൊളിറ്റിക്‌സിനെയും പിന്തുണക്കുന്ന സിനിമയുമാണ് പുഴു. വളരെ ആകര്‍ഷകമായ കാസ്റ്റിംഗ് കൂടിയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in