'കിഷ്‌കിന്ധാ കാണ്ഡത്തിന്റെ ഇന്റെർവെല്ലും ക്ലൈമാക്‌സും പ്രേക്ഷകർ പ്രതീക്ഷിക്കുന്ന പോലെ ആയിരിക്കില്ല: ജഗദീഷ്

'കിഷ്‌കിന്ധാ കാണ്ഡത്തിന്റെ ഇന്റെർവെല്ലും ക്ലൈമാക്‌സും പ്രേക്ഷകർ പ്രതീക്ഷിക്കുന്ന പോലെ ആയിരിക്കില്ല: ജഗദീഷ്
Published on

ആസിഫ് അലിയെ നായകനാക്കി ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന കിഷ്‌കിന്ധാ കാണ്ഡം ഒരു പ്രത്യേക ഴോണറിലുള്ള സിനിമയല്ലെന്ന്‌ നടൻ ജഗദീഷ്. ചിത്രത്തിലെ സുമദത്തൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതും നടൻ തന്നെയാണ്. ചിത്രത്തിന്റെ ഇന്റെർവെല്ലും ക്ലൈമാക്‌സും പ്രേക്ഷകർ പ്രതീക്ഷിക്കുന്ന പോലെ ആവില്ല. താല്പര്യം ജനിപ്പിക്കുന്ന ഒരു കഥയാണ് സിനിമയുടേത്. സ്ഥിരമായി കണ്ടുവരുന്ന ഒരു സിനിമയല്ല കിഷ്‌കിന്ധാ കാണ്ഡം. കക്ഷി അമ്മിണി പിള്ളയ്ക്ക് ശേഷം വരുന്ന ദിൻജിത്തിന്റെ സിനിമ എന്ന നിലയിൽ ചിത്രത്തിന് ഒരുപാട് പ്രതീക്ഷകളുണ്ട്. ചിത്രത്തിന്റെ ട്രെയ്‌ലർ ആളുകളിൽ കൗതുകമുണ്ടാക്കിയിട്ടുണ്ടെന്ന് ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ ജഗദീഷ് പറഞ്ഞു. ചിത്രം സെപ്റ്റംബർ 12 ന് തിയറ്ററുകളിലെത്തും.

ജഗദീഷ് പറഞ്ഞത് :

കുരങ്ങന്മാരുടെ കഥയല്ല കിഷ്‌കിന്ധാ കാണ്ഡം. അത് ട്രെയ്‌ലർ കാണുമ്പോൾ മനസ്സിലാകും. ഏതെങ്കിലും ഒരു ഴോണറിൽ ഉൾപ്പെടുത്താൻ കഴിയുന്ന ചിത്രമല്ല കിഷ്‌കിന്ധാ കാണ്ഡം. താല്പര്യം ജനിപ്പിക്കുന്ന ഒരു കഥയാണ് സിനിമയുടേത്. അത് പ്രതീക്ഷിക്കുന്ന തരത്തിലായിരിക്കില്ല സഞ്ചരിക്കുന്നത്. പ്രതീക്ഷിക്കുന്ന തരത്തിലായിരിക്കില്ല ഇടവേള. ക്ലൈമാക്‌സും അതുപോലെ തന്നെ. നമ്മൾ സ്ഥിരമായി കണ്ട ഒരു സിനിമയല്ല ഇത്. പ്രേക്ഷകരുടെ രസച്ചരട് ഒരിക്കലും പൊട്ടാത്ത രീതിയിൽ കൗതുകത്തോടെ കണ്ടിരിക്കാവുന്ന ഒരു സിനിമയായിരിക്കും ഇത്. വളരെ സത്യസന്ധമായി തിരക്കഥ എഴുതിയിട്ടുണ്ട്. കക്ഷി അമ്മിണി പിള്ളയ്ക്ക് ശേഷം വരുന്ന ദിൻജിത്തിന്റെ സിനിമ എന്ന നിലയിൽ ചിത്രത്തിന് ഒരുപാട് പ്രതീക്ഷകളുണ്ട്. ട്രെയ്‌ലർ കണ്ടപ്പോൾ ആളുകളുടെ കൗതുകം കൂടിയിട്ടുണ്ട്. സംവിധായകന്റെയും കഥാകൃത്തിന്റെയും കഴിവുകൊണ്ട് നമ്മളുടെ മനസ്സിൽ പതിയുന്ന ഒരു ചിത്രമായിരിക്കും കിഷ്‌കിന്ധാ കാണ്ഡം.

ഫാമിലി ത്രില്ലര്‍, ഡ്രാമയായി ഒരുക്കുന്ന ചിത്രത്തില്‍ അപര്‍ണ്ണ ബാലമുരളിയാണ് നായിക. ഒരു റിസര്‍വ് ഫോറസ്റ്റിനടുത്ത് ജോലി ചെയ്യുന്ന യുവാവിന്റെ കുടുംബ ജീവിതത്തിലുണ്ടാകുന്ന ദുരൂഹത നിറഞ്ഞ സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. 'കക്ഷി അമ്മിണിപ്പിള്ള' എന്ന ചിത്രത്തിനു ശേഷം ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'കിഷ്‌ക്കിന്ധാ കാണ്ഡം'. വിജയരാഘവന്‍, ജഗദീഷ്, അശോകന്‍, നിഷാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കല്ലേപ്പത്തി എന്ന റിസര്‍വ് ഫോറസ്റ്റും അവിടെ നടക്കുന്ന നക്സല്‍ പ്രവര്‍ത്തനങ്ങളുമാണ് ചിത്രത്തിന്റെ ടീസറിൽ അവതരിപ്പിച്ചിരിക്കുന്നത്. എ ടെയ്ല്‍ ഓഫ് ത്രീ വൈസ് മങ്കീസ് എന്ന അടിക്കുറിപ്പോടെ എത്തുന്ന ചിത്രത്തിന് തിരക്കഥയും ഛായാഗ്രഹണവും നിര്‍വഹിക്കുന്നത് ബാഹുല്‍ രമേഷാണ്.

Related Stories

No stories found.
logo
The Cue
www.thecue.in