'മാലിക്' മുസ്ലിങ്ങളെ മോശക്കാരായി ചിത്രീകരിച്ചെന്ന് തോന്നിയില്ല, റമദാപള്ളി ബീമാപ്പള്ളിയല്ല: ഇന്ദ്രന്‍സ്

ഇന്ദ്രന്‍സ്
ഇന്ദ്രന്‍സ് ഫോട്ടോ: അജി മസ്‌കറ്റ്
Published on

മാലിക് മുസ്‌ലിങ്ങളെ മോശക്കാരാക്കി ചിത്രീകരിച്ചതായി തോന്നിയിട്ടില്ലെന്ന് ഇന്ദ്രന്‍സ്. സംവിധായകന്റെ തീരുമാനമാണ് സിനിമ. ചരിത്രമെഴുതിവച്ചതാണെന്ന് സംവിധായകന്‍ അവകാശപ്പെടുന്നുമില്ല. മാലിക് എല്ലാ അര്‍ഥത്തിലും സംവിധായകന്റെ ചിത്രമാണെന്നും ഇന്ദ്രന്‍സ്. മാലിക് എന്ന സിനിമയില്‍ പൂര്‍ണമായും നെഗറ്റീവ് ഷേഡിലുള്ള ജോര്‍ജ്ജ് സക്കറിയ എന്ന പൊലീസുദ്യോഗസ്ഥനെയാണ് ഇന്ദ്രന്‍സ് അവതരിപ്പിച്ചത്. ഏറെ ചര്‍ച്ച നേടിയിരുന്നു ഈ കഥാപാത്രം.

മാലിക് ബീമാപള്ളിയുടെ ചരിത്രമൊന്നുമല്ല. കൊച്ചിയെന്ന് പറഞ്ഞ് സിനിമ ഇറങ്ങിയാല്‍ അത് കൊച്ചിയുടെ കഥയാകുമോ? ഇത് സിനിമയാണ്. സംവിധായകന്റെ കലയും അദ്ദേഹത്തിന്റെ ഭാവനയുമാണതെന്നും ഇന്ദ്രന്‍സ്. മനോരമ ന്യൂസ് ഡോട്ട് കോമിനോടാണ് നടന്റെ പ്രതികരണം.

ഇന്ദ്രന്‍സ്
മഹേഷ് നാരായണന്റെ പെർഫെക്റ്റ് ഹാട്രിക്; ഫഫയുടെ ഗംഭീര പ്രകടനം, ട്രെൻഡിങ് ആയി മാലിക്

ബീമാപള്ളി വെടിവെപ്പ് കാലത്തുണ്ടായ സംഭവങ്ങള്‍ പുറത്ത് പറയാന്‍ കൊള്ളാത്തതാണെന്നും ഇന്ദ്രന്‍സ്. മാലിക് സിനിമ ഇസ്ലാമോഫോബിക് ആണെന്നും മുസ്ലിം സമുദായത്തെ മോശമായി ചിത്രീകരിച്ചെന്നും വിമര്‍ശനം വന്ന സാഹചര്യത്തിലാണ് താരത്തിന്റെ പ്രതികരണം.

ഇന്ദ്രന്‍സ്
'Malik' Review: തിയറ്ററിന് നഷ്ടമായ മാലിക്‌

Related Stories

No stories found.
logo
The Cue
www.thecue.in