'ഈ ഒരു ലെവലിൽ കാതൽ എത്തുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല' ; ബുക്ക് മൈ ഷോ നോക്കുമ്പോൾ മനസ്സ് നിറയുകയാണെന്ന് ജിയോ ബേബി

'ഈ ഒരു ലെവലിൽ കാതൽ എത്തുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല' ; ബുക്ക് മൈ ഷോ നോക്കുമ്പോൾ മനസ്സ് നിറയുകയാണെന്ന് ജിയോ ബേബി
Published on

മമ്മൂട്ടി, ജ്യോതിക എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത ചിത്രമാണ് കാതൽ ദി കോർ. തിയറ്ററിൽ നന്നായി ആൾ കേറുന്നുണ്ട് ബുക്ക് മൈ ഷോ നോക്കുമ്പോൾ നമുക്ക് മനസ്സ് നിറയുകയാണെന്നും ചിത്രം ഈ ഒരു ലെവലിൽ എത്തുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ലെന്നും ജിയോ ബേബി. ആളുകൾ നല്ലത് പറയും, നല്ലത് എഴുതും എന്നൊക്കെയേ വിചാരിച്ചിരുന്നുള്ളു. ഇതുപോലൊരു ഭയങ്കര അഭിപ്രായം പ്രതീക്ഷിച്ചിരുന്നില്ല. പടത്തെ പിടിച്ച് നിർത്താനും നെഗറ്റീവ് റിവ്യൂസ് വരുമ്പോൾ അതിനെ മറികടക്കാനും എല്ലാവരും പണിയെടുക്കുന്നുണ്ടെന്നും ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ ജിയോ ബേബി പറഞ്ഞു.

ജിയോ ബേബി പറഞ്ഞത് :

തിയറ്ററിൽ നന്നായി ആൾ കേറുന്നുണ്ട്, ബുക്ക് മൈ ഷോ നോക്കുമ്പോൾ നമുക്ക് മനസ്സ് നിറയുകയാണ്. എനിക്ക് ഈ സിനിമയിൽ പ്രതീക്ഷയുണ്ടായിരുന്നു. ഇപ്പോൾ ഓപ്പോസിറ്റ് വേറെയൊരു പടം വന്ന് അത് ഇതിനെക്കാളും ആളുകളെ എന്റെർറ്റൈൻ ചെയ്യിക്കുന്നുണ്ടെങ്കിൽ സ്വാഭാവികമായും പ്രേക്ഷകർ അങ്ങോട്ട് പോകും. അങ്ങനെയൊരു പടം ഇല്ലെന്ന് തോന്നുന്നു അതുപോലെ നമ്മൾ വന്ന സമയം നല്ലതാണ്. ഈ ഒരു ലെവലിൽ എത്തുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. ആളുകൾ നല്ലത് പറയും, നല്ലത് എഴുതും എന്നൊക്കെയേ വിചാരിച്ചിരുന്നുള്ളു. ഇതുപോലൊരു ഭയങ്കര അഭിപ്രായം പ്രതീക്ഷിച്ചിരുന്നില്ല. ഈ സിനിയുടെ എഡിറ്റിന്റെ സമയത്തും വളരെ അടുത്ത സുഹൃത്തുക്കളെ നമ്മൾ കാണിച്ചിരുന്നു. അവരൊക്കെ പോപ്പുലറായുള്ള സിനിമകൾ മാത്രം കാണുന്നവരാണ്, മനപ്പൂർവം അങ്ങനെ കാണിച്ചതാണ്. അവർക്കൊക്കെ ഇത് വർക്കായി. അതൊരു പ്രതീക്ഷ കൂട്ടി. കുറെ പേരെ ട്രെയ്‌ലർ കാണിച്ചിരുന്നു. ആദർശിനും പോള്സണും ഇതേ അഭിപ്രായങ്ങളാണ് കിട്ടിയിരുന്നത്. അങ്ങനെയൊക്കെ ഇച്ചിരി പ്രതീക്ഷ കൂടിയെന്നല്ലാതെ ഇത്രയും ഹൌസ്ഫുൾ ഷോസ് വരുമെന്നോ കരുതിയില്ല. ആദ്യം ദിനം 150 സെന്റർ എന്നുള്ളത് 25 ആയി കൂടി. പടത്തെ പിടിച്ച് നിർത്താനും നെഗറ്റീവ് റിവ്യൂസ് വരുമ്പോൾ അതിനെ മറികടക്കാനും എല്ലാവരും പണിയെടുക്കുന്നുണ്ട്. നന്നായി വിതരണം ചെയ്തിട്ടുണ്ട്, പടം ഒരുപാട് സ്ഥലത്ത് എത്തിച്ചിട്ടുണ്ട്.

ചിത്രത്തിൽ മാത്യു ദേവസ്സി എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം ജ്യോതിക മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് കാതൽ. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സ്‌കറിയയും ചേർന്നാണ്. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മുത്തുമണി, ജോജി ജോൺ, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ , ജോസി സിജോ, ആദര്‍ശ് സുകുമാരന്‍, അലക്സ് അലിസ്റ്റർ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ -ജോര്‍ജ് സെബാസ്റ്റ്യന്‍. സാലു കെ തോമസ് ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ സംഗീതം മാത്യൂസ് പുളിക്കൻ ആണ്.

Related Stories

No stories found.
logo
The Cue
www.thecue.in