'എനിക്ക് ഈ സിനിമയിൽ നിന്ന് കിട്ടാവുന്ന ഏറ്റവും വലിയ അവാർഡ് ഇതിനകം എനിക്ക് കിട്ടിക്കഴിഞ്ഞു'; പാർവതി

'എനിക്ക് ഈ സിനിമയിൽ നിന്ന് കിട്ടാവുന്ന ഏറ്റവും വലിയ അവാർഡ് ഇതിനകം എനിക്ക് കിട്ടിക്കഴിഞ്ഞു'; പാർവതി
Published on

ഉള്ളൊഴുക്ക് എന്ന സിനിമയിൽ നിന്ന് തനിക്ക് കിട്ടാവുന്നതിൽ വച്ച് ഏറ്റവും വലിയ അവാർഡ് കിട്ടിക്കഴിഞ്ഞു എന്ന് നടി പാർവതി. ചിത്രത്തിൽ വളരെ സീരിയസ്സായിട്ട് രണ്ട് പേരും സംസാരിക്കുമ്പോൾ താൻ കുറച്ചൊന്ന് അഡ്ജസ്റ്റ് ചെയ്ത് ഒരു സത്യം ഉർവശിയോട് പറയുന്നുണ്ട് എന്നും ആ ഷോട്ട് കഴിഞ്ഞപ്പോൾ ചേച്ചി ചിരിച്ചു കൊണ്ട് എന്ത് രസത്തിലാണ് അത് ചെയ്തത് എന്ന് തന്നോട് പറഞ്ഞു എന്നും പാർവതി പറയുന്നു. ഏറ്റവും ഇമോഷണലായാ റോളുകൾ മാത്രം ചെയ്തു വന്ന ഒരാളാണ് താൻ എന്നത് കൊണ്ട് തന്നെ വളരെ സട്ടിലായി ഒരു കോമഡിക്ക് എലമെന്റ് തന്റെ അഭിനയത്തിൽ വന്നു എന്നത് ഒരു സെെനായി ആണ് താൻ കാണുന്നത് എന്നും കോമഡി റോളുകൾ കിട്ടണേ എന്ന് പ്രാർത്ഥിക്കാറുണ്ടെന്നും പാർവതി ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

പാർവതി പറഞ്ഞത്:

സിനിമയിൽ ചിലപ്പോൾ അറിയാൻ പറ്റില്ല. കാരണം ഒരോരുത്തരും എന്താണ് സിനിമയിൽ നിന്ന് എടുക്കുന്നത് എന്നുള്ളതാണ്. എനിക്ക് ഈ സിനിമയിൽ കിട്ടിയ ഏറ്റവും വലിയ അവാർഡ് എന്ന് പറയുന്നത് ഓൾറെഡി എനിക്ക് കിട്ടിക്കഴിഞ്ഞു എന്നതാണ്. അതിൽ ഒരു സീനിൽ ആ സീൻ ഏതാണ് എന്ന് എനിക്ക് പറയാൻ പറ്റില്ല. വളരെ സീരിയസ്സായിട്ട് രണ്ട് പേരും സംസാരിക്കുന്ന സീനിൽ ഞാൻ കുറച്ചൊന്ന് അഡ്ജസ്റ്റ് ചെയ്ത് ഒരു സത്യം പറയുന്നുണ്ട് ലീലാമ്മയോട്. ആ ഷോട്ട് കഴിഞ്ഞപ്പോൾ ചേച്ചി ചിരിച്ചു. എന്നിട്ട് പറഞ്ഞു എന്ത് രസത്തിലാണ് അത് ചെയ്തത് എന്ന് എന്തോ പറഞ്ഞു. ഞാൻ ഇരുന്ന് പോയില്ല എന്നേയുള്ളൂ. കാരണം ചേച്ചി ഒരു കൊമേഡിക്ക് എലമെന്റ് അതിൽ ഫീൽ ചെയ്തു ഞാൻ അഭിനയിച്ചിട്ട്. കാരണം ഇ പറഞ്ഞപോലെ എല്ലാം കരഞ്ഞു കരഞ്ഞിട്ടുള്ള റോൾ ചെയ്തിട്ട് ഞാൻ വളരെ സട്ടിലായിട്ട് ഒരു കൊമേഡിക്ക് എലമെന്റ് വന്നു എന്ന് ചേച്ചി പറയുമ്പോൾ എനിക്ക് ഒരു സെെനാണ്. ദെെവമേ ഇനി എനിക്ക് കോമഡി റോൾസ് കുറച്ച് കിട്ടണേ എന്ന്. ചെറിയ റോളായിട്ട് കിട്ടിയാലും കുഴപ്പമില്ല. എനിക്ക് ഇപ്പോഴും ആ സീൻ കാണുമ്പോൾ അത് ഓർത്തിട്ട് എനിക്ക് കിടന്ന് ഉറങ്ങാൻ പറ്റും. ഇനി എന്താണെങ്കിലും ചേച്ചി അത് കണ്ടിട്ട് നോട്ട് ചെയ്ത് അത് പറഞ്ഞു. അതൊക്കെ ഇനി എന്റെ നോട്ട് ബുക്കിൽ ഉണ്ടാവും. അങ്ങനെ നമ്മുടെ ഇൻസ്റ്റിം​ഗിനെ വിശ്വസിച്ച് അഭിനയിക്കണം എന്നത്.

കുട്ടനാട്ടിൽ താമസിക്കുന്ന ഒരു കുടുബത്തിൽ നടക്കുന്ന മരണവും തുടർന്ന് ആ കുടുംബത്തിൽ ചുരുളഴിയുന്ന രഹസ്യങ്ങളുടെ കഥയുമാണ് ക്രിസ്റ്റോ ടോമി സംവിധാനം നിർവഹിക്കുന്ന ഉള്ളൊഴുക്കിന്റെ ഇതിവൃത്തം. ചിത്രത്തിൽ അഞ്ജു എന്ന കഥാപാത്രത്തെയാണ് പാർവ്വതി അവതരിപ്പിക്കുന്നത് ലീലാമ്മ എന്ന കഥാപാത്രമായി ഉർവ്വശിയും എത്തുന്നു. റോണി സ്ക്രൂവാലയും ഹണി തെഹറാനും അഭിഷേക് ചൗബേയും ചേര്‍ന്ന് ആര്‍എസ്‌വിപിയുടെയും മക്ഗഫിന്‍ പിക്ചേഴ്സിന്റെ ബാനറുകളില്‍ നിർ‍മിക്കുന്ന ഉള്ളൊഴുക്കിന്റെ സഹനിര്‍മാണം റെവറി എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ സഞ്ജീവ് കുമാര്‍ നായര്‍ നിര്‍വഹിക്കുന്നത്. ഇന്ന് മുതൽ തിയറ്ററിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in