'ഐ ആം കാതലൻ എന്തുകൊണ്ട് റിലീസ് വൈകുന്നു' ; ഗിരീഷ് എ ഡിയുടെ മറുപടി

'ഐ ആം കാതലൻ എന്തുകൊണ്ട് റിലീസ് വൈകുന്നു' ; ഗിരീഷ് എ ഡിയുടെ മറുപടി
Published on

താൻ ഇതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായ സിനിമയായിരിക്കും ഐ ആം കാതലൻ എന്ന് സംവിധായകൻ ​ഗിരീഷ് എഡി. ഐ ആം കാതലൻ ഒരു ചെറിയ സിനിമയാണ്. ചിത്രത്തിന്റെ ഷൂട്ട് കഴിഞ്ഞ വർഷം ജനുവരിയിൽ അവസാനിച്ചു എന്നും ​ഗിരീഷ് എഡി പറഞ്ഞു. ഐ ആം കാതലനിൽ കുറച്ച് പ്രശ്നങ്ങൾ വന്നത് കാരണമാണ് പ്രേമലുവിലേക്ക് വന്നത് എന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ ​ഗിരീഷ് എഡി പറഞ്ഞു.

ഗിരീഷ് എഡി പറഞ്ഞത്:

ഐ ആം കാതലൻ എന്ന സിനിമ ഒരു വർഷം മുമ്പ് ഷൂട്ട് ചെയ്ത സിനിമയാണ്. കഴിഞ്ഞ വർഷം ജനുവരിയിൽ സിനിമയുടെ ഷൂട്ട് കഴിഞ്ഞിരുന്നു. ആ സിനിമയ്ക്ക് കുറച്ച് പ്രശ്നങ്ങൾ വന്നത് കാരണമാണ് ഞാൻ പ്രേമലുവിലേക്ക് വന്നത്. ആ സിനിമയുടെ ബാക്കി പരിപാടികൾ തീർത്ത് ഇനി അത് ചെയ്യണം. ആ സിനിമ മറ്റൊരു സബ്ജക്ടാണ്. ചെറിയ പടമാണ്. ഞാൻ തുടർച്ചയായി ചെയ്തു വന്ന പാറ്റേണിൽ നിന്നു വ്യത്യസ്തമായ ഒരു സംഭവമായിരിക്കും. അത്രയും മാത്രമേ ഈ ഘട്ടത്തിൽ പറയാൻ സാധിക്കുകയുള്ളൂ.

തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ​ഗിരീഷ് എഡി സംവിധാനം ചെയ്ത ചിത്രമാണ് പ്രേമലു. ഫെബ്രുവരി 9 ന് തിയറ്ററുകളിലെത്തിയ ചിത്രം റിലീസ് ചെയ്ത ആദ്യ എട്ട് ദിവസത്തിൽ തന്നെ ബോക്സ് ഓഫീസിൽ 25 കോടി കടന്നിരുന്നു. നിറഞ്ഞ തിയറ്ററുകളിൽ പ്രദർശനം തുടരുന്ന ചിത്രത്തിന് രണ്ടാം വാരത്തിലും മികച്ച പ്രേക്ഷക പ്രതികരണമാണ്ലഭിക്കുന്നത്. ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ്, ഭാവന സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്‌കരൻ എന്നിവർ ചേർന്നാണ് പ്രേമലു നിർമ്മിച്ചിരിക്കുന്നത്. ഒരു റൊമാന്റിക്ക് കോമഡി ഴോണറിലെത്തിയ ചിത്രം ഹൈദരാബാദിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in