'മഹേഷിന്റെ പ്രതികാരം ഫഹദിന് രണ്ടാം ജന്മം കൊടുത്ത ചിത്രം' ; നല്ലൊരു സംവിധായകന് വീണ്ടും അവസരം നൽകുന്നത് തെറ്റല്ലെന്ന് സന്തോഷ് ടി കുരുവിള

'മഹേഷിന്റെ പ്രതികാരം ഫഹദിന് രണ്ടാം ജന്മം കൊടുത്ത ചിത്രം' ; നല്ലൊരു സംവിധായകന് വീണ്ടും അവസരം നൽകുന്നത് തെറ്റല്ലെന്ന് സന്തോഷ് ടി കുരുവിള
Published on

നന്നായിട്ട് ഒരു സിനിമ എടുത്ത ഒരാൾക്ക് വീണ്ടുമൊരു അവസരം കൊടുക്കുന്നതിൽ ഒരു തെറ്റുമില്ല, അങ്ങനെ കൊടുത്തില്ലെങ്കിൽ അത് നമ്മൾ അവരുടെ ടാലന്റിനെ നശിപ്പിക്കുന്നതിന് തുല്യമാണെന്ന് നിർമാതാവ് സന്തോഷ് ടി കുരുവിള. എന്നാൽ ഒരു സംവിധായകൻ സിനിമ എടുത്തത് ടെക്‌നിക്കലി അല്ലെങ്കിൽ മൊത്തത്തിൽ പരാജയമാണെകിൽ അവരോടൊപ്പം വീണ്ടുമൊരു സിനിമ ചെയ്യില്ല. ഫഹദിന്റെ ഏറ്റവും മോശമായ സമയത്ത്, മൺസൂൺ മാങ്കോസ് പരാജയപ്പെട്ട് നിൽക്കുന്ന സമയത്താണ് മഹേഷിന്റെ പ്രതികാരം റിലീസ് ചെയ്യുന്നത്. ഫഹദ് ഫാസിലിന് രണ്ടാമത്തെ ജന്മം കൊടുത്ത സിനിമയായിരുന്നു അത്. ദിലീഷ് പോത്തൻ പുതിയ സംവിധായകൻ ആണ്, അതിലെ നടി അപർണ്ണ ബാലമുരളി പുതുമുഖമായിരുന്നു, സൗബിൻ നന്നായിട്ട് കേറി വരുന്നതേയുള്ളു. ആ സിനിമ എടുത്തത് കൊണ്ടാണ് മലയാളത്തിൽ പോത്തേട്ടൻ ബ്രില്ലൻസ് ഉണ്ടായതെന്നും സന്തോഷ് ടി കുരുവിള ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

സന്തോഷ് ടി കുരുവിള പറഞ്ഞത് :

സിനിമ ഒരു സംവിധായകൻ എടുത്തത് ടെക്‌നിക്കലി അല്ലെങ്കിൽ മൊത്തത്തിൽ പരാജയമാണെകിൽ അവരോടൊപ്പം വീണ്ടുമൊരു സിനിമ ചെയ്യില്ല. ഉദാഹരണത്തിന് ഫഹദിന്റെ ഏറ്റവും മോശമായ സമയത്ത് മൺസൂൺ മാങ്കോസ് പരാജയപ്പെട്ട് നിൽക്കുന്ന സമയത്താണ് മഹേഷിന്റെ പ്രതികാരം റിലീസ് ചെയ്യുന്നത്. ദിലീഷ് പോത്തൻ പുതിയ സംവിധായകൻ ആണ്, അതിലെ നടി അപർണ്ണ ബാലമുരളി പുതുമുഖമായിരുന്നു, സൗബിൻ നന്നായിട്ട് കേറി വരുന്നതേയുള്ളു. ആ സിനിമ എടുത്തത് കൊണ്ടാണ് മലയാളത്തിൽ പോത്തേട്ടൻ ബ്രില്ലൻസ് ഉണ്ടായത്. അതിന് മുൻപുള്ള മൂന്ന് പടത്തിലും അദ്ദേഹം ചീഫ് അസോസിയേറ്റ് ആയിരുന്നു. അദ്ദേഹം ഏറ്റവും നല്ല ടെക്‌നിഷ്യൻ ആണ്, ഞാനൊരു വളരെ നല്ല ബന്ധമാണ്, ഇപ്പോഴും ഞങ്ങൾ സംസാരിക്കാറുണ്ട്. അദ്ദേഹത്തെ അങ്ങനെ കൊണ്ടുവന്നത്കൊണ്ടാണ് ആ സിനിമയിൽ വിജയിക്കാനായത്. ഫഹദ് ഫാസിലിന് രണ്ടാമത്തെ ജന്മം കൊടുത്ത സിനിമയായിരുന്നു അത്. നല്ലതായിട്ട് ഒരു സിനിമ എടുത്ത ഒരാൾക്ക് വീണ്ടുമൊരു അവസരം കൊടുക്കുന്നതിൽ ഒരു തെറ്റുമില്ല, കൊടുത്തില്ലെങ്കിൽ നമ്മൾ അവരുടെ ടാലന്റിനെ നശിപ്പിക്കുന്നതിന് തുല്യമാണ്. ആർക്കറിയാമിന്റെ സംവിധായകൻ സാനു ജോൺ വർഗീസ് നാളെയൊരു 50 കോടിയുടെ സിനിമയുമായി വന്നാലും ഞാൻ ചെയ്യും കാരണം എനിക്ക് അവനിൽ നല്ല വിശ്വാസമാണ്.

2012 ൽ ശേഖർ മേനോൻ, ആൻ അഗസ്റ്റിൻ , ശ്രീനാഥ് ഭാസി, നിവിൻ പോളി തുടങ്ങിയവർ അഭിനയിച്ച ഡാ തടിയാ എന്ന ചിത്രത്തിലൂടെയാണ് സന്തോഷ് ടി കുരുവിള നിർമാണ രംഗത്തേക്ക് കടക്കുന്നത്. തുടർന്ന് തമിഴിൽ നിമിർ മലയാളത്തിൽ നീരാളി, ആൻഡ്രോയിഡ് കുഞ്ഞപ്പൻ, ന്നാ താൻ കേസ് കൊട് എന്നീ സിനിമകൾ സന്തോഷ് ടി കുരുവിള നിർമിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in