'ഫെമിനിസം പരുഷവിരുദ്ധമോ മതത്തിനെതിരോ അല്ല, അത് അസമത്വത്തിനെതിരെയാണ്'; മകള്‍ക്ക് ഗീതു മോഹന്‍ദാസിന്റെ കുറിപ്പ്

'ഫെമിനിസം പരുഷവിരുദ്ധമോ മതത്തിനെതിരോ അല്ല, അത് അസമത്വത്തിനെതിരെയാണ്'; മകള്‍ക്ക് ഗീതു മോഹന്‍ദാസിന്റെ കുറിപ്പ്
Published on

മകള്‍ക്കായി എഴുത്തുകാരിയും ഫെമിനിസ്റ്റുമായ കമല ഭാസിന്റെ വരികള്‍ പങ്കുവെച്ച് സംവിധായികയും നടിയുമായ ഗീതു മോഹന്‍ദാസ്. ഫെമിനിസത്തെ കുറിച്ചുള്ള കമല ഭാസിന്റെ വാക്കുകള്‍ മകള്‍ എന്നും വിലമതിക്കണമെന്നാണ് ആഗ്രഹമെന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ ഗീതു മോഹന്‍ദാസ് പറയുന്നു.

'നീ എപ്പോഴും സത്യസന്ധമായ സംഭാഷണങ്ങളില്‍ വിശ്വസിക്കുകയും വളരുകയും ചെയ്യട്ടെ, ഫെമിനിസം എന്നത് പുരുഷ വിരുദ്ധമോ, മതവിരുദ്ധമോ, സംസ്‌കാരത്തിന് എതിരോ അല്ലെന്ന് മനസിലാക്കുക. ഫെമിനിസം അസമത്വത്തിനും, അനീതിക്കും എതിരാണ്. അതൊരു പ്രത്യയശാസ്ത്രമാണ്. നിന്റെ മാതാപിതാക്കളെന്ന നിലയില്‍, കമല ഭാസിന്റെ ഈ വാക്കുകള്‍ നീ എന്നും വിലമതിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു', ഗീതു മോഹന്‍ദാസ് കുറിച്ചു.

പങ്കാളി രാജീവ് രവിക്കൊപ്പമുള്ള മകളുടെ ചിത്രവും ചേര്‍ത്തായിരുന്നു ഗീതുവിന്റെ കുറിപ്പ്. താരങ്ങള്‍ അടക്കം നിരവധിപേര്‍ പോസ്റ്റിന് പിന്തുണയുമായി എത്തിയിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in