നിര്‍മ്മാതാവിന്റേതാണ് സിനിമ, ഇത് നാര്‍സിസ്റ്റുകള്‍ക്ക് പറ്റിയ സ്ഥലമല്ല; ലിജോക്കെതിരെ ഫിലിം ചേംബര്‍ വൈസ് പ്രസിഡന്റ്

നിര്‍മ്മാതാവിന്റേതാണ് സിനിമ, ഇത് നാര്‍സിസ്റ്റുകള്‍ക്ക് പറ്റിയ സ്ഥലമല്ല; ലിജോക്കെതിരെ ഫിലിം ചേംബര്‍ വൈസ് പ്രസിഡന്റ്
Published on

പുതിയ സിനിമകള്‍ ചിത്രീകരണം തുടങ്ങേണ്ടെന്ന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെയും ഫിലിം ചേംബറിന്റെയും നിലപാടിനെതിരെ രംഗത്ത് വന്ന ലിജോ പെല്ലിശേരിക്കെതിരെ ഫിലിം ചേംബര്‍ വൈസ് പ്രസിഡന്റ് അനില്‍ തോമസ്. സിനിമയുടെ ഇടം നാര്‍സിസ്റ്റുകള്‍ക്ക് പറ്റിയതല്ലെന്നും നിര്‍മ്മാതാവാണ് സിനിമയുടെ ക്രിയേറ്ററെന്നും സംവിധായകന്‍ കൂടിയായ അനില്‍ തോമസ്. സ്വതന്ത്ര ചലച്ചിത്രകാരനാണെന്നും സിനിമ എവിടെ പ്രദര്‍ശിപ്പിക്കണെന്ന് സ്വന്തമായി തീരുമാനിക്കുമെന്നും ലിജോ പെല്ലിശേരി ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ഇതിനെതിരെയാണ് അനില്‍ തോമസിന്റെ രൂക്ഷ പ്രതികരണം.

തൊഴില്‍ തടയരുതെന്നും ചലച്ചിത്രകാരന്‍മാരുടെ ആത്മാഭിമാനം ചോദ്യം ചെയ്യരുതെന്നും ലിജോ പെല്ലിശേരി പറഞ്ഞിരുന്നു.

അനില്‍ തോമസ് പറയുന്നത്

ഞങ്ങള്‍ക്ക് സിനിമ പണം ഉണ്ടാക്കാനുള്ള ബിസിനസ് കൂടിയാണ്. കാഴ്ചപ്പാടുകള്‍ കൂടി അതില്‍ വരും. നമ്മള്‍ ജീവിക്കുന്ന രാജ്യം സ്വതന്ത്രമാണ്. സിനിമയുടെ സൃഷ്ടാവ് നിര്‍മ്മാതാവാണ്. അദ്ദേഹം കഷ്ടപ്പെട്ടുണ്ടാക്കിയ പണമാണ് സിനിമയുടെ അടിസ്ഥാനം.

മഹാവ്യാധിക്ക് നടുവിലാണ് ലോകം. ലക്ഷക്കണക്കിനാളുകള്‍ക്ക് തൊഴില്‍ നഷ്ടമുണ്ടായി. സ്വത്വ പ്രതിസന്ധിയും യുദ്ധസമാന സാഹചര്യവുമാണ്. മരണം കൂടുന്നു. എല്ലാവരും അതിജീവനത്തിനായി പൊരുതുന്ന സാഹചര്യമാണ്. സിനിമയിലാണെങ്കിലും വ്യവസായം എന്ന നിലയില്‍ മുന്നോട്ട് പോകാന്‍ ഒരുമിച്ച് നില്‍ക്കണം. ഇത് നാര്‍സിസ്റ്റുകള്‍ക്ക് പറ്റിയ ഇടമല്ല. ഇനിയും കാത്തിരിക്കണം. ഈ പരീക്ഷണസമയത്ത് ജീവിച്ചിരിക്കുക എന്നതാണ് പ്രധാനം.

അന്യന്റെ വയറ്റിലെ അമേദ്യം കണ്ട് പന്നിയെ വളര്‍ത്തി ശീലിച്ചവന് പണം മുടക്കുന്നവന്റെ വിഷമം മനസിലാകില്ല, അല്ലേടാ !? എന്നും അനില്‍ തോമസ് ഈ ഫേസ്ബുക്ക് പോസ്റ്റിനൊപ്പം എഴുതുന്നുണ്ട്.

നിര്‍മ്മാതാവിന്റേതാണ് സിനിമ, ഇത് നാര്‍സിസ്റ്റുകള്‍ക്ക് പറ്റിയ സ്ഥലമല്ല; ലിജോക്കെതിരെ ഫിലിം ചേംബര്‍ വൈസ് പ്രസിഡന്റ്
കിരീടം റിലീസ് ചെയ്ത് പതിനഞ്ചാം ദിവസം ദശരഥം| സിബി മലയില്‍  
നിര്‍മ്മാതാവിന്റേതാണ് സിനിമ, ഇത് നാര്‍സിസ്റ്റുകള്‍ക്ക് പറ്റിയ സ്ഥലമല്ല; ലിജോക്കെതിരെ ഫിലിം ചേംബര്‍ വൈസ് പ്രസിഡന്റ്
അതൊരു പ്രഖ്യാപനമായിരുന്നു, ലിജോ പെല്ലിശേരിയുടെ 'എ' ജൂലൈ ഒന്ന് മുതല്‍

ലിജോ പെല്ലിശേരി സിനിമ ചെയ്യുന്നതിനെക്കുറിച്ച് പറഞ്ഞത്

'പണം സമ്പാദിക്കാനുള്ള മാര്‍ഗമല്ല സിനിമ, മറിച്ച് എന്റെ കാഴ്ചപ്പാട് പ്രകടിപ്പിക്കാനുള്ള മാധ്യമമാണ് സിനിമ. അതുകൊണ്ട് ഇന്ന് മുതല്‍ ഞാനൊരു സ്വതന്ത്ര സിനിമാനിര്‍മ്മാതാവാണ്.

സിനിമയില്‍ നിന്ന് എനിക്ക് ലഭിച്ച പണം മുഴുവന്‍ ഞാന്‍ മികച്ച സിനിമകളുണ്ടാക്കാന്‍ ഉപയോഗിക്കും, മറ്റൊന്നിനുമല്ല. എനിക്ക് ശരിയെന്ന് തോന്നുന്നിടത്ത് ഞാന്‍ എന്റെ സിനിമ പ്രദര്‍ശിപ്പിക്കും, എന്തുകൊണ്ടെന്നാല്‍ അത് എന്റെ സൃഷ്ടിയാണ്.

ഒരു മഹാമാരിയുടെ പിടിയിലാണ് നമ്മള്‍, തൊഴിലില്ലാത്തവരുടെ യുദ്ധം, സ്വത്വ പ്രതിസന്ധി, ദാരിദ്ര്യം, മതപരമായ അശാന്തി, സ്വന്തം വീടുകളിലെത്താന്‍ മാത്രം 1000 മൈലുകള്‍ നടക്കുന്ന ജനങ്ങള്‍. ഡിപ്രഷന്‍ മൂലം കലാകാരന്മാര്‍ മരിക്കുന്നു.

അതുകൊണ്ട്, മികച്ച കലാ സൃഷ്ടികളിലൂടെ ജനങ്ങളെ പ്രചോദിപ്പിക്കേണ്ട സമയമാണിത്. ജീവനോടെയിരിക്കാന്‍ അവര്‍ക്ക് എന്തെങ്കിലും രൂപത്തില്‍ പ്രതീക്ഷ നല്‍കണം. ജോലി നിര്‍ത്താന്‍ ഞങ്ങളോട് പറയരുത്. സൃഷ്ടിക്കാതിരിക്കാന്‍ പറയരുത്. ഞങ്ങളുടെ സത്യസന്ധതയെ ചോദ്യം ചെയ്യരുത്, ഞങ്ങളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യരുത്, നിങ്ങള്‍ തന്നെ തോല്‍ക്കും, കാരണം ഞങ്ങള്‍ കലാകാരന്മാരാണ്.' ലിജോ തന്റെ പോസ്റ്റില്‍ പറയുന്നു.

നിര്‍മ്മാതാവിന്റേതാണ് സിനിമ, ഇത് നാര്‍സിസ്റ്റുകള്‍ക്ക് പറ്റിയ സ്ഥലമല്ല; ലിജോക്കെതിരെ ഫിലിം ചേംബര്‍ വൈസ് പ്രസിഡന്റ്
'ചന്ദ്രിക'യിലെ എതിര്‍പ്പില്‍ അവസാനിപ്പിച്ച മാപ്പിള ലഹള, നവോദയയും ജിജോയും ആലോചിച്ച സിനിമയെക്കുറിച്ച് സിബി മലയില്‍
നിര്‍മ്മാതാവിന്റേതാണ് സിനിമ, ഇത് നാര്‍സിസ്റ്റുകള്‍ക്ക് പറ്റിയ സ്ഥലമല്ല; ലിജോക്കെതിരെ ഫിലിം ചേംബര്‍ വൈസ് പ്രസിഡന്റ്
'ഓ ഒരു ഗുസ്തിപടം, 'നിങ്ങള് പോയി അപ്പുറത്തെ പടം കാണ്', മൂന്നരപ്പതിറ്റാണ്ട് മുന്നെയുള്ള അരങ്ങേറ്റ ചിത്രത്തെക്കുറിച്ച് സിബി മലയില്‍
നിര്‍മ്മാതാവിന്റേതാണ് സിനിമ, ഇത് നാര്‍സിസ്റ്റുകള്‍ക്ക് പറ്റിയ സ്ഥലമല്ല; ലിജോക്കെതിരെ ഫിലിം ചേംബര്‍ വൈസ് പ്രസിഡന്റ്
'സിനിമയെടുത്ത് ഇഷ്ടമുള്ളിടത്ത് കാണിക്കും, തടയാന്‍ വരണ്ട', ഇത് മികച്ച സൃഷ്ടികള്‍ക്കുള്ള സമയമെന്ന് ലിജോ ജോസ് പെല്ലിശേരി

Related Stories

No stories found.
logo
The Cue
www.thecue.in