'താരങ്ങളുടെ നിഴലായ നിർമാതാക്കളാണ് ഒ.ടി.ടി ലാഭത്തിന് വേണ്ടി സിനിമകൾ ചെയ്യുന്നത്' ; അവർക്ക് കലയും തിയറ്ററുകളും വേണ്ടെന്ന് കെ വിജയകുമാർ

'താരങ്ങളുടെ നിഴലായ നിർമാതാക്കളാണ് ഒ.ടി.ടി ലാഭത്തിന് വേണ്ടി സിനിമകൾ ചെയ്യുന്നത്' ; അവർക്ക് കലയും തിയറ്ററുകളും വേണ്ടെന്ന് കെ വിജയകുമാർ
Published on

മലയാളത്തിൽ സിനിമകൾ ഒടിടി പ്ലാറ്റ്ഫോമുകൾ ലക്ഷ്യം വെച്ച് നിർമിക്കുന്നതും ആ ചിത്രങ്ങൾ തിയേറ്റർ വാച്ച് ഡിമാന്റ് ചെയ്യാത്തതുകൊണ്ട് തന്നെ പ്രേക്ഷകർ തിയറ്ററുകളിലേക്ക് വരാത്തതുമാണ് ഇപ്പോൾ നേരിടുന്ന പ്രധാനപ്പെട്ട പ്രതിസന്ധികളിലൊന്നെന്ന് തിയറ്ററുടമകൾ ക്യു സ്റ്റുഡിയോയോട് പറഞ്ഞിരുന്നു. പരമ്പരാഗതമായി സിനിമ എടുക്കുന്ന നിര്‍മാതാക്കള്‍ക്ക് സിനിമ തിയറ്ററുകളില്‍ എത്തിയതിന് ശേഷം മാത്രം ഒ.ടി.ടി യില്‍ നല്‍കുന്നതിനോട് യാതൊരു വിധത്തിലുമുള്ള പ്രശ്‌നങ്ങളും ഇല്ലെന്നും താരങ്ങളുടെ നിഴലായി പ്രവർത്തിക്കുന്ന ചില നിര്‍മാതാക്കളാണ് താരങ്ങളുമായി ചേര്‍ന്ന് ഒ.ടി.ടി യില്‍ സിനിമകളിറക്കി ലാഭം കൊയ്യാന്‍ ശ്രമിക്കുന്നതെന്നും ഫിയോക് പ്രസിഡന്റ് കെ വിജയകുമാർ. അത്തരക്കാര്‍ക്ക് കല, തിയറ്റര്‍, കലാസൃഷ്ടി എന്നിവയൊക്കെ രണ്ടും മൂന്നും സ്ഥാനങ്ങള്‍ മാത്രമേ നല്‍കുന്നുള്ളൂ എന്നും വിജയകുമാര്‍ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

'താരങ്ങളുടെ നിഴലായ നിർമാതാക്കളാണ് ഒ.ടി.ടി ലാഭത്തിന് വേണ്ടി സിനിമകൾ ചെയ്യുന്നത്' ; അവർക്ക് കലയും തിയറ്ററുകളും വേണ്ടെന്ന് കെ വിജയകുമാർ
200 കോടി ക്ലബ്ബിലെത്തിയ പടമുണ്ടായിട്ടും തിയറ്ററുകള്‍ എന്തിന് പൂട്ടുന്നു ? രക്ഷപെടാന്‍ വഴിയുണ്ടോ ?

ഒ.ടി.ടി പ്ലാറ്റ്ഫോമുകളും ഒരുപാട് തവണ കബളിപ്പിക്കപ്പെട്ടു. വലിയ താരങ്ങളെ വച്ച് വളരെ ചെറിയ മുതല്‍ മുടക്കില്‍ ചിത്രങ്ങളെടുത്ത് ഒ.ടി.ടി യിലേക്ക് വന്‍ വിലയ്ക്കാണ് വില്‍ക്കപ്പെട്ടിട്ടുള്ളത്. അതിലൂടെ അവര്‍ക്കും വന്‍ നഷ്ടമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും അതുകൊണ്ട് തന്നെ അവര്‍ ഇനി ഈ തിയറ്ററിക്കല്‍ റലീസിന് ശേഷം മാത്രമേ പടം എടക്കു എന്നൊരു ധാരണ വന്നിട്ടുണ്ടെന്നും വിജയകുമാര്‍ പറഞ്ഞു.

നിലവില്‍ തിയറ്ററുകള്‍ വലിയ തരത്തിലുള്ള പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കെ നാന്നൂറിലധികം തിയറ്ററുകളാണ് സംസ്ഥാനത്ത് ആകെ അടച്ചിട്ടിരിക്കുന്നത് എന്നായിരുന്നു കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. നല്ല സിനിമകള്‍ വരുന്നില്ലെന്നതും വേഗത്തിലുള്ള ഓടിടി റിലീസുമാണ് തിയറ്ററുകളെ ബാധിക്കുന്നത് എന്ന് തിയറ്റര്‍ ഉടമകള്‍ പറഞ്ഞു.

തിയറ്റര്‍ റിലീസിന് ശേഷം 90 ദിവസം കഴിഞ്ഞേ ഒ.ടി.ടി റിലീസ് ചെയ്യാവു എന്ന രീതിയിലേക്ക് പരിധി ഉയര്‍ത്താനാണ് പ്രതിസന്ധി ഘട്ടത്തെ മറികടക്കാനുള്ള പോംവഴിയായി ഫിയോക് ആവശ്യപ്പെടുന്നത്. ഒ.ടി.ടിയിലേക്കുള്ള ചിത്രങ്ങളുടെ ദൈര്‍ഘ്യം കൂടുമ്പോള്‍ തീര്‍ച്ചയായും അത് തിയറ്ററുകള്‍ക്ക് ഗുണമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും വിജയകുമാര്‍ കുട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
The Cue
www.thecue.in