വെള്ളിമൂങ്ങ, ജോണി ജോണി യെസ് പപ്പാ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ജോജി തോമസും വെള്ളിമൂങ്ങയുടെ സഹ സംവിധായകനായിരുന്ന രാജേഷ് മോഹനും ചേര്‍ന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'തീപ്പൊരി ബെന്നി'. ജഗദീഷേട്ടനും അർജുൻ അശോകനും ഉള്ളത് തന്നെയാണ് തീപ്പൊരി ബെന്നിയിലേക്ക് തന്നെ ആകർഷിച്ച ഘടകമെന്നും തനിക്ക് ഏറ്റവും കൂടുതൽ കോമ്പിനേഷൻ സീൻ ഉള്ളത് ജഗദീഷേട്ടനുമായിട്ടാണെന്ന് നടി ഫെമിന ജോർജ്. ആദ്യ സീനിനായി സെറ്റിൽ എത്തുമ്പോൾ സൈഡിൽ ജഗദീഷേട്ടനും മുന്നിൽ ടി ജി രവി സാറുമായിരുന്നു. ആ ഷോട്ട് താൻ കുളമാക്കി. രണ്ടു മൂന്ന് ടേക്ക് കഴിഞ്ഞപ്പോൾ അവർക്ക് മനസ്സിലായി പേടിച്ചിട്ടാണെന്ന്. അപ്പോൾ രണ്ടു പേരും കൂൾ ആയിരിക്ക് ടെൻഷൻ വേണ്ട എന്നൊക്കെ പറഞ്ഞു തരുമായിരുന്നു. അതൊക്കെ തനിക്ക് വളരെ ഹെല്പ്ഫുൾ ആയിരുന്നെന്ന് ഫെമിന ജോർജ് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഫെമിന ജോർജ് പറഞ്ഞത് :
ജഗദീഷേട്ടനും അർജുൻ അശോകനും ഉള്ളത് തന്നെയാണ് ഈ സിനിമയിലേക്ക് എന്നെ ആകർഷിച്ച ഒരു ഘടകം. നമ്മൾ ചെറുപ്പം മുതലേ കണ്ടുവളർന്നതാണ് ജഗദീഷേട്ടന്റെ പല കഥാപാത്രങ്ങളെ. അത് ഉള്ളിൽ വച്ചുകൊണ്ടാണ് ഞാൻ സെറ്റിൽ വരുന്നത്. ഫസ്റ്റ് ഡേ ഫസ്റ്റ് ഷോട്ട് അതിന്റെ പേരിൽ തന്നെ ഞാൻ കുളമാക്കി. ഞാൻ ജഗദീഷേട്ടനെ കാണുകയോ സംസാരിക്കുകയോ ഒന്നും ചെയ്തില്ല പൂജ കഴിഞ്ഞു കോസ്റ്യൂം ഇട്ടു നേരെ സെറ്റിൽ എത്തുമ്പോൾ സൈഡിൽ ജഗദീഷേട്ടൻ മുന്നിൽ ടി ജി രവി സാർ. ആ ഷോട്ട് ഞാൻ കുളമാക്കി. രണ്ടു മൂന്ന് ടേക്ക് കഴിഞ്ഞപ്പോൾ അവർക്ക് മനസ്സിലായി ഞാൻ പേടിച്ചിട്ടാണെന്ന്. അപ്പൊ രണ്ടു പേരും കൂൾ ആകു ടെൻഷൻ വേണ്ട എന്നൊക്കെ പറഞ്ഞു തരുമായിരുന്നു. അതൊക്കെ എനിക്ക് വളരെ ഹെല്പ് ഫുൾ ആയിരുന്നു. അതുവരെ എനിക്കുണ്ടായിരുന്ന പേടി മൊത്തത്തിൽ ഇല്ലാതാക്കുകയാണ് ചെയ്തത്. എനിക്ക് ഏറ്റവും സീൻ ഉള്ളത് ജഗദീഷേട്ടനും ആയിട്ടാണ്. സിനിമയെപ്പറ്റി അല്ലാതെ നിരവധി കാര്യങ്ങളെ കുറിച്ച് പുള്ളി സംസാരിക്കുകയും അതൊക്കെ എനിക്ക് വളരെ ഉപകാരമുള്ളതായിരുന്നു.
ഒരു കര്‍ഷക ഗ്രാമത്തിലെ തീവ്ര ഇടതുപക്ഷ ചിന്താഗതിയുള്ള വട്ടക്കുട്ടയില്‍ ചേട്ടായിയുടേയും, എന്നാല്‍ രാഷ്ട്രീയത്തെ വെറുക്കുന്ന തീപ്പൊരി രാഷ്ടീയ നേതാവിന്റെ മകന്‍ ബെന്നിയുടേയും ജീവിത സന്ദര്‍ഭങ്ങളെ കോര്‍ത്തിണക്കി കുടുംബ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് 'തീപ്പൊരി ബെന്നി. ചിത്രത്തിൽ അർജുൻ അശോകൻ, ജഗദീഷ്, ഫെമിന ജോർജ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ടി.ജി.രവി, പ്രേംപ്രകാശ്, സന്തോഷ് കീഴാറ്റൂർ, ഷാജു ശ്രീധർ, ശ്രീകാന്ത് മുരളി, റാഫി, നിഷാ സാരംഗ് തുടങ്ങിയവരും സിനിമയിലെ പ്രധാന അഭിനേതാക്കളാണ്.
സിനിമയുടെ ഛായാഗ്രഹണം: അജയ് ഫ്രാൻസിസ് ജോർജ്ജ്, കോ-പ്രൊഡ്യൂസേഴ്സ്: റുവൈസ് ഷെബിൻ, ഷിബു ബെക്കർ, ഫൈസൽ ബെക്കർ, സംഗീതം: ശ്രീരാഗ് സജി, എഡിറ്റർ: സൂരജ് ഇ എസ്, ഗാനരചന: വിനായക് ശശികുമാർ, പ്രൊഡക്ഷൻ ഡിസൈൻ: മിഥുൻ ചാലിശ്ശേരി, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്: രാജേഷ് മോഹൻ, സൗണ്ട് ഡിസൈൻ: അരുൺ വർമ എംപിഎസ്ഇ, സൗണ്ട് മിക്സിംഗ്: അജിത് എ ജോർജ്ജ്, കോസ്റ്റ്യും ഡിസൈൻ: ഫെമിന ജബ്ബാർ, സ്റ്റണ്ട്: മാഫിയ ശശി, മേക്കപ്പ്: മനോജ് കിരൺരാജ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: കുടമാളൂർ രാജാജി, ഫിനാൻസ് കൺട്രോളർ: ഉദയൻ കപ്രശ്ശേരി, അസോസിയേറ്റ് ഡയറക്ടര്‍: പ്രിജിൻ ജെസ്സി, വിഎഫ്എക്സ്: പ്രോമിസ്, പ്രൊഡക്ഷൻ കൺട്രോളര്‍: അലക്സ് ഇ കുര്യൻ, സ്റ്റിൽസ്: അജി മസ്കറ്റ്, കളറിസ്റ്റ്: ലിജു പ്രഭാകർ, ട്രെയിലർ കട്സ്: കണ്ണൻ മോഹൻ, ടൈറ്റിൽ: ജിസെൻ പോൾ, വിതരണം: സെൻട്രൽ പിക്ചേഴ്സ്, പി.ആർ.ഒ: ഹെയ്ൻസ്, ഡിസൈൻസ്: യെല്ലോ ടൂത്ത്സ്,