തീയറ്റർ എക്സ്‍പീരിയൻസ് മുന്നില്‍ കണ്ട് ചെയ്ത സിനിമയാണ് മാലിക്കെന്ന് നടൻ ഫഹദ് ഫാസിൽ. താൻ മെതേഡ് ആക്റ്റര്‍ അല്ലെന്നും ആക്ടിംഗിന് തന്റേതായ മെതേഡ് ഉണ്ടെന്നും ഫഹദ് ഫേസ്‍ബുക്ക് ലൈവില്‍ പറഞ്ഞു. തീയറ്റർ റിലീസിനായി കുറേക്കാലം കാത്തിരിക്കേണ്ടി വന്നു. ഇപ്പോൾ മികച്ച ക്വാളിറ്റിയില്‍ സിനിമ ഒടിടിയില്‍ റിലീസ് ചെയ്യുന്നതില്‍ സന്തോഷമേ ഉള്ളൂ. ഫേസ്ബുക് ലൈവിൽ ആരാധകരുടെ ചോദ്യങ്ങൾക്കുള്ള മറുപടിയായാണ് ഫഹദ് തന്റെ ആക്റ്റിങ്ങിനെയും മാലിക്കിനെയും കുറിച്ച് പറഞ്ഞത്
ഫഹദ് ഫേസ്ബുക് ലൈവിൽ പറഞ്ഞത്
എഴുത്തുകാരനെയും സംവിധായകനെയും ആശ്രയിച്ചാണ് തന്നിലെ നടന്റെ നിലനിൽപ്പ്. ബജറ്റിനെ കുറിച്ച് ആലോചിച്ചിട്ടല്ല ഒരു സിനിമ തിരഞ്ഞെടുക്കുന്നത്. ഞാൻ ഒരിക്കലും മെതേഡ് ആക്ടര്‍ അല്ല. ആക്ടിംഗിന് എന്റേതായ മെതേഡ് ഉണ്ട് . തിയറ്റര്‍ എക്സ്‍പീരിയൻസിന് വേണ്ടിയുള്ളതായിരുന്നു മാലിക്. കുറെക്കാലം തിയറ്റര്‍ റിലീസിനായി കാത്തിരുന്നെങ്കിലും ഇപോള്‍ മികച്ച ക്വാളിറ്റിയില്‍ ഒടിടിയില്‍ റിലീസ് ചെയ്യുന്നതില്‍ സന്തോഷമേ ഉള്ളൂ. മാലിക് എന്നത് എന്റെ കഥാപാത്രത്തെയല്ല സൂചിപ്പിക്കുന്നത്. ആ ഭൂമികയിലെ മൊത്തം ആളുകളെയാണ് പ്രതിനിധാനം ചെയ്യുന്നത്. റൊമാന്റിക് സിനിമയില്‍ അഭിനയിക്കാൻ ആഗ്രഹമുണ്ട്.