'പാൻ ഇന്ത്യൻ സിനിമകൾ എന്നത് സംഭവിച്ച് പോകുന്നതാണ്, നമ്മൾ ഇവിടെ നിന്നും ഉണ്ടാക്കി വിടുന്നതൊന്നും പാൻ ഇന്ത്യനല്ല'; മഹേഷ് നാരായണൻ

'പാൻ ഇന്ത്യൻ സിനിമകൾ എന്നത് സംഭവിച്ച് പോകുന്നതാണ്, നമ്മൾ ഇവിടെ നിന്നും ഉണ്ടാക്കി വിടുന്നതൊന്നും പാൻ ഇന്ത്യനല്ല'; മഹേഷ് നാരായണൻ
Published on

പാൻ ഇന്ത്യൻ സിനിമകൾക്ക് കൃത്യമായ ഒരു ഡിസെെൻ ഇല്ലെന്നും അത്തരം ചിത്രങ്ങൾ സംഭവിച്ച് പോകുന്നതാണ് എന്നും എഡിറ്ററും സംവിധായകനുമായ മഹേഷ് നാരായണൻ. ​ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന സിനിമ എങ്ങനെയാണ് പാൻ ഇന്ത്യൻ സിനിമയാവുന്നത്, അത് സംഭവിച്ചു പോകുന്നതാണ്. നമ്മൾ പാൻ ഇന്ത്യൻ സിനിമകൾ എന്നുകരുതി ചെയ്യുന്ന സിനിമകളൊന്നും തന്നെ പാൻ ഇന്ത്യൻ അല്ലെന്നും സിനിമയ്ക്ക് പ്രേക്ഷകന് ഒരു വെെബ് കൊടുക്കാൻ സാധിച്ചാൽ ആ സിനിമ കാണാൻ പ്രേക്ഷകൻ തിയറ്ററിലേക്ക് തന്നെ വരുമെന്നും മഹേഷഷ് നാരായണൻ ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

മഹേഷ് നാരായണൻ പറഞ്ഞത്:

പാൻ ഇന്ത്യൻ സിനിമകൾ എന്നത് സംഭവിച്ച് പോകുന്നതാണ്. നമ്മൾ ഇവിടെ നിന്ന് പാൻ ഇന്ത്യൻ എന്ന് പറഞ്ഞ് ഉണ്ടാക്കി വിടുന്ന ഒന്നും പാൻ ഇന്ത്യൻ അല്ല. ​ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന സിനിമ എങ്ങനെയാണ് പാൻ ഇന്ത്യൻ സിനിമയാവുന്നത്. അത് അങ്ങനെയായി മാറുന്നതാണ്. അല്ലാതെ ഡിസെെൻ ചെയ്ത് വരുന്നതല്ല. ഈ നമ്പേഴ്സ് എല്ലാം കച്ചവടക്കാർക്ക് വേണ്ടിയിട്ടുള്ളതാണ്. സ്ട്രീമി​ഗ് ആൾക്കാരുടെ അടുത്ത് നിന്നും എത്ര പെെസ അടുത്ത പടത്തിന് കിട്ടും എന്നതിനുള്ള പ്രൊജക്റ്റഡ് ഫി​ഗറാണ് അത്. അല്ലാതെ ഇങ്ങനെ ഒരു സംഭവമില്ല. നമ്മൾ നമ്മുടെ രീതിയിലുള്ള കഥകൾ പറഞ്ഞുപോവുക എന്നതാണ്. എന്തിന് ഈ സിനിമകാണാൻ തിയറ്ററിലേക്ക് വരണം എന്നതിന് നമ്മൾ ഒരു ഇൻവിറ്റേഷൻ കൊടുക്കില്ലേ. ട്രെയ്ലറാണ് പണ്ടത്തെക്കാലത്തെ ഇൻവിറ്റേഷൻ. ഇന്ന് ട്രെയ്ലറും പോസ്റ്ററും ഒന്നുമല്ല. അല്ലാതെ തന്നെ എന്തോ ഒരു വെെബുണ്ട് ഈ സിനിമയ്ക്ക് അകത്ത് എന്ന് ഒന്നും കൊടുക്കാതെ തന്നെ ആളുകൾക്ക് മനസ്സിലാവും. ഇത് ഞാൻ തിയറ്ററിൽ കാണണം എന്ന് തോന്നും. എന്തോ ഒരു യുഎസ് പി അതിലുണ്ട്. എന്നുള്ള ഒരു സംഭവം ആൾക്കാർക്ക് കിട്ടുകയാണ് എങ്കിൽ അത് കാണാനായിട്ട് തീർച്ചയായും ആൾക്കാർ തിയറ്ററിൽ വന്നിരിക്കും.

നിമിഷ സജയൻ സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവി​ധാനം ചെയ്ത ചിത്രമാണ് ദ ​ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ. ഒടിടിയിൽ റിലീസ് ചെയ്ത് ചിത്രം മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടിയിരുന്നു. ഈ ചിത്രം പിന്നീട് തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലേക്ക് റീമേക്ക് ചെയ്തിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in