ഇല്ല ഇതൊന്നും ഞാൻ അല്ല, ക്ളബ് ഹൗസിൽ വ്യാജനെന്ന് ദുൽഖർ സൽമാൻ


ഇല്ല ഇതൊന്നും ഞാൻ അല്ല, ക്ളബ് ഹൗസിൽ വ്യാജനെന്ന് ദുൽഖർ സൽമാൻ
Published on

നടൻ ദുൽഖർ സൽമാന്റെ വ്യാജ ക്ലബ് ഹൗസ് അക്കൗണ്ടിനെതിരെ പ്രതികരിച്ച് താരം. തന്റെ പേരിലുള്ള ക്ലബ് ഹൗസ് അക്കൗണ്ടിന്റെ ചിത്രം പങ്കുവെച്ചുക്കൊണ്ടായിരുന്നു ദുൽഖറിന്റെ പ്രതികരണം. ഇതൊന്നും തന്റെ അക്കൗണ്ട് അല്ലെന്നും എന്റെ പേരിൽ സോഷ്യൽ മീഡിയയിൽ ആൾമാറാട്ടം നടത്തുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

ലോക്ഡൗണ്‍ കാലത്ത് തരംഗമായ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷന്‍ ആണ് ക്ലബ് ഹൗസ്. ആന്‍ഡ്രോയ്ഡ് ഡിവൈസുകളിലേക്ക് കൂടി ആപ്ലിക്കേഷന്‍ എത്തിയതോടുകൂടിയാണ് കേരളത്തില്‍ ക്ലബ്ബ് ഹൗസ് പ്രധാന ചര്‍ച്ചാ വിഷയമായി മാറിയത്. കഴിഞ്ഞ വാര്‍ഷം മാര്‍ച്ചിലായിരുന്നു ഐഒഎസ് പ്ലാറ്റ്‌ഫോമില്‍ ക്ലബ്ബ് ഹൗസ് എന്ന പ്ലാറ്റ്‌ഫോം ഇറങ്ങുന്നത്. മെയ് 21 ന് ആപ്പ് ആന്‍ഡ്രോയിഡ് അരങ്ങേറ്റം നടത്തിയതോടെ ഇന്ത്യയിലും ആപ്ലിക്കേഷന് ആളുകള്‍ കൂടുതലെത്തി.


ഇല്ല ഇതൊന്നും ഞാൻ അല്ല, ക്ളബ് ഹൗസിൽ വ്യാജനെന്ന് ദുൽഖർ സൽമാൻ
ട്രെന്‍ഡ് മാറ്റിയെഴുതുമോ ക്ലബ്ബ് ഹൗസ്? തരംഗമായി ക്ലബ്ബ് ഹൗസ് റൂമും ചര്‍ച്ചകളും

ക്ലബ്ബ് ഹൗസ് എങ്ങനെ പ്രവര്‍ത്തിക്കുന്നു

സൗഹൃദ സദസിലെ സംസാരവും, സെമിനാര്‍ ഹാളിലെ ചര്‍ച്ചകളുമൊക്കെ അനായാസം സൈബര്‍ ഇടത്തിലേക്ക് പറിച്ചു നടാനുള്ള അവസരമാണ് ക്ലബ്ബ് ഹൗസില്‍ നിന്ന് ലഭിക്കുന്നത്. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഏതൊരു വിഷത്തെക്കുറിച്ചും ക്ലബ്ബ് ഹൗസില്‍ സംസാരിക്കാമെന്നത് ഗുണമാണ്.

റൂം എന്ന ആശയത്തിന്‍മേലാണ് ഇത്തരം ചര്‍ച്ചാ വേദികള്‍ ആപ്ലിക്കേഷനില്‍ ഒരുക്കിയിരിക്കുന്നത്. നിലവില്‍ 5000 അംഗങ്ങളെ വരെ റൂമില്‍ ഉള്‍പ്പെടുത്താം. റൂം ക്രിയേറ്റ് ചെയ്യുന്നയാളാണ് ചര്‍ച്ചയുടെ മോഡറേറ്റര്‍. റൂമില്‍ ആരൊക്കെ സംസാരിക്കണമെന്ന് തീരുമാനിക്കുന്നതും മോഡറേറ്ററാണ്. റൂമില്‍ കയറിയാല്‍ അവിടെ നടക്കുന്ന എന്ത് സംസാരവും നിങ്ങള്‍ക്ക് കേള്‍ക്കാം. കൂടുതല്‍ പ്രൈവസി ആവശ്യമാണെങ്കില്‍ ക്ലോസ്ഡ് റൂം ക്രിയേറ്റ് ചെയ്യാം.

ശബ്ദം മാത്രം ചിത്രങ്ങളില്ല, എഴുത്തുകളില്ല

ക്ലബ്ബ് ഹൗസില്‍ ശബ്ദം മാത്രമാണ് ആശയ വിനിമയത്തിനുള്ള മാര്‍ഗം. ഇതിലൂടെ മെസേജ് അയക്കാന്‍ സാധിക്കില്ല. ഇന്‍സ്റ്റന്‍ഡ് മെസേജിങ്ങ് ആപ്ലിക്കേഷനുമായി ക്ലബ്ബ് ഹൗസിനെ താരതമ്യപ്പെടുത്താന്‍ സാധിക്കില്ല.

Related Stories

No stories found.
logo
The Cue
www.thecue.in