അവിടെ കുംഭ മേള..ഇവിടെ തൃശൂർ പൂരം..രാഷ്ട്രീയക്കാരും ഉത്സവ പ്രേമികളുമാണ് യഥാർഥ വൈറസുകളെന്ന് ഡോക്ടർ ബിജു

അവിടെ കുംഭ മേള..ഇവിടെ തൃശൂർ പൂരം..രാഷ്ട്രീയക്കാരും ഉത്സവ പ്രേമികളുമാണ് യഥാർഥ വൈറസുകളെന്ന് ഡോക്ടർ ബിജു
Published on

കൊവിഡ് രണ്ടാം തരംഗം വ്യാപിക്കുന്ന സാഹചര്യത്തിൽ ആൾക്കൂട്ടങ്ങൾ കൂടുന്ന കുംഭ മേളയും തൃശ്ശൂർ പൂരവും നടത്തുന്നതിനെതിരെ സംവിധായകൻ ഡോ ബിജു. ഇത്തരം ഗുരുതരമായ സാഹചര്യത്തിലും ഇത്തരം പരിപാടികൾക്ക് അനുവാദം നൽകുന്ന ഭരണാധികാരികളും രാഷ്ട്രീയക്കാരും ഉത്സവപ്രേമികളുമാണ് യഥാർത്ഥ വൈറസുകളെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഇലക്ഷൻ മാമാങ്കം കഴിഞ്ഞു… ഇനി…. അവിടെ കുംഭ മേള… ഇവിടെ തൃശൂർ പൂരം…. എന്തു മനോഹരമായ നാട്. ഏതു നൂറ്റാണ്ടിലാണാവോ ഈ മനുഷ്യന്മാരും ഭരണാധികാരികളും രാഷ്ട്രീയക്കാരും ഉത്സവ പ്രേമികളും ജീവിക്കുന്നത്. ഇവരൊക്കെയാണ് യഥാർഥ വൈറസുകൾ. കൊറോണ വൈറസ് ഇവർക്ക് മുൻപിൽ തലകുനിക്കണം

ഡോ ബിജു

അതേസമയം കുംഭ മേള ഉൾപ്പടെയുള്ള പൊതുപരിപാടികൾക്കെതിരെ രാം ഗോപാൽ വർമ്മ, പാർവതി തിരുവൊത് , ഹരീഷ് പേരടി ഉൾപ്പടെയുള്ളവർ രംഗത്തെത്തിയിരുന്നു. ചൈന മാത്രമാണ് നിലവില്‍ കൊവിഡ് ഇല്ലാത്ത രാജ്യം , രാജ്യത്തെ വിശ്വാസികളെല്ലാം കുംഭമേളക്കും, അല്ലാത്തവര്‍ ചൈനയിലേക്കും പോവുക, എന്നാണ് രാം ഗോപാല്‍ വര്‍മ്മ ട്വീറ്റ് ചെയ്തത്. കഴിഞ്ഞദിവസം ബംഗാളില്‍ റോഡ് ഷോ അടക്കം നാല് സ്ഥലങ്ങളിലായാണ് അമിത് ഷായുടെ പൊതുയോഗങ്ങള്‍ നടന്നത്. ഇതിന്റെ പോസ്റ്റര്‍ പങ്കുവെച്ചാണ് പാര്‍വ്വതി തന്റെ വിമര്‍ശനം പങ്കുവെച്ചത്. കുംഭമേളക്കെതിരെയും താരം വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. തബ്‌ലീഗ് സമ്മേളനത്തെ വിമര്‍ശിച്ച മാധ്യമങ്ങള്‍ കുംഭമേളയോട് നിശബ്ദത പാലിക്കുന്നു എന്നായിരുന്നു പാര്‍വ്വതിയുടെ വിമര്‍ശനം.

Related Stories

No stories found.
logo
The Cue
www.thecue.in