'നല്ല നിലാവുള്ള രാത്രിയിലെ ഡോഗ് ചെയ്‌സ് ഏറ്റവും റിസ്ക് എടുത്ത സീൻ';അച്ഛനമ്മമാരുടെ പ്രാർത്ഥനകൊണ്ടാണ് രക്ഷപെട്ടതെന്ന് റോണി ഡേവിഡ്

'നല്ല നിലാവുള്ള രാത്രിയിലെ ഡോഗ് ചെയ്‌സ് ഏറ്റവും റിസ്ക് എടുത്ത സീൻ';അച്ഛനമ്മമാരുടെ പ്രാർത്ഥനകൊണ്ടാണ് രക്ഷപെട്ടതെന്ന് റോണി ഡേവിഡ്
Published on

നവാഗതനായ മര്‍ഫി ദേവസി സംവിധാനം ചെയ്ത് ചെമ്പന്‍ വിനോദ് ജോസ്, ബാബുരാജ്, ജിനു ജോസഫ്, ബിനു പപ്പു, റോണി ഡേവിഡ് തുടങ്ങിയവര്‍ പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് 'നല്ല നിലാവുള്ള രാത്രി'. ചിത്രത്തിൽ കാട്ടിലൂടെ പട്ടി ഓടിച്ചിട്ട് കടിക്കുന്ന ഒരു സീൻ ഷൂട്ട് ചെയ്യാനായി ആണ് ഏറ്റവും കൂടുതൽ റിസ്ക് എടുത്തതെന്ന് നടൻ റോണി ഡേവിഡ്. ആദ്യം കരുതിയത് ഡ്യുപ്പിനെ ഉപഗോഗിക്കുമെന്നാണ് പിന്നെയാണ് സ്വയം ചെയ്യണം എന്ന് പറഞ്ഞത്. അച്ഛനമ്മമാരുടെ പ്രാർത്ഥനകൊണ്ട് മാത്രം രക്ഷപെട്ടു പോകുന്ന സമയങ്ങളാണ് അതൊക്കെയെന്നും അല്ലാതെ നമ്മുടെ മിടുക്ക് മാത്രമല്ല കാരണമെന്നും റോണി ഡേവിഡ് ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

റോണി ഡേവിഡ് പറഞ്ഞത്.

നല്ല നിലാവുള്ള രാത്രിയിൽ ഞാനും ബിനു പപ്പുവും ഗണപതിയും ഓടുമ്പോൾ പട്ടി വന്നു കടിക്കുന്ന സീനുണ്ട്. ആദ്യം കരുതിയത് ഡ്യുപ്പിനെ ഉപഗോഗിക്കുമെന്നാണ് പിന്നെയാണ് ഞാൻ സ്വയം ചെയ്യണം എന്ന് പറഞ്ഞത്. ക്രിക്കറ്റ് പാഡ് പോലെത്തെ സാധനം കാലിൽ കെട്ടിയിട്ട് പട്ടിയെ കൊണ്ട് ട്രയൽ എന്ന രീതിയിൽ കടിപ്പിച്ചു. പക്ഷെ അവസാന നിമിഷം ട്രൈയ്നർ ആയ ഉണ്ണി അടുത്ത് വന്ന് ഓടുമ്പോൾ പതുക്കെ ഓടണമെന്നും ഇല്ലെങ്കിൽ പാഡ് കെട്ടാത്ത കാലിൽ പട്ടി കടിക്കാൻ സാധ്യതയുണ്ടെന്നും പറഞ്ഞു.രണ്ടും കാലിലും പാഡ് വക്കാൻ അവരുടെ കയ്യിൽ സാധനം ഇല്ലായിരുന്നു. ഇതോടെ എന്റെ എല്ലാ കോൺഫിഡൻസും പോയി. പക്ഷെ പട്ടി കൃത്യം പാഡ് കെട്ടിയ കാലിൽ കടിച്ചു. ആ സീനിൽ തറയിൽ വീണു ബിനു പപ്പുനിന്റെ കഥാപാത്രത്തിനെ ഉറക്കെ വിളിക്കണം അതൊക്കെ ഈ ടെൻഷനിൽ ഒറിജിനലായി നടന്നു. ഇത്തരത്തിൽ ഒരു റിസ്ക് ആദ്യമായി ആയിരുന്നു ഞാൻ എടുത്തത്. അച്ഛനമ്മമാരുടെ പ്രാർത്ഥനകൊണ്ട് മാത്രം രക്ഷപെട്ടു പോകുന്ന സമയങ്ങളാണ് അതൊക്കെ അല്ലാതെ നമ്മുടെ മിടുക്ക് മാത്രമല്ല.

ജൂൺ 30 ന് തിയറ്ററുകളിലെത്തിയ സിനിമയിൽ ഗണപതി, നിതിൻ ജോർജ്, സജിൻ ചെറുകയിൽ തുടങ്ങിയവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.സാന്ദ്ര തോമസ് പ്രൊഡക്ഷന്റെ ബാനറില്‍ സാന്ദ്ര തോമസും, വില്‍സന്‍ തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം, എഡിറ്റർ - ശ്യാം ശശിധരൻ, പ്രൊഡക്ഷൻ കൺട്രോളർ - ഡേവിഡ്സൺ സി ജെ, ക്രിയേറ്റിവ് ഹെഡ് - ഗോപികാ റാണി, സംഗീതം -കൈലാസ് മേനോൻ, സ്റ്റണ്ട് - രാജശേഖരൻ, ഓഡിയോഗ്രാഫി - വിഷ്ണു ഗോവിന്ദ്, ആർട്ട് - ത്യാഗു തവനൂർ, വസ്ത്രാലങ്കാരം - അരുൺ മനോഹർ, മേക്കപ്പ് - അമൽ, ചീഫ് അസ്സോസിയേറ്റ് - ദിനിൽ ബാബു, പോസ്റ്റർ ഡിസൈൻ - യെല്ലോടൂത്, ഡിജിറ്റൽ മാർക്കറ്റിംഗ് - ഒബ്സ്ക്യൂറ, മീഡിയ പ്ലാനിങ് & മാർക്കറ്റിംഗ് ഡിസൈൻ - പപ്പറ്റ് മീഡിയ. ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ്സാണ് തിയറ്ററുകളിൽ ചിത്രം എത്തിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in