'ഓരോ കാര്യത്തിലും സംവിധായകനായ സിന്റോക്ക് നല്ല ക്ലാരിറ്റിയുണ്ടായിരുന്നു' ; പാപ്പച്ചൻ ഒളിവിലാണിനെ കുറിച്ച് സൈജു കുറുപ്പ്

'ഓരോ കാര്യത്തിലും സംവിധായകനായ സിന്റോക്ക് നല്ല ക്ലാരിറ്റിയുണ്ടായിരുന്നു' ; പാപ്പച്ചൻ ഒളിവിലാണിനെ കുറിച്ച് സൈജു കുറുപ്പ്
Published on

സൈജു കുറുപ്പിനെ കേന്ദ്ര കഥാപാത്രമാക്കി സിന്റോ സണ്ണി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പാപ്പച്ചൻ ഒളിവിലാണ്'. 'പൂക്കാലം' എന്ന ചിത്രത്തിന് ശേഷം തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറിൽ തോമസ് തിരുവല്ലയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഓരോ കാര്യത്തിലും സംവിധായകനായ സിന്റോക്ക് നല്ല ക്ലാരിറ്റിയുണ്ടായിരുന്നെന്നും അതിനാൽ അവൻ നല്ലൊരു ഫിലിം മേക്കർ ആയേക്കാം എന്ന തോന്നൽ തന്റെ ഉള്ളിൽ ഉണ്ടായിരുന്നെന്ന് നടൻ സൈജു കുറുപ്പ്. തനിക്ക് പറ്റിയ എന്തെങ്കിലും കഥ സിന്റോയോട് ഉണ്ടാക്കാൻ പറയുകയും അങ്ങനെ പാപ്പച്ചൻ ഒളിവിലാണ് എന്ന സിനിമയിലേക്ക് എത്തിയതെന്നും സൈജു കുറുപ്പ് ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

സൈജു കുറുപ്പ് പറഞ്ഞത് :

മേം ഹൂം മൂസ ചെയ്യുന്ന സമയത്ത് ജിബു ചേട്ടൻ പല സമയത്തും ഷോട്ട് ഡിവിഷൻ ഒക്കെയായി തിരക്കിലായി ഇരിക്കുമ്പോൾ സിന്റോയോടായിരുന്നു അടുത്തതായി എന്താണ് എടുക്കാൻ പോകുന്നത് എന്നുള്ളത് ചോദിച്ചിരുന്നത്. ഓരോ കാര്യത്തിലും അവന് നല്ല ക്ലാരിറ്റി ഉണ്ട്. പിന്നെ അവന്റെ ഒരു അധ്വാനവും നമ്മൾ കാണുന്നുണ്ടായിരുന്നു. അതൊക്കെ കണ്ടപ്പോ അവനിലൊരു ടാലെന്റ്റ് ഉണ്ട് നല്ലൊരു ഫിലിം മേക്കർ ആയേക്കാം എന്നൊരു തോന്നൽ എനിക്കുണ്ടായി. അങ്ങനെ ഞാൻ അവനോട് എനിക്ക് ഷോൾഡർ ചെയ്യാൻ പറ്റിയ കഥകൾ എന്തെങ്കിലും ഉണ്ടെങ്കിൽ ചെയ്യാമെന്ന് പറഞ്ഞു. അപ്പോൾ അവൻ രണ്ടാഴ്ച കഴിഞ്ഞു അവന്റെ വീടിന്റെ അടുത്ത് നടന്ന ഒരു സംഭവത്തെ ആസ്പദമാക്കി ഒരു കഥ പറഞ്ഞു. അങ്ങനെയാണ് അത് ചെയ്യാമെന്ന് വിചാരിക്കുന്നത്. മേം ഹൂം മൂസയുടെ നിർമാതാവ് തോമസ് തിരുവല്ല തന്നെയാണ് പാപ്പച്ചൻ ഒളിവിലാനിന്റെയും നിർമാതാവ്. അദ്ദേഹത്തിന് ഇവർ ഇത് ഉത്തരവാദിത്തത്തോടെ എക്സിക്യൂട്ട് ചെയ്യുമെന്ന് അറിയാമായിരുന്നു. അങ്ങനെയാണ് ഇതൊരു പ്രൊജക്റ്റ് ആയി മാറുന്നത്.

ഒരു കാട്ടു പോത്ത് വെടിവെയ്പ്പ് കേസും അതില്‍ പാപ്പച്ചന്‍ എന്ന വ്യക്തി ഉള്‍പ്പെടുന്നതും അതിനെ തുടര്‍ന്നുണ്ടാവുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ശരിക്കും നടന്നിട്ടുള്ള ഒരു സംഭവത്തിനെ അടിസ്ഥാനമാക്കിയാണ് സിനിമ പോകുന്നതെന്നും സൈജു കുറുപ്പിന്റെ ഒരു വണ്‍ മാന്‍ ഷോ ആണ് സിനിമയില്‍ ഞങ്ങള്‍ കൂടുതല്‍ ഫോക്കസ് ചെയ്തിരിക്കുന്നത് എന്നും സംവിധായകന്‍ സിന്റോ സണ്ണി നേരത്തെ ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ശ്രിന്ദ, ദര്‍ശന, അജു വര്‍ഗീസ്, വിജയരാഘവന്‍, ജഗദീഷ്, പ്രശാന്ത് അലക്സാണ്ടര്‍, കോട്ടയം നസീര്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ശ്രീജിത്ത് നായര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റങ് രതിന്‍ രാധാകൃഷ്ണനാണ്. ചിത്രത്തിനായി ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കുന്നത് ഔസേപ്പച്ചനാണ്. വരികള്‍ : ബി ഹരിനാരായണന്‍, സിന്റോ സണ്ണി ആര്‍ട്ട് ഡയറക്ടര്‍ :വിനോദ് പട്ടണക്കാടന്‍ ചീഫ് അസ്സോസിയേറ്റ് : ബോബി സത്യശീലന്‍ വിതരണം : തോമസ് തിരുവല്ല ഫിലിംസ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : പ്രശാന്ത് നാരായണന്‍ ഡിസൈന്‍: യെല്ലോടൂത്ത്.

Related Stories

No stories found.
logo
The Cue
www.thecue.in