'ആ സീനിൽ അത്രയും കയ്യടി പ്രതീക്ഷിച്ചിരുന്നില്ല; പ്രേക്ഷകർ കഥാപാത്രത്തിൽ അത്രയും ഇൻവസ്റ്റഡായത് കൊണ്ടാണ് അത് സംഭവിച്ചത്'; രാഹുൽ സദാശിവൻ

'ആ സീനിൽ അത്രയും കയ്യടി പ്രതീക്ഷിച്ചിരുന്നില്ല; പ്രേക്ഷകർ  കഥാപാത്രത്തിൽ അത്രയും ഇൻവസ്റ്റഡായത് കൊണ്ടാണ് അത് സംഭവിച്ചത്'; രാഹുൽ സദാശിവൻ
Published on

ചാത്തന്റെ കയ്യിൽ നിന്ന് താക്കോൽ കെെക്കലാക്കിയതിന് ശേഷമുള്ള സീനിൽ പ്രേക്ഷകരിൽ നിന്ന് കയ്യടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് സംവിധായകൻ രാഹുൽ സദാശിവൻ. നിനക്ക് ഇവിടെ നിന്ന് പോകാൻ അനുവാദമില്യ എന്ന ഡയലോ​ഗിന് കയ്യടി പ്രതീക്ഷിച്ചിരുന്നു. അർജുന്റെ ക്യാരക്ടർ അത്രയും കഷ്ടപ്പെട്ട് വന്ന് ആ പഞ്ച് ഡയലോ​ഗ് അടിക്കുമ്പോൾ തീർച്ചയായും അവിടെ ഒരു ക്ലാപ്പ് വരുമെന്ന് അറിയാമായിരുന്നു. മമ്മൂക്കയുടെ പെർഫോമൻസു കൂടിയാവുമ്പോൾ അത് ഉറപ്പാണ്. എന്നാൽ സെക്കന്റ് ഹാഫിൽ കീ എടുക്കുമ്പോൾ ആളുകളുടെ കയ്യടി കിട്ടിയത് തനിക്കും വലിയ സർപ്രെെസായിരുന്നുവെന്ന് രാഹുൽ സദാശിവൻ പറയുന്നു. പ്രേക്ഷകർ ആ കഥാപാത്രത്തിൽ അത്രയും ഇൻവസ്റ്റഡാണ് എന്നതിനാലാണ് അത് സംഭവിച്ചതെന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ രാഹുൽ സദാശിവൻ പറഞ്ഞു.

രാഹുൽ സദാശിവൻ പറഞ്ഞത്:

സിനിമയുടെ മിഡ് പോയിന്റിൽ മമ്മൂക്കയുടെ ക്യാരക്ടർ ഇങ്ങനെയാണ് എന്ന് പ്രേക്ഷകർക്ക് ഒരുവിധം പടികിട്ടിയിരുന്നു. എങ്ങനെ വിചാരിച്ചാലും ഇയാൾക്ക് ഇവിടെ നിന്ന് രക്ഷപെടാൻ പറ്റില്ലെന്ന്. അർജുന്റെ ക്യാരക്ടർ അത്രയും കഷ്ടപ്പെട്ട് വന്ന് ആ പഞ്ച് ഡയലോ​ഗ് അടിക്കുമ്പോൾ തീർച്ചയായും അവിടെ ഒരു ക്ലാപ്പ് വരും. മമ്മൂക്കയുടെ പെർഫോമൻസു കൂടിയാവുമ്പോൾ അത് ഉറപ്പാണ്. എന്നാൽ സെക്കന്റ് ഹാഫിൽ കീ എടുക്കുമ്പോൾ ആളുകളുടെ കയ്യടി കിട്ടിയത് എനിക്കും സർപ്രെെസായിരുന്നു. നമ്മുടെ പ്രേക്ഷകർ ആ ക്യാരക്ടറിൽ അത്രയും ഇൻവസ്റ്റഡായി എന്നുള്ളതാണ് അത്. തേവനിലേക്കും വേലക്കാരനിലേക്കും ആളുകൾ എത്തി. അവിടെ രക്ഷപെടുക എന്ന മാനസികാവസ്ഥയിലേക്ക് അവരെ ഹുക്ക് ചെയ്ത് കുറച്ച് നേരം നിർത്താൻ നമുക്ക് കഴിഞ്ഞു. ഇവിടെ കയ്യടി കിട്ടിയത് വളരെ അപ്രതീക്ഷിതമായിരുന്നു.

ഭൂതകാലം എന്ന ചിത്രത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രമാണ് ഭ്രമയു​ഗം. ചിത്രത്തിൽ കൊടുമൺ പോറ്റി എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തിയത്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെയും വൈ നോട്ട് സ്റുഡിയോസിന്റെയും ബാനറിൽ ചക്രവർത്തി രാമചന്ദ്ര, എസ് ശശികാന്ത് എന്നിവർ ചേർന്ന് നിർമിച്ച ചിത്രത്തിന് മലയാളത്തിന് പുറമെ തമിഴിൽ നിന്നും തെലുങ്കിൽ നിന്നും മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിച്ചത്. അടിമ ചന്തയിൽ നിന്ന് ഓടി രക്ഷപെട്ട് സ്വന്തം വീട്ടിലെത്തിച്ചേരാൻ ശ്രമിക്കുന്ന പാണൻ കുലത്തിൽ പെട്ട അർജുൻ അശോകന്റെ കഥാപാത്രം വഴിതെറ്റി ഒരു മനക്കലെത്തുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.

Related Stories

No stories found.
logo
The Cue
www.thecue.in