അവനവന്റെ ഹൃദയത്തിലേക്ക് ഒരു ടോർച്ചടിക്കുക എന്ന് പറയുന്ന തരത്തിലുള്ള ഒരു സ്വാധീനമാണ് പഞ്ചവത്സര പദ്ധതിയുടെ എന്ന ചിത്രമുണ്ടാക്കുകയെന്ന് സംവിധായകൻ പി.ജി പ്രേംലാൽ. കലമ്പാസുരൻ എന്നത് മിത്തണോ അല്ലയോ എന്നതിന് അപ്പുറത്തേക്ക് രക്ഷൻ എന്ന ആശയത്തോട് ജനങ്ങൾ പെരുത്തപ്പെട്ടുനിൽക്കുന്നവരാണെന്ന് പ്രേം ലാൽ പറയുന്നു. അഞ്ഞൂറ് രൂപ കെെക്കൂലി വാങ്ങിയ വില്ലേജ് ഓഫീസറെ പിടികൂടുന്ന ന്യൂസ് ഒക്കെ നമ്മൾ കാണാറുണ്ട്. ലോകത്തിലെ ഏറ്റവും വലിയ അഴിമതി അതാണോ എന്നൊരു ചോദ്യമുണ്ട്. നമ്മൾ കൂടി അറിഞ്ഞുകൊണ്ടല്ലാതെ പങ്കാളിയാവുന്ന അഴിമതികൾ ഇവിടെ നടക്കുന്നുണ്ട്. അതിനെക്കുറിച്ച് നമ്മൾ അറിയില്ല സംസാരിക്കില്ല. അത് അഴിമതിയാണെന്ന് നമുക്ക് തോന്നുന്നത് പോലുമില്ല. ഇതെല്ലാം ഈ സനിമയിലൂടെ കടന്നു പോകുന്നുണ്ടെന്ന് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പ്രേംലാൽ പറഞ്ഞു.
പ്രേംലാൽ പറഞ്ഞത്:
കലമ്പാസുരൻ മിത്താണോ അല്ലയോ എന്നതിന് അപ്പുറത്തേക്ക് നമ്മൾ എല്ലാവരും ഈ രക്ഷകൻ എന്ന ആശയത്തിനോട് വളരെ പൊരുത്തപ്പെട്ട് നിൽക്കുന്നവരാണ്. അത് ചിലപ്പോൾ ഏതെങ്കിലും പ്രത്യേക സ്ഥലത്തെ രക്ഷകൻ എന്ന ആശയത്തിൽ ആയിരിക്കാം. ചിലത് രാജ്യത്തിന്റെയോ ലോകത്തിന്റെയോ രക്ഷകൻ എന്ന നിലയ്ക്കാവാം. നമ്മൾ കലാമ്പാസുരനെക്കുറിച്ച് പറയുന്നത് സർവ്വരാജ്യ രക്ഷകൻ, സൗരയുഥ പാലകൻ എന്നാണ്. ഏതൊരു മനുഷ്യന്റെയും ചുറ്റുവട്ടത്തുള്ള ഹീറോ എന്ന് പറയുന്നത് ലോകത്തിന്റെ തന്നെ ഹീറോ ആയിമാറുകയാണ്. ഈ ആൾദെെവങ്ങളുടെ ഒക്കെ കാര്യം പറയുന്നത് പോലെ. ഇതിലെ തമാശ എന്താണെന്ന് വച്ചാൽ ഒരു ആൾ ദെെവത്തിന്റെ ആരാധകന് മറ്റൊരു ആൾദെെവത്തിനെ ഇഷ്ടമായിരിക്കില്ല എന്നതാണ്. ഇയാൾ സത്യമല്ല എന്ന് പറഞ്ഞുകളയും.അടുത്തയാൾ നേരെ തിരിച്ചും. സ്വന്തം ഹീറോയെ ഒഴികെ ബാക്കി ആരെയും സമ്മതിച്ചു കൊടുക്കാത്ത ലോകവും മനുഷ്യരും ഒക്കെ ഇവിടെയുണ്ട്. ഹിപ്പോക്രസിയുടെ അങ്ങേയറ്റമാണ് അത്. ഈ ഹിപ്പോക്രസിയുടെ പല എലമെന്റുകളും ഈ പടത്തിന്റെ ഏറ്റവും പ്രധാനപ്പെട്ടതാണ്. നമ്മൾ പറയില്ലേ അവനവനിലേക്ക് ടോർച്ചടിക്കുക എന്ന്. ആ പരിപാടി ഈ സിനിമയിലുണ്ട്. ചുറ്റുമുള്ള ആളുകളിലേക്കല്ല അവനവന്റെ ഹൃദയത്തിലേക്ക് അടിച്ചു കൊടുക്കുന്ന ഒരു ടോർച്ചിന്റെ ഇംപാക്ട് ഈ സിനിമയുണ്ടാക്കുന്നുണ്ട്. അഞ്ഞൂറ് രൂപ കെെക്കൂലി വാങ്ങിയ വില്ലേജ് ഓഫീസറെ പിടികൂടുന്ന ന്യൂസ് ഒക്കെ നമ്മൾ കാണാറുണ്ട്. ലോകത്തിലെ ഏറ്റവും വലിയ അഴിമതി അതാണോ എന്നൊരു ചോദ്യമുണ്ട്. നമ്മൾ കൂടി അറിഞ്ഞുകൊണ്ടല്ലാതെ പങ്കാളിയാവുന്ന അഴിമതി ഇവിടെ നടക്കുന്നുണ്ട്. അതിനെക്കുറിച്ച് നമ്മൾ അറിയില്ല സംസാരിക്കില്ല. അത് അഴിമതിയാണെന്ന് നമുക്ക് തോന്നുന്നത് പോലുമില്ല. ഇതെല്ലാം ഈ സിനിമയിലൂടെ കടന്നു പോകുന്നുണ്ട്.
സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയമാണ് സിനിമയുടെ ഇതിവൃത്തമെന്ന് മുമ്പ് നടൻ സിജു വിൽസണും സൂചിപ്പിച്ചിരുന്നു. കിച്ചാപ്പൂസ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ കെ.ജി.അനിൽകുമാർ നിർമിക്കുന്ന ചിത്രമാണ് പഞ്ചവത്സര പദ്ധതി. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സജീവ് പാഴൂർ ആണ്.ഷ സാരംഗ്, സുധീഷ് ,മുത്തുമണി, വിജയകുമാർ, ചെമ്പിൽ അശോകൻ, ബിനോയ് നമ്പാല, ഹരീഷ് പേങ്ങൻ,സിബി തോമസ്,ജിബിൻ ഗോപിനാഥ്, ആര്യ സലിം, ജോളി ചിറയത്ത്, ലാലി. പി. എം തുടങ്ങിയവരാണ് പഞ്ചവത്സര പദ്ധതിയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ പുതുമുഖം കൃഷ്ണേന്ദു എ.മേനോനാണ് നായികയായി എത്തുന്നത്. ചിത്രം ഏപ്രിൽ 26 ന് തിയറ്ററുകളിലെത്തും.