മഹേഷിന്റെ പ്രതികാരത്തിലെ ആ ഡയലോഗിന് കോൺഫിഡൻസ് തന്നത് ബിജിബാൽ ; ദിലീഷ് പോത്തൻ

മഹേഷിന്റെ പ്രതികാരത്തിലെ ആ ഡയലോഗിന് കോൺഫിഡൻസ് തന്നത് ബിജിബാൽ ; ദിലീഷ് പോത്തൻ
Published on

മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലെ അലൻസിയറിന്റെ കരയിക്കല്ലെടാ നായിന്റെ മോനെ എന്ന ഡയലോ​ഗ് എഡിറ്റിൽ വെട്ടിമാറ്റിയിരുന്നു എന്ന് സംവിധായകൻ ദിലീഷ് പോത്തൻ. ആദ്യത്തെ സ്ക്രിപ്റ്റിൽ ഈ ഡയലോ​ഗുണ്ടായിരുന്നു. എന്നാൽ ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്ത് വന്നപ്പോൾ ആ ഡയലോ​ഗ് വർക്കാവുമോ എന്ന സംശയമുണ്ടായിരുന്നു എന്നും ദിലീഷ് പോത്തൻ പറഞ്ഞു. അതൊരു ഇമോഷണൽ ഹുക്ക് പോയിന്റാണ്. ചെറിയൊരു ഹ്യൂമർ പോലെ അത് വന്നിട്ട് ഇത് ആ സീനിന്റെ ബാലൻസ് കളയുമോ എന്ന് എനിക്കൊരു ടെൻഷനുണ്ടായി. അത് വർക്കാവുമോ എന്ന് സംശയിച്ചിട്ട് ഞാൻ ആ പോർഷൻ‌ വെട്ടിക്കളഞ്ഞു. എന്നാൽ ചിത്രത്തിന്റെ ഫെെനൽ മ്യൂസിക്കിന്റെ കംമ്പോസിങ്ങ് നടക്കുമ്പോൾ ബിജിബാൽ തന്നെ വിളിക്കുകയും ആ ഡയലോ​ഗ് രസമുണ്ടെന്ന് പറയുകയും ചെയ്തു. ആ ഡയലോ​ഗ് വർക്കാവും എന്ന ബിജിബാലിന്റെ കോൺഫിഡൻസിലാണ് മഹേഷിന്റെ പ്രതികാരം റീ എഡിറ്റ് ചെയ്ത് എന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ ബിജിബാൽ പറഞ്ഞു.

ബിജിബാൽ പറഞ്ഞത്:

ഞാൻ മഹേഷിന്റെ പ്രതികാരം ചെയ്യുന്ന സമയത്ത് 'കരയിക്കല്ലെടാ നായിന്റെ മോനെ' എന്ന് പറയുന്ന അലൻസിയറിന്റെ ഡയലോ​ഗുണ്ട് അത് ആദ്യത്തെ സ്ക്രിപ്റ്റിൽ ഉണ്ടായിരുന്നതാണ്. ഞാൻ അത് ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്ത വന്നപ്പോൾ ഒരു ഘട്ടത്തിൽ എനിക്ക് ഈ ഡയലോ​ഗിൽ വളരെ കോൺഫിഡൻസ് പോയി. അതൊരു ഇമോഷണൽ ഹുക്ക് പോയിന്റാണ്. ചെറിയൊരു ഹ്യൂമർ പോലെ അത് വന്നിട്ട് ഇത് ആ സീനിന്റെ ബാലൻസ് കളയുമോ എന്ന് എനിക്കൊരു ടെൻഷനുണ്ടായി. അത് വർക്കാവുമോ എന്ന് സംശയിച്ചിട്ട് ഞാൻ ആ പോർഷൻ‌ വെട്ടിക്കളഞ്ഞു. ഫെെനൽ മ്യൂസിക്കിന്റെ കംമ്പോസിങ്ങ് നടന്നു കൊണ്ടിരിക്കുമ്പോൾ എന്നെ ബിജിബാൽ വിളിച്ചു. ഞാൻ ആ​ദ്യം കാണുമ്പോൾ ഈ സിനിമയിൽ ഒരു ഡയലോ​ഗുണ്ടായിരുന്നല്ലോ പുള്ളി ഇങ്ങനെ പറയുന്നത്. അത് എവിടെ? അതെന്തിനാ കളഞ്ഞത് എന്ന് ചോദിച്ചു. അത് ആൾക്കാർ തിയറ്ററിൽ ചിരിച്ചിട്ട് അതിന്റെ റിഥം ഒക്കെ പോകുമോ എന്ന് എനിക്കൊരു സംശയം. എങ്ങാനും പാളിപ്പോയാലോ എന്ന് പറഞ്ഞു. എയ്യ്.. ഇല്ല, ഇല്ല അത് പാളത്തില്ല, അത് ഭയങ്കര അടിപൊളിയാണ്. അത് കറക്ടാണ്. ബിജിബാലിന്റെ കോൺഫിഡൻസാണ് അത് വർക്കാവും എന്നുള്ളത്. ഞാൻ പിന്നെ രണ്ടാമത് ആ പോർഷൻ വീണ്ടും റീ എഡിറ്റ് ചെയ്ത് ആ സീൻ ആഡ് ചെയ്തതാണ്.

ദിലീഷ് പോത്തൻ സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ, അപർണ ബാലമുരളി, അനുശ്രീ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രമാണ് മഹേഷിന്റെ പ്രതികാരം. മികച്ച പ്രതികരണം നേടിയ ചിത്രം തമിഴ്, തെലുങ്ക് എന്നീ ഭാഷകളിൽ റീമേക്ക് ചെയ്തിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in