'അച്ഛനൊരു പൂവാലൻ ആയിരുന്നിരിക്കണം അല്ലാതെ ഇത്രയും മനോഹരമായി ഒബ്സെർവ് ചെയ്ത് കഥാപാത്രങ്ങളെ എഴുതാൻ സാധിക്കില്ല' ; ധ്യാൻ ശ്രീനിവാസൻ

'അച്ഛനൊരു പൂവാലൻ ആയിരുന്നിരിക്കണം അല്ലാതെ ഇത്രയും മനോഹരമായി ഒബ്സെർവ് ചെയ്ത് കഥാപാത്രങ്ങളെ എഴുതാൻ സാധിക്കില്ല' ; ധ്യാൻ ശ്രീനിവാസൻ
Published on

അച്ഛൻ തിരക്കഥകളിൽ എഴുതിരിക്കുന്നത് മുഴുവൻ വളർന്ന സാഹചര്യവും വളർന്ന ചുറ്റുപാടിൽ നിന്നും കണ്ടിട്ടുള്ള സംഭവങ്ങളും, കഥകളിൽ നിന്നുമാണെന്ന് ധ്യാൻ ശ്രീനിവാസൻ. എന്നാൽ ഇതൊന്നും താനോ ഏട്ടനോ കണ്ടിട്ടുമില്ല അനുഭവിച്ചിട്ടുമില്ല. അച്ഛൻ ആ സമയത്ത് ഒരു പൂവാലനായിരുന്നോ എന്ന് ഞാൻ അച്ഛനോട് ചോദിച്ചിരുന്നു കാരണം അന്ന് അച്ഛൻ എഴുതുന്ന സിനിമകളിലെ മെയിൻ കഥാപാത്രങ്ങളും സൈഡ് കഥാപാത്രങ്ങളും പൂവാലന്മാരാണ്. ജീവിതത്തിൽ പൂവാലനായിരുന്നിരുന്ന ഒരാൾക്ക് മാത്രമേ ഇങ്ങനെ എഴുതാൻ പറ്റുകയുള്ളു. ബോയിങ് ബോയിങ് ഒരു ഇംഗ്ലീഷ് പടമാണെങ്കിലും സംഭാഷണങ്ങൾ അച്ഛന്റേതാണ്. ബോയിങ് ബോയിങ് ഒക്കെ എഴുതണമെങ്കിൽ ഉള്ളിലൊരു പൂവാലൻ ഉണ്ടായിരിക്കണമെന്നും ക്യു സ്റ്റുഡിയോ അഭിമുഖത്തിൽ ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.

ധ്യാൻ പറഞ്ഞത് :

86ൽ പത്ത് സ്ക്രിപ്റ്റുകൾ അച്ഛൻ എഴുതിയിട്ടുണ്ട്. പത്ത് സിനിമയിൽ എട്ട് സിനിമയും സൂപ്പർ ഹിറ്റാണ്. 84ൽ ഓടരുതമ്മാവാ ആളറിയാം, അക്കരെ നിന്നൊരു മാരൻ, അരം പ്ലസ് അരം കിന്നരം തുടങ്ങിയവയിലൊക്കെ മെയിൻ കഥാപാത്രങ്ങളും സൈഡ് കഥാപാത്രങ്ങളും പൂവാലന്മാരാണ്. അച്ഛനോട് ഞാൻ ചോദിച്ചിരുന്നു ആ കാലത്ത് അച്ഛനൊരു വലിയ പൂവാലനായിരുന്നിരിക്കണം. ജീവിതത്തിൽ പൂവാലനായിരുന്നിരുന്ന ഒരാൾക്ക് മാത്രമേ ഇങ്ങനെ എഴുതാൻ പറ്റുകയുള്ളു. ബോയിങ് ബോയിങ് അച്ഛൻ എഴുതിയതാണ്. ഇംഗ്ലീഷ് പടമാണെങ്കിലും സംഭാഷണങ്ങൾ അച്ഛന്റേതാണ്. ബോയിങ് ബോയിങ് ഒക്കെ എഴുതണമെങ്കിൽ ഉള്ളിലൊരു പൂവാലൻ ഉണ്ടായിരിക്കണം അല്ലെങ്കിൽ അത്രയും ഡീപ്പ് ആയി ചെയ്യാൻ പറ്റില്ല. അച്ഛൻ എഴുതിരിക്കുന്നത് മുഴുവൻ വളർന്ന സാഹചര്യവും വളർന്ന ചുറ്റുപാടിൽ നിന്നും കണ്ടിട്ടുള്ള സംഭവങ്ങളും കഥകളിൽ നിന്നുമാണ്. ഇതൊന്നും നമ്മൾ കണ്ടിട്ടുള്ള അനുഭവിച്ചിട്ടുമില്ല. ജേക്കബിന്റെ സ്വർഗ്ഗരാജ്യം ഏട്ടന്റെ സുഹൃത്തിന്റെ കഥയാണ്, തട്ടത്തിൻ മറയത്ത് ഏട്ടന് ഏറ്റവും അറിയാവുന്ന തലശ്ശേരിയിലുള്ള ഒരു കഥാപാത്രങ്ങളാണ്, തിരയുടെ റഫറൻസ് ട്രേഡും ടേക്കണുമായിരുന്നു. ഹൃദയം ഏട്ടന് ഏറ്റവും അടുത്തറിയാവുന്ന ക്യാമ്പസ് കഥ. ലവ് ആക്ഷൻ ഡ്രാമ ചെയ്യുമ്പോൾ ഫെസ്റ്റിവൽ സിനിമ ചെയ്യണം അല്ലെങ്കിൽ തിയറ്റർ ഹിറ്റ് അടിക്കണം എന്ന് മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളു.

Related Stories

No stories found.
logo
The Cue
www.thecue.in