'ഇപ്പോൾ പറയേണ്ട വളരെ സ്ട്രോങ്ങ് ആയ വിഷയമാണ് പഞ്ചവത്സര പദ്ധതിയിലേത്' ; എന്റെ കഥാപാത്രം അത്ര നല്ലവനായ നന്മ മരം അല്ലെന്ന് സിജു വിൽ‌സൺ

'ഇപ്പോൾ പറയേണ്ട വളരെ സ്ട്രോങ്ങ് ആയ വിഷയമാണ് പഞ്ചവത്സര പദ്ധതിയിലേത്' ; എന്റെ കഥാപാത്രം അത്ര നല്ലവനായ നന്മ മരം അല്ലെന്ന് സിജു വിൽ‌സൺ
Published on

സിനിമയുടെ കോൺടെന്റ്റ് തന്നെയാണ് പഞ്ചവത്സര പദ്ധതി എന്ന സിനിമയിലേക്ക് ഹുക്ക് ചെയ്തത്. ഈ സിനിമ ഇപ്പോൾ പറയേണ്ട ഒരു സിനിമയാണെന്ന് സ്ക്രീൻപ്ലേ നരേഷൻ കേട്ടപ്പോൾ തന്നെ തനിക്ക് തോന്നിയെന്നും നടൻ സിജു വിൽ‌സൺ. ഒരുപാട് എക്സ്പ്രെസീവ് ആകേണ്ട ഒരുപാട് സിറ്റുവേഷൻ ഈ സിനിമയിലുണ്ട്. അതൊക്കെ സിജു മനോഹരമായി ചെയ്തിട്ടുണ്ടെന്നും സംവിധായകൻ പി ജി പ്രേംലാൽ പറഞ്ഞു. ഇതിൽ തന്റെ കഥാപാത്രം അത്ര നല്ലവനൊന്നുമല്ല, നന്മ മരം അല്ല അയാൾ. അങ്ങനെ വ്യത്യസ്തമായ കഥാപാത്രം ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നെന്നും സിജു വിൽ‌സൺ ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

സിജു വിൽ‌സൺ പറഞ്ഞത് :

ഈ സിനിമയുടെ കോൺടെന്റ്റ് തന്നെയാണ് ഇതിലേക്ക് ഹുക്ക് ചെയ്തത്. ഈ സിനിമ ഇപ്പോൾ പറയേണ്ട ഒരു സിനിമയാണെന്ന് സ്ക്രീൻപ്ലേ നരേഷൻ കേട്ടപ്പോൾ തന്നെ എനിക്ക് തോന്നി. ഇതിൽ എന്റെ കഥാപാത്രം അത്ര നല്ലവനൊന്നുമല്ല. നന്മ മരം അല്ല അയാൾ. അങ്ങനെ വ്യത്യസ്തമായ കഥാപാത്രം ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എല്ലാ തരം ഇമോഷനുകളും ഈ സിനിമയിൽ കൈകാര്യം ചെയ്യുന്നുണ്ട്. വളരെ സ്ട്രോങ്ങ് ആയ വിഷയമാണ് സിനിമയിൽ കൈകാര്യം ചെയ്യുന്നത്.

പി ജി പ്രേംലാൽ പറഞ്ഞത് :

കുറെ ഫേസസിലൂടെ സിജുവിന്റെ കഥാപാത്രം കടന്നു പോകുന്നുണ്ട്. ഒരുപാട് എക്സ്പ്രെസീവ് ആകേണ്ട ഒരുപാട് സിറ്റുവേഷൻ ഈ സിനിമയിലുണ്ട്. അതൊക്കെ സിജു മനോഹരമായി ചെയ്തിട്ടുമുണ്ട്.

കിച്ചാപ്പൂസ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ കെ.ജി.അനിൽകുമാർ നിർമിക്കുന്ന ചിത്രമാണ് പഞ്ചവത്സര പദ്ധതി. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സജീവ് പാഴൂർ ആണ്.ഷ സാരംഗ്, സുധീഷ് ,മുത്തുമണി, വിജയകുമാർ, ചെമ്പിൽ അശോകൻ, ബിനോയ് നമ്പാല, ഹരീഷ് പേങ്ങൻ,സിബി തോമസ്,ജിബിൻ ഗോപിനാഥ്, ആര്യ സലിം, ജോളി ചിറയത്ത്, ലാലി. പി. എം തുടങ്ങിയവരാണ് പഞ്ചവത്സര പദ്ധതിയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ പുതുമുഖം കൃഷ്ണേന്ദു എ.മേനോനാണ് നായികയായി എത്തുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in