എച്ച്ബിഒ മാക്‌സിന്റേത് ഏറ്റവും മോശം സ്ട്രീമിങ് സേവനമെന്ന് ക്രിസ്റ്റഫര്‍ നോളന്‍; 'വാര്‍ണര്‍ ബ്രോസ്' തീരുമാനത്തിനെതിരെ സംവിധായകര്‍

എച്ച്ബിഒ മാക്‌സിന്റേത് ഏറ്റവും മോശം സ്ട്രീമിങ് സേവനമെന്ന് ക്രിസ്റ്റഫര്‍ നോളന്‍; 'വാര്‍ണര്‍ ബ്രോസ്' തീരുമാനത്തിനെതിരെ സംവിധായകര്‍
Published on

എച്ച്ബിഒ മാക്‌സ് ഏറ്റവും മോശം സ്ട്രീമിങ് സേവനമെന്ന് ഹോളിവുഡ് സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന്‍. 2021ല്‍ ചാര്‍ട്ട് ചെയ്തിരിക്കുന്ന എല്ലാ ചിത്രങ്ങളും എച്ച്ബിഒ മാക്‌സില്‍ റിലീസ് ചെയ്യാനുള്ള വാര്‍ണര്‍ ബ്രോസ് സ്റ്റുഡിയോസിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചായിരുന്നു സംവിധായകന്റെ പ്രതികരണം.

സാമ്പത്തിക ബോധമില്ലാത്ത തീരുമാനമെന്നായിരുന്നു, വാര്‍ണര്‍ ബ്രോസ് സ്റ്റുഡിയോയുമായി നീണ്ടകാലത്തെ ബന്ധമുള്ള ക്രിസ്റ്റഫര്‍ നോളന്‍ തീരുമനത്തെ വിശേഷിപ്പിച്ചത്. തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നതിനൊപ്പം തന്നെ ഒടിടി പ്ലാറ്റ്‌ഫോമിലും ചിത്രം റിലീസ് ചെയ്യാനുള്ള തീരുമാനമാണ് വിവാദമായത്. സിനിമയുടെ സംവിധായകരോടും അണിയറപ്രവര്‍ത്തകരോടും ചര്‍ച്ച ചെയ്യാതെയാണ് തീരുമാനമെന്നും ആരോപണമുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ക്രിസ്റ്റഫര്‍ നോളന്‍ മാത്രല്ല, ജെയിംസ് ഗണ്‍, ഡെന്നീസ് വില്ലേന്യോവ തുടങ്ങി സംവിധായകരും വാര്‍ണര്‍ ബ്രോസ് തീരുമാനത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ഹോളിവുഡ് സിനിമാ മേഖലയെ തീരുമാനം വിപരീതമായി ബാധിക്കുമെന്നും, വാര്‍ണര്‍ ബ്രോസ് സിനിമകളുമായി ബന്ധപ്പെട്ടിരിക്കുന്ന അഭിനേതാക്കള്‍, സംവിധായകര്‍, നിര്‍മ്മാതാക്കള്‍, ഫിനാന്‍സിയര്‍മാര്‍ തുടങ്ങിയവരുടെ വരുമാനത്തില്‍ ഇടിവുണ്ടാക്കുമെന്നും ആശങ്കയുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in