'ഉള്ളൊഴുക്കിലെ ഉർവശി ചേച്ചിയുടെ സിംഗിൾ ഷോട്ട് പെർഫോമൻസ് കണ്ട് എല്ലാവരും സ്റ്റക്ക് ആയി'; ഉർവശിയെ അഭിനന്ദിച്ച് ക്രിസ്റ്റോ ടോമി

'ഉള്ളൊഴുക്കിലെ ഉർവശി ചേച്ചിയുടെ സിംഗിൾ ഷോട്ട് പെർഫോമൻസ് കണ്ട് എല്ലാവരും സ്റ്റക്ക് ആയി'; ഉർവശിയെ അഭിനന്ദിച്ച് ക്രിസ്റ്റോ ടോമി
Published on

ഉള്ളൊഴുക്കിൽ ഉർവശി ചേച്ചിയുടെ ഒരു സിംഗിൾ ഷോട്ട് പെർഫോമൻസ് ഷൂട്ട് ചെയ്തു കഴിഞ്ഞ് എല്ലാവരും സ്റ്റക്ക് ആയി പോയെന്ന് സംവിധായകൻ ക്രിസ്റ്റോ ടോമി. ആ സീൻ ഷൂട്ട് ചെയ്യുമ്പോൾ ഉർവശി ചേച്ചിയുമായി ഡിസ്കസ് ചെയ്തിരുന്നു. ഡയലോഗുകൾ റീവർക്കുകൾ ചെയ്തിരുന്നു. നമ്മൾ ലൈറ്റ് സെറ്റ് ചെയ്യുന്ന സമയത്ത് വെള്ളം ഇല്ലാത്ത ഒരു മൂലയ്ക്ക് പോയിരുന്നു കസേരയിട്ടിട്ട് മന്ത്രം ജപിക്കുന്ന പോലെ ഡയലോഗുകൾ ഉർവശി ചേച്ചി പറഞ്ഞു നോക്കുന്നുണ്ടായിരുന്നു. നമ്മൾ പാർവതിയുടെ സജഷനിൽ ഒരു ഷോട്ട് എടുക്കാൻ ഇരുന്നതാണ്. പക്ഷേ അത് എങ്ങനെ ഉർവശി ചേച്ചിയോട് പറയുമെന്ന് വിചാരിച്ച് ഞങ്ങൾ ആ ഷോട്ട് ഓക്കേ പറഞ്ഞു. പിന്നെ പാർവതിയുടെ ഒറ്റക്കാണ് ഷോട്ട് എടുത്തതെന്നും ക്രിസ്റ്റോ ടോമി ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ക്രിസ്റ്റോ ടോമി പറഞ്ഞത് :

ഉള്ളൊഴുക്ക് ഷൂട്ട് ചെയ്യുന്ന സമയത്ത് മാക്സിമം ഷൂട്ട് ചെയ്യണം എന്നിട്ട് എഡിറ്റിൽ അതിന്റെ റിഥം കണ്ടുപിടിക്കാം എന്നതായിരുന്നു എന്റെ ആഗ്രഹം. ആ സിംഗിൾ ഷോട്ട് ഷൂട്ട് ചെയ്യുമ്പോൾ ഉർവശി ചേച്ചിയുമായി ഡിസ്കസ് ചെയ്തിരുന്നു. ഡയലോഗുകൾ നമ്മൾ റീവർക്കുകൾ ചെയ്തിരുന്നു. നമ്മൾ ലൈറ്റ് സെറ്റ് ചെയ്യുന്ന സമയത്ത് വെള്ളം ഇല്ലാത്ത ഒരു മൂലയ്ക്ക് പോയിരുന്നു കസേരയിട്ടിട്ട് മന്ത്രം ജപിക്കുന്ന പോലെ ഡയലോഗുകൾ പറഞ്ഞു നോക്കുന്നുണ്ടായിരുന്നു. സാധാരണ ഉർവശി ചേച്ചിയെ അങ്ങനെ നമുക്ക് കാണാൻ കഴിയില്ല. സീനിന്റെ ആക്ഷൻ പറയുന്നത് തൊട്ട് മുൻപ് കോമഡി ആയിരിക്കും കട്ട് പറഞ്ഞാൽ അപ്പോൾ കോമഡി തുടങ്ങും. ഫൈനൽ ഫോക്കസ് ചെക്ക് ചെയ്യുമ്പോഴും ഉർവശി ചേച്ചിയുടെ ചുണ്ടുകൾ അനങ്ങുന്നത് കാണാമായിരുന്നു. ആ സീൻ ഷോട്ട് ചെയ്തു കഴിഞ്ഞ് എല്ലാവരും സ്റ്റക്ക് ആയി. നമ്മൾ പാർവതിയുടെ സജഷനിൽ ഒരു ഷോട്ട് എടുക്കാൻ ഇരുന്നതാണ്. പക്ഷേ അത് എങ്ങനെ ചേച്ചിയോട് പറയുമെന്ന് വിചാരിച്ച് ഞങ്ങൾ ഓക്കേ പറഞ്ഞു. പിന്നെ പാർവതിയുടെ ഒറ്റക്കാണ് ഷോട്ട് എടുത്തത് അത് സിനിമയിൽ ഉപയോഗിച്ചിട്ടുമില്ല.

റോണി സ്ക്രൂവാലയും ഹണി തെഹറാനും അഭിഷേക് ചൗബേയും ചേര്‍ന്ന് ആര്‍എസ്‌വിപിയുടെയും മക്ഗഫിന്‍ പിക്ചേഴ്സിന്റെ ബാനറുകളില്‍ നിർ‍മിക്കുന്ന ഉള്ളൊഴുക്കിന്റെ സഹനിര്‍മാണം റെവറി എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ സഞ്ജീവ് കുമാര്‍ നായര്‍ നിര്‍വഹിക്കുന്നത്. ചിത്രം ജൂൺ 21-ന് തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ ഛായാ​ഗ്രാഹണം നിർവഹിക്കുന്നത് ഷെഹനാദ് ജലാലാണ്. സം​ഗീത സംവിധാനം നിർവഹിക്കുന്നത് സുഷിൻ ശ്യാമാണ്.

Related Stories

No stories found.
logo
The Cue
www.thecue.in