വിക്രം-അന്‍വര്‍ റഷീദ് ചിത്രമായി 'വാരിയംകുന്നന്‍' നടക്കാതെ പോയതിന് കാരണം

വിക്രം-അന്‍വര്‍ റഷീദ് ചിത്രമായി 'വാരിയംകുന്നന്‍' നടക്കാതെ പോയതിന് കാരണം
Published on

വിക്രമിനെ നായകനാക്കി വാരിയംകുന്നന്‍ എന്ന സിനിമ ചെയ്യാന്‍ ആദ്യം തീരുമാനിച്ചിരുന്നത് അന്‍വര്‍ റഷീദ് ആയിരുന്നു. ട്രാന്‍സ് എന്ന സിനിമക്ക് മുമ്പ് തന്നെ 'വാരിയംകുന്നന്‍' എന്ന പ്രൊജക്ടിലേക്ക് അന്‍വര്‍ റഷീദ് കടക്കുകയും ചെയ്തു. വിക്രമായിരുന്നു വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. അന്‍വര്‍ റഷീദിന് കുറേക്കൂടി സമയം വേണ്ടിവരുമെന്ന് പറഞ്ഞതിനാലാണ് ആ പ്രൊജക്ട് നടക്കാതെ പോയതെന്ന് തിരക്കഥാകൃത്ത് റമീസ് മുഹമ്മദ്. ദ ക്യു' അഭിമുഖത്തിലാണ് റമീസ് ഇക്കാര്യം പറയുന്നത്.

റമീസ് മുഹമ്മദ് പറയുന്നു

ആ പ്രൊജക്ട് നടക്കാത്തതിന് കാരണം അന്‍വര്‍ റഷീദ് കുറേക്കൂടി സമയം ചോദിച്ചതിനാലാണ്. സിനിമയോട് മുമ്പ് സഹകരിച്ചിരുന്നു കുറേ ആളുകളെ യോജിപ്പിച്ച് ഞങ്ങള്‍ തന്നെ കണ്ടെത്തിയ ഒരു പ്രൊഡക്ഷന്‍ കമ്പനിയാണ് ഇതിന്റെ നിര്‍മ്മാണമേറ്റെടുത്തിരുന്നത്. കുറേക്കൂടി സമയം അന്‍വര്‍ റഷീദ് ചോദിച്ചപ്പോള്‍ അത്രയും സമയം കാത്തിരിക്കാന്‍ നിര്‍മ്മാതാക്കള്‍ക്ക് ബുദ്ധിമുട്ടായി. കുറേക്കൂടി പെട്ടെന്നായിരിക്കണം എന്ന തീരുമാനത്തിലാണ് മറ്റൊരു ഡയറക്ടറിലെത്തുന്നത്. അങ്ങനെ മുഹസിന്‍ പരാരി കോ ഡയറക്ടറായി വരുന്നു. ആഷിഖിന്റെ അഭിപ്രായമായിരുന്നു ഒരു മലയാള നടന്‍ ആവണം വാരിയംകുന്നന്‍ എന്നത്. അങ്ങനെ പൃഥ്വിരാജ് നായകനായി വരുന്നു.

ബ്രേവ് ഹാര്‍ട്ട് ഒക്കെ കണ്ടപ്പോള്‍ തുടങ്ങിയ ആലോചനയില്‍ നിന്നാണ് വാരിയംകുന്നത് കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ചുള്ള ചരിത്രം സിനിമയാക്കാമെന്ന് ആലോചിച്ചതെന്നും റമീസ് മുഹമ്മദ്. ബ്രിട്ടീഷുകാര്‍ നേരിട്ട ഏറ്റവും കടുത്ത സമരത്തിന്റെ നായകനാണ് വാരിയംകുന്നനെന്നും റമീസ്. റിസര്‍ച്ചിന് ശേഷം ഹര്‍ഷദുമായി സിനിമയാക്കാന്‍ വേണ്ടി ഒരുമിക്കുകയായിരുന്നു. പിന്നീടാണ് അന്‍വര്‍ റഷീദിന് മുന്നിലെത്തിയത്. അന്‍വര്‍ റഷീദിന് തിരക്കഥ നന്നായി ഇഷ്ടപ്പെട്ടു. പിന്നീട് വിക്രത്തിനും തിരക്കഥ ഇഷ്ടമായി സിനിമയുടെ ഭാഗമാകാമെന്ന് തീരുമാനിച്ചു.

വിവാദത്തെ തുടര്‍ന്ന് വാരിയംകുന്നന്‍ പ്രൊജക്ടില്‍ നിന്ന് താല്‍ക്കാലികമായി മാറി നില്‍ക്കുകയാണ് റമീസ്. വാരിയംകുന്നന്‍ സ്‌ക്രീനിലെത്തുമ്പോള്‍ സഹതിരക്കഥാകൃത്തായി സിനിമയില്‍ ഉണ്ടാകുമെന്നാണ് ഉറച്ച വിശ്വാസമെന്ന് റമീസ് പറയുന്നു. പൃഥ്വിരാജ് നായകനായി ആഷിഖ് അബു സംവിധാനം ചെയ്യുന്ന വാരിയംകുന്നന്‍ 2021ല്‍ ചിത്രീകരണം തുടങ്ങാനാണ് ആലോചിക്കുന്നത്. സിക്കന്ദര്‍, മൊയ്തീന്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന കോംപസ് മുവീസും ആഷിഖ് അബുവും റിമാ കല്ലിങ്കലും നേതൃത്വം നല്‍കുന്ന ഒപിഎം സിനിമാസുമാണ് നിര്‍മ്മാണം.

വിക്രം-അന്‍വര്‍ റഷീദ് ചിത്രമായി 'വാരിയംകുന്നന്‍' നടക്കാതെ പോയതിന് കാരണം
അംബേദ്ക്കര്‍ മുസ്ലിം വിരുദ്ധനല്ല; വാരിയംകുന്നന്‍ സിനിമ ചരിത്രപരമായ നീക്കം; പിന്തുണ
വിക്രം-അന്‍വര്‍ റഷീദ് ചിത്രമായി 'വാരിയംകുന്നന്‍' നടക്കാതെ പോയതിന് കാരണം
വാരിയംകുന്നന്‍ മലപ്പുറം ചെഗുവേര, ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനായുള്ള മഹത്തായ മാപ്പിള കലാപം

Related Stories

No stories found.
logo
The Cue
www.thecue.in