'മോശം സിനിമകള്‍ പ്രേക്ഷകര്‍ രണ്ടാം ദിവസം തന്നെ ഒഴിവാക്കും, ഞാന്‍ ആ ട്രെന്റിന്റെ ഇരയാണ്'; ചിരഞ്ജീവി

'മോശം സിനിമകള്‍ പ്രേക്ഷകര്‍ രണ്ടാം ദിവസം തന്നെ ഒഴിവാക്കും, ഞാന്‍ ആ ട്രെന്റിന്റെ ഇരയാണ്'; ചിരഞ്ജീവി
Published on

മോശം സിനിമകള്‍ പ്രേക്ഷകര്‍ റിലീസ് ചെയ്ത് രണ്ടാം ദിവസം തന്നെ കാണേണ്ടന്ന് തീരുമാനിക്കുമെന്ന് നടന്‍ ചിരഞ്ജീവി. താന്‍ ആ ട്രെന്റിന്റെ ഇരയാണെന്നും ചിരഞ്ജീവി പറയുന്നു. 'ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ' എന്ന തെലുങ്ക് ചിത്രത്തിന്റെ പ്രീ റിലീസ് പരിപാടിയില്‍ സംസാരിക്കവെയാണ് ചിരഞ്ജീവിയുടെ പരാമര്‍ശം.

നല്ല കണ്ടന്റാണെങ്കില്‍ പ്രേക്ഷകര്‍ തീര്‍ച്ചയായും തിയേറ്ററിലെത്തി സിനിമ കാണും. അതിന് ഉദാഹരണമാണ് അടുത്തിടെ റിലീസ് ചെയ്ത ബിംബിസാര, സിതാ രാമം, കാര്‍ത്തികേയ 2 എന്നീ ചിത്രങ്ങളെന്നും ചിരഞ്ജീവി അഭിപ്രായപ്പെട്ടു.

കൊവിഡ് മഹാമാരിക്ക് ശേഷം തിയേറ്ററിലേക്ക് എത്തുന്ന പ്രേക്ഷകരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. അതിനര്‍ത്ഥം അവര്‍ പൂര്‍ണ്ണമായും തിയേറ്ററിലേക്കുള്ള വരവ് നിര്‍ത്തിയെന്നല്ല. നല്ല കണ്ടന്റാണെങ്കില്‍ പ്രേക്ഷകര്‍ തീര്‍ച്ചയായും തിയേറ്ററിലെത്തും. ബിംബിസാര, സിതാ രാമം, കാര്‍ത്തികേയ 2 എന്നീ ചിത്രങ്ങള്‍ അതിന് ഉദാഹരണങ്ങളാണ്. നമ്മള്‍ തിരക്കഥയിലും കണ്ടന്റിലും ഫോക്കസ് ചെയ്യേണ്ടിയിരിക്കുന്നു. അല്ലാത്ത പക്ഷം പ്രേക്ഷകര്‍ താല്‍പര്യം ഉണ്ടാകില്ല. സിനിമയുടെ ഫിലോസഫി മാറി കഴിഞ്ഞിരിക്കുന്നു. മോശം സിനിമകള്‍ രണ്ടാം ദിവസം തന്നെ റിജെക്റ്റ് ചെയ്യപ്പെടുകയാണ്. ഞാന്‍ ആ ട്രെന്റിന്റെ ഇരയാണ്.

ചിരഞ്ജീവി

ചിരഞ്ജീവി നായകനായി എത്തിയ ആചാര്യ തിയേറ്ററില്‍ വന്‍ പരാജയമായിരുന്നു. സിനിമ കാണാന്‍ തിയേറ്ററില്‍ പ്രേക്ഷകര്‍ എത്താത്ത സാഹചര്യത്തില്‍ നഷ്ടം നികത്തുന്നതിനായി നിര്‍മ്മാതാക്കള്‍ നേരത്തെ തന്നെ ആചാര്യ ഒടിടിയില്‍ റിലീസ് ചെയ്യുകയായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in