'സിബിഐ സീരീസ്, ലാലേട്ടൻ ഫാക്ടർ'; ആറാട്ടിലും സിബിഐയിലും അഭിനയിച്ചതിനെക്കുറിച്ച് സ്വാസിക

'സിബിഐ സീരീസ്, ലാലേട്ടൻ ഫാക്ടർ'; ആറാട്ടിലും സിബിഐയിലും അഭിനയിച്ചതിനെക്കുറിച്ച് സ്വാസിക
Published on

തനിക്ക് എന്ത് ചെയ്യാൻ പറ്റും എന്ന് നോക്കി മാത്രം കഥാപാത്രങ്ങൾ തിരഞ്ഞെടുക്കാറില്ലെന്ന് നടി സ്വാസിക. സിബിഐ ഫൈവ് ഒരു ഹിസ്റ്റോറിക്കൽ സിനിമ കൂടിയാണ്. നിരവധി ഭാഗം വന്നൊരു സിനിമയാണത്. അപ്പോൾ അങ്ങനെയൊരു സിനിമയുടെ ഭാഗമാകുന്നതിലൂടെ എപ്പോഴെങ്കിലും നമ്മുടെ ഹിസ്റ്ററിയിൽ നോക്കുമ്പോൾ സിബിഐയിൽ അഭിനയിച്ചു എന്ന് പറയുന്നതും നല്ലൊരു കാര്യമാണ്. ആറാട്ടാണെങ്കിൽ ലാലേട്ടൻ എന്ന മഹാനടന്റെ കൂടെ ഇട്ടിമാണിക്ക് ശേഷം വീണ്ടുമൊരു വർക്ക് സ്പേസ് കിട്ടിയെന്നും ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ സ്വാസിക പറഞ്ഞു.

സ്വാസിക പറഞ്ഞത് :

ആറാട്ട് ആണെങ്കിലും സിബിഐ 5 ആണെങ്കിലും എല്ലാം ഞാൻ എന്റെ കഥാപാത്രം മാത്രം അല്ലെങ്കിൽ എനിക്ക് എന്ത് ചെയ്യാൻ പറ്റും എന്ന് മാത്രം നോക്കാറില്ല. സിബിഐ ഒരു ഹിസ്റ്റോറിക്കൽ സിനിമ കൂടിയാണ്. ഇത്രയും ഭാഗം വന്നൊരു സിനിമയാണത്. അപ്പോൾ അങ്ങനെയൊരു സിനിമയുടെ ഭാഗമാകുന്നതിലൂടെ എപ്പോഴെങ്കിലും നമ്മുടെ ഹിസ്റ്റോറിയിൽ നോക്കുമ്പോൾ സിബിഐയിൽ അഭിനയിച്ചു എന്ന് പറയുന്നതും നല്ലൊരു കാര്യമാണല്ലോ. പിന്നെ മമ്മൂക്ക, മധു സാർ എന്നിവയും ഒരു ഫാക്ടർ ആയിരുന്നു. ആറാട്ടാണെങ്കിൽ ലാലേട്ടൻ എന്ന മഹാനടന്റെ കൂടെ ഇട്ടിമാണിക്ക് ശേഷം വീണ്ടുമൊരു വർക്ക് സ്പേസ് കിട്ടി. അങ്ങനെയൊക്കെയാണ് ഞാൻ ഓരോന്നും തിരഞ്ഞെടുക്കുന്നത്. അല്ലാതെ എപ്പോഴും പെർഫോം ചെയ്യാനാ കഥാപാത്രം മാത്രം ആയിരിക്കണം എന്ന തരത്തിൽ ചൂസ് ചെയ്തിട്ടില്ല.

ഷൈൻ ടോം ചാക്കോയെ നായകനാക്കി കമൽ സംവിധാനം ചെയ്ത വിവേകാനന്ദൻ വൈറലാണ് സ്വാസികയുടെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം. ജനുവരി 19നാണ് റിലീസ്. ചിത്രത്തിൽ ഷൈൻ ടോം അവതരിപ്പിക്കുന്ന വിവേകാനന്ദൻ എന്ന കഥാപാത്രത്തിന്റെ ഭാര്യയെ ആണ് സ്വാസിക ചിത്രത്തിൽ അവതരിപ്പിക്കുന്നത്. നെടിയത്ത് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നെടിയത്ത് നസീബും പി.എസ്. ഷെല്ലി രാജും ചേര്‍ന്ന് നിർമിച്ചിരിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് കമൽ തന്നെയാണ്. സ്വാസിക, ഗ്രേസ് ആന്റണി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in