ദൃശ്യം 2, റാം എന്നീ ചിത്രങ്ങൾക്ക് ശേഷം മോഹൻലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് നേര്. തിരക്കഥയുടെ ബ്രില്ലൻസ് തന്നെയാണ് നേരിലേക്ക് തന്നെ ആകർഷിച്ച ഘടകമെന്ന് നടൻ മോഹൻലാൽ. ഒരു സത്യം തെളിയിക്കാൻ ഉള്ള ശ്രമമാണ് സിനിമ. എന്നാൽ അതത്ര എളുപ്പമല്ല കാരണം അത് കണ്ടുപിടിച്ചാൽ പോര തെളിയിക്കണം. അത് എങ്ങനെ തെളിയിക്കുന്നു എന്നത് സ്ക്രിപ്റ്റിന്റെ ബ്രില്ലൻസ് ആണ്. ചിത്രത്തിലെ വക്കീലും കുറച്ച് ഡൗൺ ആയിട്ട് ഞാനിതിൽ അപ്പിയർ ചെയ്യുന്നില്ല എന്ന് പറഞ്ഞു വരുന്നയാളാണ്. പക്ഷെ എന്തുകൊണ്ട് അദ്ദേഹം അതിലേക്ക് പോകുന്നു അത് വിജയിക്കുമോ പരാജയപ്പെടുമോ എന്നുള്ളതും ഒരു ചോദ്യമാണെന്നും മോഹൻലാൽ ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
മോഹൻലാൽ പറഞ്ഞത് :
തിരക്കഥയുടെ ബ്രില്ലൻസ് തന്നെയാണ് നേരിലേക്ക് ആകർഷിച്ച ഘടകം. ഒരു സത്യം തെളിയിക്കാൻ ഉള്ള ശ്രമമാണ് സിനിമ. എന്നാൽ അതത്ര എളുപ്പമല്ല കാരണം അത് കണ്ടുപിടിച്ചാൽ പോര തെളിയിക്കണം. അത് എങ്ങനെ തെളിയിക്കുന്നു എന്നത് സ്ക്രിപ്റ്റിന്റെ ബ്രില്ലൻസ് ആണ്. ജീത്തുവിന്റെ എല്ലാ സിനിമകളിലുമുള്ള സ്ക്രിപ്റ്റിന്റെ ബ്രില്ലൻസ് ഉണ്ടല്ലോ പക്ഷെ ഇത് മറ്റ് സിനിമകളെ പോലെയല്ല, ഒരു ക്രൈം നടന്നിട്ട് അതാരാണെന്ന് അപ്പോൾ തന്നെ എല്ലാവർക്കും അറിയാം പക്ഷെ അയാളാണെന്ന് തെളിയിക്കേണ്ട ജോലി കോടതിക്കാണ്. അത് അത്ര എളുപ്പമല്ല കാരണം ഒരുപാട് നടക്കുന്നൊരു ക്രൈം ആണെങ്കിലും വളരെയധികം പ്രത്യേകതകൾ ഈ ക്രൈമിനുണ്ട്. ചിത്രത്തിലെ വക്കീലും കുറച്ച് ഡൗൺ ആയിട്ട് ഞാനിതിൽ അപ്പിയർ ചെയ്യുന്നില്ല എന്ന് പറഞ്ഞു വരുന്നയാളാണ്. പക്ഷെ എന്തുകൊണ്ട് അദ്ദേഹം അതിലേക്ക് പോകുന്നു അത് വിജയിക്കുമോ പരാജയപ്പെടുമോ എന്നുള്ളതും ഒരു ചോദ്യമാണ്.
ചിത്രം ഡിസംബർ 21 ന് ക്രിസ്മസ് റിലീസ് ആയി തിയറ്ററുകളിലെത്തും. സിനിമയുടെ തിരക്കഥയും സംഭാഷണങ്ങളും രചിക്കുന്നത് ശാന്തി മായാദേവിയും ജീത്തു ജോസഫും ചേർന്നാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് സിനിമ നിർമിക്കുന്നത്. ആശിർവാദ് സിനിമാസിന്റെ 33 മത് നിർമാണ ചിത്രംകൂടിയാണിത്. നേര് ഒരു ത്രില്ലറല്ലെന്നും ഒരു സസ്‌പെൻസും ഇല്ലാത്ത ഒരു കോർട്ട് റൂം ഡ്രാമയാണെന്നും ജീത്തു ജോസഫ് മുൻപ് വെളിപ്പെടുത്തിയിരുന്നു. ഒരു വക്കീലിന്റെ വേഷത്തിലാണ് മോഹൻലാൽ ചിത്രത്തിലെത്തുന്നത്. പ്രിയാമണി ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. നാല് വർഷങ്ങൾക്ക് ശേഷമാണ് പ്രിയാമണി മലയാളത്തിൽ തിരിച്ചെത്തുന്നത്. ഗ്രാൻഡ് മാസ്റ്ററിന് ശേഷം മോഹൻലാലും പ്രിയാമണിയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സീക്കിങ് ജസ്റ്റിസ് എന്ന സിനിമയുടെ ടാഗ്‌ലൈൻ. സതീഷ് കുറുപ്പ് ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ സംഗീതം വിഷ്ണു ശ്യാം ആണ്.
അസോസിയേറ്റ് ഡയറക്ടേർസ് സോണി ജി. സോളമൻ, എസ്.എ.ഭാസ്‌ക്കരൻ, അമരേഷ് കുമാർ.സംവിധാന സഹായികൾ മാർട്ടിൻ ജോസഫ്, ഗൗതം.കെ.നായർ, അശ്വിൻ സിദ്ധാർത്ഥ് ,സൂരജ് സെബാസ്റ്റ്യൻ, രോഹൻ, സെബാസ്റ്റ്യൻ ജോസ്, ആതിര, ജയ് സർവ്വേഷ്യാ, ഫിനാൻസ് കൺട്രോളർ മനോഹരൻ.കെ.പയ്യന്നൂർ. പ്രൊഡക്ഷൻ മാനേജേഴ്‌സ് - ശശിധരൻ കണ്ടാണിശ്ശേരിൽ, പാപ്പച്ചൻ ധനുവച്ചപുരം, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് പ്രണവ് മോഹൻ. പ്രൊഡക്ഷൻ കൺട്രോളർ സിദ്ദു പനയ്ക്കൽ. പിആർഓ വാഴൂർ ജോസ്.ഫോട്ടോ ബെന്നറ്റ്.എം.വർഗീസ്.