‘ജീവിതം കൊടുക്കാന്‍ നിങ്ങളാരാ ബ്രഹ്മാവോ,നിങ്ങളല്ലെ മഞ്ജുവിന്റെ പ്രശസ്തി മുതലെടുത്തത്?’; ശ്രീകുമാര്‍ മേനോനെതിരെ ഭാഗ്യലക്ഷ്മി
സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ അപായപ്പെടുത്തുമെന്ന് ഭയമുണ്ടെന്ന് കാട്ടി പരാതി നല്‍കിയ മഞ്ജു വാര്യരെ പിന്തുണച്ച് ഭാഗ്യലക്ഷ്മി. മഞ്ജുവിനെതിരെ ശ്രീകുമാര്‍ മേനോന്‍ എഴുതിയ ഫേസ്ബുക്ക് കുറിപ്പ് തനി പരദൂഷണമാണെന്നും മുന്‍കാല സുഹൃത്തിനെ പറ്റി സോഷ്യല്‍ മീഡിയയില്‍ എഴുതിയ അന്തസ്സില്ലായ്മ പലപ്പോഴായി ബോധ്യപ്പെട്ടതുകൊണ്ടു തന്നെയാവും മഞ്ജു സൗഹൃദം ഉപേക്ഷിച്ച് പോയതെന്ന് എന്ന് ഏത് ബുദ്ധിയുളളവനും മനസിലാകുമെന്നും ഭാഗ്യലക്ഷ്മി ഫേസബുക്കില്‍ കുറിച്ചു.
നിങ്ങള്‍ അല്ലെങ്കില്‍ മറ്റൊരാള്‍ മഞ്ജുവിനെ അഭിനയിപ്പിക്കും. ജീവിതം കൊടുക്കാന്‍ നിങ്ങളാരാ ബ്രഹ്മാവോ? ശ്രീമാന്‍ ശ്രീകുമാര്‍ മേനോന്‍ നിങ്ങള്‍ക്കെതിരെ ഒരു സ്ത്രീ പരാതി കൊടുത്തതിന്റെ കാരണമെന്താണെന്ന് ഇപ്പോള്‍ മനസ്സിലായി, എത്രമാത്രം മാനസികമായി പീഡിപ്പിച്ചിരിക്കാം നിങ്ങള്‍ അവരെ? ഇങ്ങനെയൊക്കെ എഴുതുന്ന നിങ്ങളെ എങ്ങനെ സഹിക്കും? ‘ഞാനല്ലേ നിന്നെ അങ്ങനെയാക്കിയത് ഇങ്ങനെ ആക്കിയത്’ എന്ന് നിരന്തരം പറയുന്ന ഒരു സുഹൃത്തിനെ?..കൂടെ കൊണ്ട് നടക്കുന്നത് എന്തൊരു ദുരന്തമാണ്...
ഭാഗ്യലക്ഷ്മി
മഞ്ജു പരാതി നല്‍കിയതിന് പിന്നാലെ മഞ്ജുവിനെ വിമര്‍ശിച്ചു കൊണ്ട് ശ്രീകുമാര്‍ മേനോന്‍ കുറിപ്പെഴുതിയിരുന്നു. മഞ്ജുവിനെ താന്‍ ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും എന്നാല്‍ അതെല്ലാം മറന്നു കൊണ്ട് മഞ്ജു തനിക്കെതിരെ ഇപ്പോള്‍ തിരിഞ്ഞിരിക്കുകയാണെന്നുമായിരുന്നു ശ്രീകുമാര്‍ മേനോന്റെ കുറിപ്പ്. ഇതിനെ പരിഹസിച്ചാണ് ഭാഗ്യലക്ഷ്മി രംഗത്തെത്തിയത്.
പതിനാല് വര്‍ഷങ്ങള്‍ക്കു മഞ്ജുവിന്റെ തിരിച്ചു വരവ് ജനം കാത്തിരുന്ന സമയത്താണ് ശ്രീകുമാര്‍ മേനോന്‍ അവരെ പരസ്യത്തില്‍ അഭിനയിപ്പിച്ചതെന്നും അതിലൂടെ സംവിധായകനല്ലെ അവരുടെ പ്രശസ്തി മുതലെടുത്തതെന്നും ഭാഗ്യലക്ഷ്മി ചോദിക്കുന്നു.
ഒടിയന്‍ സിനിമ സമയത്തും അവര്‍ക്കെതിരെ നിങ്ങള്‍ പലതും പറഞ്ഞു..അതിനര്‍ത്ഥം പ്രശസ്തയായ ഒരു സ്ത്രീയെ അപമാനിക്കുന്നതിലൂടെ കിട്ടുന്ന പ്രശസ്തിയല്ലേ നിങ്ങള്‍ ലക്ഷ്യമിടുന്നത്?..എന്നാല്‍ മഞ്ജു ഒരിക്കല്‍ പോലും നിങ്ങളെ കുറിച്ചോ അവരെ അപമാനിച്ചവരെ കുറിച്ചോ,ദ്രോഹിച്ചവരെ കുറിച്ചോ പരിഹസിച്ചവരെ കുറിച്ചോ സോഷ്യല്‍ മീഡിയയിലോ അഭിമുഖങ്ങളിലോ ഒരു വാക്ക് പറഞ്ഞിട്ടുണ്ടോ?പറയില്ല അതാണ് ബുദ്ധി.സംസ്‌കാരം. അന്തസ്സ്..ശ്രീകുമാര്‍ മേനോന്‍ നിങ്ങള്‍ എന്താണ് കരുതിയത്.. ഒരു സ്ത്രീ, അവളെ സഹായിക്കുന്നവന്റെ അടിമയായി ജീവിതകാലം മുഴുവന്‍ ജീവിക്കണമെന്നോ?എന്തൊക്കെയോ പ്രതീക്ഷിച്ചു കൊണ്ടല്ലേ നിങ്ങള്‍ അവരെ സഹായിച്ചത്? അത് നടക്കാതെ പോയതിന്റെ വൈരാഗ്യമല്ലേ നിങ്ങള്‍ അവരെ അപമാനിച്ച് തീര്‍ക്കുന്നത്? ഇക്കണക്കിന് നിങ്ങളുടെ സിനിമയില്‍ അഭിനയിക്കുന്ന സ്ത്രീകളുടെ അവസ്ഥ എന്താണ്?എല്ലാവരും നിങ്ങളുടെ ആഗ്രഹത്തിനനുസരിച്ച് പ്രതീക്ഷിക്കൊത്ത് നടന്നില്ലെങ്കില്‍ അവരെ ഇങ്ങനെ അപമാനിക്കും അല്ലേ?
ഭാഗ്യ ലക്ഷ്മി
വിവാഹത്തിന് ശേഷം അഭിനയരംഗത്തേക്ക് തിരിച്ചെത്തിയ മഞ്ജു വാര്യരുടെ പരസ്യങ്ങളും ബ്രാന്‍ഡിംഗ് കരാറുകളും കൈകാര്യം ചെയ്തിരുന്നത് ശ്രീകുമാര്‍ മേനോന്റെ ഉടമസ്ഥതയിലുള്ള പുഷ് ഇന്റഗ്രേറ്റഡ് കമ്മ്യൂണിക്കേഷന്‍സ് ആയിരുന്നു. മഞ്ജു വാര്യര്‍ അഭിനയരംഗത്തേക്ക് തിരിച്ചെത്താന്‍ തീരുമാനിച്ച ശേഷം ചെയ്ത കല്യാണ്‍ ഉള്‍പ്പെടെയുള്ള പരസ്യചിത്രങ്ങളുടെ സംവിധായകനും ശ്രീകുമാര്‍ മേനോന്‍ ആയിരുന്നു. ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് മുമ്പ് നല്‍കിയ തന്റെ ലെറ്റര്‍ പാഡും രേഖകളും ഒപ്പും ശ്രീകുമാര്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നും മഞ്ജു പരാതിപ്പെട്ടിട്ടുണ്ട്. ഡിജിപിക്ക് പരാതിക്കൊപ്പം മഞ്ജു വാര്യര്‍ ഫോട്ടോകളും രേഖകളും ടെലിഫോണ്‍ റെക്കോര്‍ഡുകളും കൈമാറിയെന്നറിയുന്നു.
ശ്രീകുമാര്‍ മേനോനും സുഹൃത്തും തനിക്കെതിരെ ആസൂത്രിതമായി മാധ്യമങ്ങളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും വ്യക്തിഹത്യയും ആക്രമണവും നടത്തുന്നതായും പരാതിയിലുണ്ടെന്നറിയുന്നു. ഒപ്പം പ്രവര്‍ത്തിക്കുന്നവരെ ഭീഷണിപ്പെടുത്തി പ്രൊജക്ടുകളില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമം നടത്തുന്നായും മഞ്ജുവിന്റെ പരാതിയിലുണ്ട്. ശ്രീകുമാര്‍ മേനോന്‍ ആദ്യമായി സംവിധാനം ചെയ്ത ഒടിയന്‍ എന്ന ചിത്രത്തിലും നായിക മഞ്ജു വാര്യര്‍ ആയിരുന്നു.
ഭാഗ്യലക്ഷ്മിയുടെ കുറിപ്പ്
സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ മഞ്ജു വാര്യര്‍ പോലീസില്‍ പരാതി നല്‍കി എന്ന വാര്‍ത്ത വന്നതിന് പിന്നാലെ ശ്രീകുമാര്‍ മേനോന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റ് കണ്ടു..തനി പരദൂഷണം..
അദ്ദേഹമാണത്രെ മഞ്ജു വാര്യര്‍ ക്ക് രണ്ടാമത് ഒരു ജീവിതം ഉണ്ടാക്കി കൊടുത്തത്.. അതിന്റെ നന്ദി മഞ്ജു അയാളോട് കാണിച്ചില്ല എന്ന്..
മഞ്ജു ഇറങ്ങി വരുമ്പോള്‍ കൈയില്‍ 1500 രൂപയേ ഉണ്ടായിരുന്നുളളു,
മഞ്ജുവിന്റെ അച്ഛന്‍ അങ്ങനെ പറഞ്ഞു അമ്മ ഇങ്ങനെ പറഞ്ഞു ഇങ്ങനെ നീണ്ടുപോകുന്നു.
ഒരു പണിയും ഇല്ലാത്ത ചിലര്‍ കൊതിയും നുണയും പറയുന്ന പോലൊരു പോസ്റ്റ്.
തനി തറ..
വലിയ വലിയ പരസ്യങ്ങള്‍ ചെയ്ത,അമിതാബ് ബച്ചനെപ്പോലെ വലിയ വലിയ ആളുകളുമായി ഇടപഴകിയിട്ടും അതിന്റെ പക്വതയില്ലാതെ, സംസ്‌കാരമില്ലാതെ, മുന്‍കാല സുഹൃത്തിനെ പറ്റി സോഷ്യല്‍ മീഡിയയില്‍ എഴുതിയ നിങ്ങളുടെ അന്തസ്സില്ലായ്മ പലപ്പോഴായി ബോധ്യപ്പെട്ടതുകൊണ്ടു തന്നെയാവാം അവര്‍ നിങ്ങളുടെ സൗഹൃദം ഉപേക്ഷിച്ച് പോയത് എന്ന് ഏത് ബുദ്ധിയുളളവനും അത് വായിച്ചാല്‍ മനസിലാവും.
നിങ്ങള്‍ അല്ലെങ്കില്‍ മറ്റൊരാള്‍ മഞ്ജുവിനെ അഭിനയിപ്പിക്കും..
അങ്ങനെയെങ്കില്‍ മഞ്ജു വാര്യര്‍ എന്ന നടിയെ നായികയാക്കിയത് ലോഹിതദാസും സുന്ദര്‍ദാസും ആയിരുന്നല്ലോ അവരും അവകാശപ്പെടണ്ടേ ഞങ്ങളാണ് മഞ്ജുവിന് ജീവിതം കൊടുത്തത് എന്ന്. ജീവിതം കൊടുക്കാന്‍ നിങ്ങളാരാ ബ്രഹ്മാവോ? ശ്രീമാന്‍ ശ്രീകുമാര്‍ മേനോന്‍ നിങ്ങള്‍ക്കെതിരെ ഒരു സ്ത്രീ പരാതി കൊടുത്തതിന്റെ കാരണമെന്താണെന്ന് ഇപ്പോള്‍ മനസ്സിലായി, എത്രമാത്രം മാനസികമായി പീഡിപ്പിച്ചിരിക്കാം നിങ്ങള്‍ അവരെ? ഇങ്ങനെയൊക്കെ എഴുതുന്ന നിങ്ങളെ എങ്ങനെ സഹിക്കും?
'ഞാനല്ലേ നിന്നെ അങ്ങനെയാക്കിയത് ഇങ്ങനെ ആക്കിയത്' എന്ന് നിരന്തരം പറയുന്ന ഒരു സുഹൃത്തിനെ?..കൂടെ കൊണ്ട് നടക്കുന്നത് എന്തൊരു ദുരന്തമാണ്...
ഏതോ വഴിയേ പോകുന്ന ഒരാളെ പിടിച്ചല്ല നിങ്ങള്‍ പരസ്യത്തില്‍ അഭിനയിപ്പിച്ചത്..
കേരളം ഇഷ്ടപ്പെടുന്ന ഒരു നടിയാണ് മഞ്ജു വാര്യര്‍, ഉന്നതിയില്‍ നില്‍ക്കുമ്പോഴാണ് അവര്‍ സിനിമ വിട്ടത്.. പതിനാല് വര്‍ഷങ്ങള്‍ക്കു ശേഷവും അവരുടെ തിരിച്ചു വരവ് ജനം കാത്തിരുന്ന സമയത്താണ് നിങ്ങള്‍ അവരെ പരസ്യത്തില്‍ അഭിനയിപ്പിച്ചത്..അതിലൂടെ നിങ്ങളല്ലേ അവരുടെ പ്രശസ്തി മുതലെടുത്തത്?. ഒടിയന്‍ സിനിമ സമയത്തും അവര്‍ക്കെതിരെ നിങ്ങള്‍ പലതും പറഞ്ഞു..അതിനര്‍ത്ഥം പ്രശസ്തയായ ഒരു സ്ത്രീയെ അപമാനിക്കുന്നതിലൂടെ കിട്ടുന്ന പ്രശസ്തിയല്ലേ നിങ്ങള്‍ ലക്ഷ്യമിടുന്നത്?..എന്നാല്‍ മഞ്ജു ഒരിക്കല്‍ പോലും നിങ്ങളെ കുറിച്ചോ അവരെ അപമാനിച്ചവരെ കുറിച്ചോ,ദ്രോഹിച്ചവരെ കുറിച്ചോ പരിഹസിച്ചവരെ കുറിച്ചോ സോഷ്യല്‍ മീഡിയയിലോ അഭിമുഖങ്ങളിലോ ഒരു വാക്ക് പറഞ്ഞിട്ടുണ്ടോ?പറയില്ല അതാണ് ബുദ്ധി.സംസ്‌കാരം. അന്തസ്സ്..ശ്രീകുമാര്‍ മേനോന്‍ നിങ്ങള്‍ എന്താണ് കരുതിയത്.. ഒരു സ്ത്രീ, അവളെ സഹായിക്കുന്നവന്റെ അടിമയായി ജീവിതകാലം മുഴുവന്‍ ജീവിക്കണമെന്നോ?എന്തൊക്കെയോ പ്രതീക്ഷിച്ചു കൊണ്ടല്ലേ നിങ്ങള്‍ അവരെ സഹായിച്ചത്? അത് നടക്കാതെ പോയതിന്റെ വൈരാഗ്യമല്ലേ നിങ്ങള്‍ അവരെ അപമാനിച്ച് തീര്‍ക്കുന്നത്? ഇക്കണക്കിന് നിങ്ങളുടെ സിനിമയില്‍ അഭിനയിക്കുന്ന സ്ത്രീകളുടെ അവസ്ഥ എന്താണ്?എല്ലാവരും നിങ്ങളുടെ ആഗ്രഹത്തിനനുസരിച്ച് പ്രതീക്ഷിക്കൊത്ത് നടന്നില്ലെങ്കില്‍ അവരെ ഇങ്ങനെ അപമാനിക്കും അല്ലേ?
നിങ്ങളുടെ പോസ്റ്റില്‍ പറഞ്ഞത് മുഴുവന്‍ ശുദ്ധ നുണയാണെന്നും അസംബന്ധമാണെന്നും അത് വായിക്കുന്ന ഏതൊരു വിവരമുള്ള മലയാളിക്കും മനസിലാവും...താന്‍ സഹായിക്കുന്നവന്റെ വളര്‍ച്ച കണ്ടിട്ട് സഹിക്കാന്‍ പറ്റാത്തവന്റെ കൊതിക്കെറുവ് പോലെ തോന്നി അത് വായിച്ചിട്ട് .
എന്തിന്റെ പേരിലായാലും ഒരു സുഹൃത്ത്, ജീവിത പങ്കാളി അത് ആണായാലും പെണ്ണായാലും ആ ബന്ധം ഉപേക്ഷിച്ച് പോയാല്‍ അതിനെ അംഗീകരിക്കണം..അതാണ് അന്തസ്സ്..
നിങ്ങള്‍ എന്തിനാണ് ഇങ്ങനെ അവരുടെ പിന്നാലെ സഞ്ചരിക്കുന്നത്? നിങ്ങള്‍ സിനിമ ചെയ്യാനല്ലേ ഈ രംഗത്തേക്ക് വന്നത്? പോയി സിനിമ ചെയ്യൂ ,കഴിവ് തെളിയിക്കൂ..അല്ലാതെ സൗഹൃദം ഉപേക്ഷിച്ച് പോയ പെണ്ണിന്റെ പിന്നാലെ നടന്ന് അവളെ അപമാനിച്ച് ഭീഷണിപ്പെടുത്തി സമയം പാഴാക്കല്‍ ഒരു കലാകാരന് ചേര്‍ന്ന പണിയല്ല..
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം