'പഴയ ഭാര്യയെ തല്ലുന്ന ക്ലൈമാക്‌സ് തെറ്റാണെന്ന് സമൂഹം മനസിലാക്കിയിട്ടുണ്ട്'; കാലം വരുത്തിയ മാറ്റങ്ങളോടെ മുന്നോട്ട് പോകണമെന്ന് ജഗദീഷ്

'പഴയ ഭാര്യയെ തല്ലുന്ന ക്ലൈമാക്‌സ് തെറ്റാണെന്ന് സമൂഹം മനസിലാക്കിയിട്ടുണ്ട്'; കാലം വരുത്തിയ മാറ്റങ്ങളോടെ മുന്നോട്ട് പോകണമെന്ന് ജഗദീഷ്
Published on

പണ്ട് തിയേറ്ററില്‍ കൈയ്യടി കിട്ടിയിരുന്ന രംഗങ്ങള്‍ പലതും ഇന്ന് തെറ്റാണെന്ന് സമൂഹം മനസിലാക്കിയിട്ടുണ്ടെന്ന് നടന്‍ ജഗദീഷ്. പണ്ടത്തെ സിനിമയില്‍ സ്ഥിരം കൈയ്യടി ലഭിച്ചിരുന്ന ഒരു രംഗമാണ് ഭാര്യയെന്ത് പറഞ്ഞാലും അനുസരിക്കുന്ന ഭര്‍ത്താവ് സിനിമയുടെ ക്ലൈമാക്‌സ് വരുമ്പോള്‍ ഭാര്യയെ അടിക്കുന്നു എന്നത്. അതുപോലെ ശ്രീകുമാരന്‍ തമ്പി സാറിന്റെ പല പാട്ടുകളും സ്ത്രീകളെ കളിയാക്കി പാടിക്കൊണ്ടിരുന്നതാണ്. പക്ഷെ അത് ഇന്നാണെങ്കില്‍ വിമര്‍ശനം വരുമെന്നും ജഗദീഷ് ദ ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

കാലം തന്നെ സമൂഹത്തില്‍ വരുത്തിയ ചില മാറ്റങ്ങളുണ്ട്, മറ്റുള്ളവരെ പരിഹസിച്ചുള്ള കാര്യങ്ങള്‍ വരാന്‍ പാടില്ലായെന്നു പറയുന്ന സമയത്ത് അങ്ങെനെയുള്ള കാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കണം. അതാവുമ്പോള്‍ പൊളിറ്റിക്കലി ശരിയായിട്ടുള്ള കാര്യങ്ങളുമായി മുന്നോട്ടുപോവാന്‍ സാധിക്കും. അത്തരം കാര്യങ്ങള്‍ ഇല്ലാതെ തന്നെ പ്രേക്ഷകരെ രസിപ്പിക്കാന്‍ പറ്റുമെങ്കില്‍ എന്തിനാണ് സ്ത്രീകളെ കളിയാക്കുന്നതെന്നും ജഗദീഷ് പറഞ്ഞു.

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ ആവാസവ്യൂഹത്തിന് ശേഷം കൃഷാന്ദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ്പുരുഷപ്രേതം. പ്രശാന്ത് അലക്‌സാണ്ടര്‍, ദര്‍ശന രാജേന്ദ്ര, ജഗദീഷ് തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിലെ ദിലീപേട്ടന്‍ എന്ന കഥാപാത്രത്തെക്കുറിച്ചും ജഗദീഷ് സംസാരിച്ചു.

പുതിയ സിനിമകള്‍ ഒരുപാട് മാറ്റം സംഭവിച്ചിട്ടുണ്ട്. 'ദിലീപ് ഏട്ടന്‍' എന്ന കഥാപാത്രത്തിന്റെ അഭിനയം എന്നത് മായിന്‍കുട്ടിയെയോ അപ്പുക്കുട്ടന്റെയോപോലെ അത്രയും ലൗഡ് അല്ല മറിച്ച് സൂക്ഷ്മമായ അഭിനയവും ഡയലോഗ് പറയുന്ന രീതിയിലും കാലത്തിന്റേതായ മാറ്റം വന്നിട്ടുണ്ടെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു

Related Stories

No stories found.
logo
The Cue
www.thecue.in