ആറാട്ട് എന്ന സിനിമയില്‍ കാണാന്‍ സാധിക്കുക ഫണ്‍ മോഹന്‍ലാലിനെയെന്ന് സംവിധായകന്‍ ബി.ഉണ്ണിക്കൃഷ്ണന്‍. ശ്രമിച്ചത് വന്ദനം ഒക്കെ പോലുള്ള സിനിമകളിലെ പോലെ ഉള്ള ഫ്‌ളെക്‌സിബിലിറ്റിയും, പഴയ രീതിയില്‍ പുള്ളിയുടെ മുണ്ട് മടക്കി കുത്തിയുള്ള അടിയും ഒരുമിച്ച് ഗോപന്‍ എന്ന കഥാപാത്രത്തില്‍ കൊണ്ട് വരാന്‍ സാധിക്കുമോ എന്നാതാണെന്നും സംവിധായകന്‍. സിനിമയെക്കുറിച്ച് ഒരു അവകാശവാദവും നടത്തുന്നില്ലെന്നും ബി.ഉണ്ണിക്കൃഷ്ണന്‍ ദ ക്യു അഭിമുഖത്തില്‍ പറയുന്നു.
ബി.ഉണ്ണിക്കൃഷ്ണന്റെ വാക്കുകള്‍
ആറാട്ട് എങ്ങനെ ആയിരിക്കണം എന്നതില്‍ ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും നല്ല വ്യക്തത ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ തിരക്കഥയുമായി ലാല്‍ സാറിന് ഒപ്പം ഞങ്ങള്‍ രണ്ട് മൂന്ന് ദിവസം ഇരുന്ന് ചര്‍ച്ച നടത്തിയിരുന്നു. ലാല്‍ സാറിനെ സംബന്ധിച്ച് ഇതുപോലുള്ള ഒരുപാട് സിനിമകള്‍ അദ്ദേഹം ചെയ്തിട്ടുണ്ട്. എങ്കിലും ഈ രീതിയിലുള്ള സിനിമകള്‍ ലാല്‍ സര്‍ ചെയ്തിട്ട് കുറച്ച് കാലമായി. എനിക്ക് തോന്നുന്നു ചോട്ടാ മുംബൈ, ഹലോ എന്നീ സിനിമകള്‍ക്ക് ശേഷം അത്തരത്തില്‍ ഫണ്‍ ആയിട്ടുള്ള കഥാപാത്രങ്ങള്‍ ലാല്‍ സാര്‍ ചെയ്തത് വളരെ കുറവാണ്.
നമുക്ക് ലാല്‍ സാറില്‍ ഇഷ്ടപ്പെടുന്ന ചില കാര്യങ്ങള്‍ ഉണ്ടല്ലോ, ഭയങ്കര ഹ്യൂമര്‍, പിന്നെ നല്ല ഫ്ലെക്സിബിളായി അഭിനയിക്കുക എന്നൊക്കെ. അതെല്ലാം ചെയ്യാന്‍ അദ്ദേഹത്തിന് ഈ അടുത്തിടെയായി അവസരം കിട്ടിയിട്ടില്ല. ഞാന്‍ ശ്രമിച്ചത് വന്ദനം ഒക്കെ പോലുള്ള സിനിമകളിലെ പോലെ ഉള്ള ഒരു അഴിയലും പിന്നെ പഴയ രീതിയില്‍ പുള്ളിയുടെ മുണ്ട് മടക്കി കുത്തിയുള്ള അടിയും ഒരുമിച്ച് ഗോപന്‍ എന്ന കഥാപാത്രത്തില്‍ കൊണ്ട് വരാന്‍ സാധിക്കുമോ എന്നാതാണ്. ആദ്യത്തെ ദിവസം ഷൂട്ട് കഴിഞ്ഞപ്പോള്‍ ഇങ്ങനെ ഒരു സിനിമയാണ് കൊവിഡ് സമയത്ത് പ്രേക്ഷകര്‍ക്കായി ചെയ്യേണ്ടത് എന്നാണ് ലാല്‍ സാര്‍ പറഞ്ഞത്. അതുകൊണ്ട് തന്നെ അദ്ദേഹവും മാനസികമായി തയ്യാറെടുത്തു ഒന്ന് അഴിയാന്‍. അങ്ങനെയാണ് ഈ സിനിമ എടുക്കുന്നത്. അത് മാത്രമെ ഇപ്പോള്‍ എനിക്ക് സിനിമയെ കുറിച്ച് പറയാനുള്ളു. ആറാട്ടിനെ കുറിച്ച് ഒരു അവകാശ വാദവും ഞാന്‍ നടത്തുന്നില്ല